ഇത് മൃഗങ്ങൾ പോലും കഴിക്കാത്ത ഭക്ഷണം; തെരുവിൽ നിന്ന് കരഞ്ഞ പോലീസുകാരനെ 600 കിലോമീറ്റര്‍ ദൂരത്തേക്ക് തെറിപ്പിച്ചു

 പോലീസിന് മെസില്‍ നിന്നും  കിട്ടുന്ന ഭക്ഷണം വളരെ മോശമാണെന്നും ഗുണനിലവാരം ഇല്ലാത്തതാണെന്നുമുള്ള പരാതിയുമായി തെരുവോരത്ത് നിന്ന് കരഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.

ഇത് മൃഗങ്ങൾ പോലും കഴിക്കാത്ത ഭക്ഷണം; തെരുവിൽ നിന്ന് കരഞ്ഞ പോലീസുകാരനെ 600 കിലോമീറ്റര്‍ ദൂരത്തേക്ക് തെറിപ്പിച്ചു 1

 26 കാരനായ കോൺസ്റ്റബിൾ മനോജ് കുമാറിനെയാണ് ഫിറോസാബാധിൽ നിന്നും 600 കിലോമീറ്റർ ദൂരെയുള്ളി ഗാസി പൂരിലേക്ക് തൂക്കി എറിഞ്ഞത്.

മോശം ഭക്ഷണവും കയ്യിൽ പിടിച്ചു നിന്നും കരയുന്ന മനോജ് കുമാറിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായി മാറിയതോടെ ഇയാളോട് ലോങ്ങ് ലീവിൽ പോകാൻ ഉന്നത അധികാരികൾ നിർദ്ദേശിക്കുകയായിരുന്നു. പിന്നീട് ജോലിക്ക് കയറിയപ്പോഴാണ് ഇദ്ദേഹത്തെ 600 കിലോമീറ്റർ അകലത്തുള്ള സ്ഥലത്തേക്ക് ട്രാൻസർ ചെയ്ത കാര്യം അറിയുന്നത്. എന്നാൽ ഇത്ര ദൂരത്തേക്ക് സ്ഥലം മാറ്റിയാൽ തനിക്ക് കുടുംബത്തെ നോക്കാൻ കഴിയില്ല എന്ന് അദ്ദേഹം പറയുന്നു.

ഇത് മൃഗങ്ങൾ പോലും കഴിക്കാത്ത ഭക്ഷണം; തെരുവിൽ നിന്ന് കരഞ്ഞ പോലീസുകാരനെ 600 കിലോമീറ്റര്‍ ദൂരത്തേക്ക് തെറിപ്പിച്ചു 2

 പ്രായമായ മാതാപിതാക്കളും വിവാഹം കഴിക്കാത്ത സഹോദരിയും സഹോദരങ്ങളുമാണ് വീട്ടില്‍ ഉള്ളത്. 600 കിലോമീറ്റർ അകലേക്ക് തന്നെ ട്രാൻസ്ഫർ ചെയ്താൽ കുടുംബം നോക്കാൻ  ബുദ്ധിമുട്ടാകും. കുടുംബത്തിൽ തനിക്ക് മാത്രമാണ് സ്ഥിരമായി വരുമാനം ഉള്ളതെന്നും അതുകൊണ്ട് ഈ നടപടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം മനോജ് കുമാറിനെ പോലെ സത്യസന്ധനായ ഒരു കുമാറിനെ പോലെ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥരോട് ഇങ്ങനെ ചെയ്യുന്നതിനെതിരെ സേനക്കുള്ളിൽ തന്നെ വലിയ അമര്‍ഷമാണുള്ളത്.

പോലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന ആഹാരം പോഷക സമൃദ്ധം അല്ലാത്തത് ചൂണ്ടിക്കാട്ടി നിരവധി സംഘടനകൾ രംഗത്ത് വന്നിരുന്നു. പോലീസ് ഉദ്യോഗസ്ഥർക്ക്  പോഷക സമൃദ്ധമായ ഭക്ഷണം നൽകുന്നതിന് അലവൻസ് നൽകുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും ആ പ്രഖ്യാപനം ഇപ്പൊഴും കടലാസിൽ മാത്രം ഒതുങ്ങുകയാണ്. ഇപ്പോഴും തങ്ങൾക്ക് ലഭിക്കുന്ന ഭക്ഷണം ഗുണനിലവാരം ഇല്ലാത്തതാണെന്ന് മനോജ് കുമാർ പറയുന്നു.

  ഒരു പ്ലേറ്റിൽ ചപ്പാത്തിയും പരിപ്പുമായി  റോഡരികിൽ നിൽക്കുന്ന മനോജ് കുമാറിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായി മാറിയിരുന്നു. മൃഗങ്ങൾക്ക് പോലും ഈ ഭക്ഷണം കഴിക്കാൻ കഴിയില്ലെന്ന് വീഡിയോയിൽ മനോജ് കുമാർ പറയുന്നുണ്ട്. ഇതോടെ യുപി സർക്കാരിനെതിരെ വലിയ തോതിലുള്ള വിമർശനമാണ് ഉയർന്നു വന്നത്.

Exit mobile version