തടിച്ചി എന്ന് വിളിച്ചവർക്ക് മുന്നിൽ ഇന്ന് ജിൻസി ആത്മാഭിമാനത്തോടെ തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു; കേരളത്തിന് ആകെ അഭിമാനമായി ജിൻസി മാറുമ്പോൾ

ബോഡി ഷെയിമിങ്ങിൽ തളർന്നുപോകാതെ കഞ്ഞിക്കുഴി ദീപ്തി നഗർ കാഞ്ഞിരപ്പാറയിൽ ജിൻസി ഇപ്പോൾ എന്ന 41 കാരി ഇപ്പോൾ ഇന്ത്യയിലെ പ്ലസ് സൈസ് മത്സരമായ മേവന്‍ മിസ്സ് പ്ലസ് 5 സീസൺ അഞ്ചിലെ ഫൈനലിസ്റ്റുകളിൽ എത്തിയിരിക്കുകയാണ്. കേരളത്തിൽ നിന്നും ജിൻസി മാത്രമാണുള്ളത്.

തടിച്ചി എന്ന് വിളിച്ചവർക്ക് മുന്നിൽ ഇന്ന് ജിൻസി ആത്മാഭിമാനത്തോടെ തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു; കേരളത്തിന് ആകെ അഭിമാനമായി ജിൻസി മാറുമ്പോൾ 1

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ മത്സരത്തിന്റെ ഓഡിഷനിൽ പങ്കെടുത്ത നിരവധി പേരെ പിന്തള്ളിയാണ് ജിൻസി അവസാന റൗണ്ടിൽ ഇടം നേടിയത്. ആയിരക്കണക്കിന് പേരിൽ നിന്നും തെരഞ്ഞെടുത്ത 82 പേരിൽ ഒരാളാണ് ഇന്ന് ജിൻസി.

ബാംഗ്ലൂരിൽ വച്ചായിരുന്നു ഈ പരിപാടിയുടെ ഓഡിഷൻ നടന്നത്. 24ആം തീയതി നടക്കുന്ന ഫൈനലിൽ ദക്ഷിണ മേഖലയെ പ്രതിനിധീകരിക്കുന്നത് ജിൻസിയാണ്. ഫൈനലിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലെ താജ് ഹോട്ടലിലാണ് ഇപ്പോൾ താമസിക്കുന്നത്. അതിനയുള്ള തിരക്കിലാണ് അവർ ഇപ്പോൾ.

 നന്നേ ചെറുപ്പം തൊട്ട് തന്നെ വണ്ണക്കൂടുതലിന്റെയും നിറത്തിന്റെയും പേരിൽ അധ്യാപകരുടെയും സുഹൃത്തുക്കളുടെയും കളിയാക്കലുകൾ ഏൽക്കേണ്ടി വന്നിട്ടുള്ളതായി ജിൻസി പറയുന്നു. പലപ്പോഴും മാനസികമായി തകർന്നു പോയിട്ടുണ്ട്. തടി കൂടുതലുള്ളതുകൊണ്ട് തന്നെ ഒപ്പം കളിക്കാൻ പോലും സുഹൃത്തുക്കൾ കൂട്ടിയിട്ടില്ല.  സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും മാനദണ്ഡം വണ്ണക്കുറവും നിറവും ആണെന്ന ചിന്ത മനസ്സിനെ വല്ലാതെ തകർത്തു. മാറ്റിനിർത്തപ്പെട്ടവരുടെ പ്രതിനിധി എന്ന നിലയിലാണ് ജിൻസി ഈ മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.

ആദ്യപിക ആയിരുന്ന ജീന്‍സി റീൽസുകൾ ചെയ്താണ്  ഇതിനുള്ള ധൈര്യം സംഭരിച്ചത്. തൈറോഡിനു വേണ്ടി നടത്തി ഓപ്പറേഷൻ നടത്തിയതോട് കൂടി തടി പിന്നെയും കൂടി. അപ്പോഴും ഇൻസ്റ്റഗ്രാം റീൽസിലും tiktok ലൂടെയും ജിൻസി സജീവമായിരുന്നു. അപ്പോഴാണ് സൗന്ദര്യ മത്സരത്തെക്കുറിച്ച് അറിയുന്നത്. അങ്ങനെ ഓഡിഷനിൽ പങ്കെടുക്കാൻ തീരുമാനിച്ചു. ഓഡിഷനിലെ മൂന്ന് സെക്ഷനും വിജയിച്ച ജിൻസി ഫൈനലിൽ പ്രവേശിച്ചു.

എല്ലാത്തിനും ഭർത്താവിന്റെയും മക്കളുടെയും പിന്തുണയുണ്ട്. ആഗ്രഹങ്ങൾക്ക് പ്രായമോ പരിധിയോ ഇല്ല. കളിയാക്കാൻ നിരവധി പേരുണ്ടാവും. പക്ഷേ സ്വപ്നങ്ങളെ മുറുകെപ്പിടിച്ച് മുന്നേറുകയാണ് വേണ്ടതെന്ന് ജിൻസി പറയുന്നു.

Exit mobile version