എലിസബത്തിന്റെ വാശിയുടെ മുന്നിൽ രാജകുടുംബം മുട്ടുമടക്കി; സ്വന്തമായി ഒരു വീടുപോലും ഇല്ലാതിരുന്ന ഫിലിപ്പിനെ കൊട്ടാരത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നു; പതിമൂന്നാം വയസ്സിൽ തുടങ്ങിയ പ്രണയം ഒടുവിൽ പൂവണിഞ്ഞത് ഇങ്ങനെ

ഒരുകാലത്ത് എലിസബത്ത് രാജ്ഞിയും ഫിലിപ്പും തമ്മിലുള്ള പ്രണയം രാജ കൊട്ടാരത്തെ ഇളക്കി മറിച്ചിരുന്നു. പതിമൂന്നാം വയസ്സിൽ തുടങ്ങിയ പ്രണയം എലിസബത്തിന്റെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്.

എലിസബത്തിന്റെ വാശിയുടെ മുന്നിൽ രാജകുടുംബം മുട്ടുമടക്കി; സ്വന്തമായി ഒരു വീടുപോലും ഇല്ലാതിരുന്ന ഫിലിപ്പിനെ കൊട്ടാരത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നു; പതിമൂന്നാം വയസ്സിൽ തുടങ്ങിയ പ്രണയം ഒടുവിൽ പൂവണിഞ്ഞത് ഇങ്ങനെ 1

എലിസബത്തിന്റെ പതിമൂന്നാം വയസ്സിൽ തുടങ്ങിയ ബന്ധം ആയിരുന്നു അത്. മരണം വേർപിരിക്കുന്നത് വരെ ഫിലിപ്പ് എലിസബത്തിന്റെ ഒപ്പമുണ്ടായി. ഒടുവിൽ ഫിലിപ്പിന്റെ അരികെ ഉറങ്ങാൻ എലിസബത്ത് എത്തി.

ഡാർക്ക് മൗത്ത് നാവിക കോളേജിൽ തന്റെ ഒപ്പം എത്തിയ പെൺമക്കളെ അവിടം കാണിക്കുന്നതിന് ജോർജ് ആറാമൻ രാജാവ് ഏൽപ്പിച്ചത് അവിടെ കേഡറ്റ് ആയിരുന്ന ഫിലിപ്പിനെയാണ്. ആ ബന്ധമാണ് പിന്നീട് ഒരു സാധാരണക്കാരനായ ഫിലിപ്പിനെ ഫിലിപ്പ് രാജകുമാരൻ ആക്കി മാറ്റുന്നത്.

എലിസബത്തിന്റെ വാശിയുടെ മുന്നിൽ രാജകുടുംബം മുട്ടുമടക്കി; സ്വന്തമായി ഒരു വീടുപോലും ഇല്ലാതിരുന്ന ഫിലിപ്പിനെ കൊട്ടാരത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നു; പതിമൂന്നാം വയസ്സിൽ തുടങ്ങിയ പ്രണയം ഒടുവിൽ പൂവണിഞ്ഞത് ഇങ്ങനെ 2

അന്ന്  എലിസബത്തിന് 13ഉം ഫിലിപ്പിന് 18 വയസ്സായിരുന്നു പ്രായം. ഫിലിപ്പ് മനോഹരമായ സംസാരിക്കുമായിരുന്നു. ഫിലിപ്പിന്റെ ഈ സംസാരം എലിസബത്തിന് നന്നായി ബോധിച്ചു. അവിടെ നിന്ന് പിരിഞ്ഞതിനു ശേഷവും അവർ ഇരുവരും കത്തുകളിലൂടെ ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. ആ ബന്ധം അക്ഷരങ്ങളിലൂടെ പ്രണയമായി വളർന്നു. ഒടുവിൽ ഇത് രാജകുടുംബം അറിഞ്ഞു. ഫിലിപ്പിന്റെ കുടുംബ പശ്ചാത്തലം രാജകുടുംബത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. അന്ന് ഫിലിപ്പിന് സ്വന്തമായി ഒരു വീട് പോലും ഉണ്ടായിരുന്നില്ല. മാത്രവുമല്ല ഫിലിപ്പിന്റെ സഹോദരിമാർ ജർമ്മനിയിൽ നിന്നുമായിരുന്നു വിവാഹം കഴിച്ചത്. രാഷ്ട്രീയമായി ഒരിക്കലും ഇത് ബ്രിട്ടീഷ് രാജകുടുംബത്തിന് അംഗീകരിക്കാൻ പറ്റുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ അവർ ഈ ബന്ധത്തെ ശക്തമായി എതിർത്തു. പക്ഷേ എലിസബത്തിന്റെ ഉറച്ച തീരുമാനത്തെ പിന്തിരിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. ഒരു വിവാഹം ഉണ്ടെങ്കിൽ അത് ഫിലിപ്പുമായി   മാത്രമായിരിക്കും എന്ന് എലിസബത്ത് ഉറപ്പിച്ച് പറഞ്ഞു.

ഒടുവിൽ എലിസബത്തിന്റെ വാശിക്ക് മുന്നിൽ രാജകുടുംബത്തിനു മുട്ടു മടക്കേണ്ടതായി വന്നു. ഫിലിപ്പിന് വേണ്ടി തന്റെ ഗ്രീക്ക് ഡാനിഷ് പദവികൾ എലിസബത്ത് വേണ്ടെന്നു വച്ചു. പിന്നീട് ഫിലിപ്പിന് രാജകുടുംബം ഡ്യൂട്ടി ഓഫ്എഡിൻ ബ്രോ എന്ന പദവ് നൽകി. ശേഷം 1946ല്‍   എലിസബത്തിന്റെയും ഫിലിപ്പിന്റെയും വിവാഹം ഉറപ്പിച്ചു. 1947 ലാണ് ഈ വിവരം രാജകുടുംബം പരസ്യമാക്കുന്നത്. ആ വർഷം തന്നെ ഇരുവരുടെയും വിവാഹം നടന്നു. അന്നുമുതൽ ഫിലിപ്പ് രാജകുമാരൻ എലിസബത്തിന്റെ നിഴലായി ഒപ്പം നിന്നു. എന്നാൽ വിവാഹത്തിന് ശേഷവും പല പ്രതിസന്ധികളും ഉണ്ടായി. കാരണം മക്കൾക്ക് ഫിലിപ്പിന്റെ പേര് ഉപയോഗിക്കാൻ പറ്റുമായിരുന്നില്ല. കുടുംബത്തിൽ എലിസബത്തിനായിരുന്നു മുൻതൂക്കം ഉണ്ടായിരുന്നത്. പക്ഷേ ഇരുവർക്കും ഇടയിലുള്ള ആത്മബന്ധത്തിന് ആ പദവികളൊന്നും തടസ്സമായില്ല.  മരിക്കുന്നതുവരെ എലിസബത്തിന്റെ നിഴലായി ഫിലിപ്പ് ഉണ്ടായിരുന്നു.

Exit mobile version