തെരുവ് നായയുടെ നടുവിന് അടിയേക്കുന്നത് പ്രസവത്തിനിടെ; പാതി പുറത്തുവന്ന കുഞ്ഞുമായി പ്രാണ വേദനയോടെ നായ അലഞ്ഞത് മണിക്കൂറുകൾ

പ്രസവിക്കുന്നതിനിടെ തെരുവ് നായയെ ക്രൂരമായി അടിച്ചു പരിക്കേല്‍പ്പിച്ചു. രണ്ടു കുട്ടികൾ പുറത്തു വന്നതിനുശേഷം മൂന്നാമത്തെ കുട്ടിയുടെ തല പുറത്തു വരുന്നതിനിടയാണ് പട്ടിയെ ആരോ വടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചത്. അടിയേറ്റ പട്ടി പ്രാണ ഭയം കൊണ്ട് ഓടി. പാതി പുറത്തു വന്ന കുഞ്ഞുമായി നായ മണിക്കൂറുകളാണ് തെരുവില്‍ അലഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ട സാമൂഹിക പ്രവർത്തകനായ കെ പി മുജീബ് റഹ്മാൻ ഉടൻ തന്നെ എമർജൻസി റസ്ക്യൂ ഫോഴ്സിനെ വിളിച്ചു. അവരുടെ സഹായത്തോടെ നായയെ പിടികൂടി വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ചു. തുടർന്ന് ഡോക്ടർ ശസ്ത്രക്രിയ നടത്തി വയറ്റിൽ നിന്നും പകുതി പുറത്തുവന്നതുൾപ്പെടെ 2 കുട്ടികളുടെ മൃതദേഹം പുറത്തെടുത്തു. അപ്പോഴേക്കും പട്ടിക്കുട്ടിയുടെ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു.

തെരുവ് നായയുടെ നടുവിന് അടിയേക്കുന്നത് പ്രസവത്തിനിടെ; പാതി പുറത്തുവന്ന കുഞ്ഞുമായി പ്രാണ വേദനയോടെ നായ അലഞ്ഞത് മണിക്കൂറുകൾ 1

പിന്നീട് നായ പ്രസവിച്ച രണ്ടു കുഞ്ഞുങ്ങളെയും  കണ്ടെത്തി അമ്മയുടെ അരികിലെത്തിച്ചു. ഇവരെ മൂന്നുപേരെയും ഒരു കൂട്ടിലാക്കി അടച്ചെങ്കിലും കൂടു വൃത്തിയാക്കുന്നതിനായി തുറന്നപ്പോൾ തള്ള പട്ടി ഓടി രക്ഷപ്പെടുക ആയിരുന്നു. ആശുപത്രി ജീവനക്കാരും മറ്റു സാമൂഹ്യ പ്രവർത്തകരും ചേര്‍ന്ന് പട്ടിക്കുഞ്ഞുങ്ങൾക്ക് പാലും ഭക്ഷണവും നൽകുന്നുണ്ട്. കുഞ്ഞുങ്ങളെ തേടി തള്ളപ്പെട്ടി വരും എന്ന പ്രതീക്ഷയിൽ ഇപ്പൊഴും കൂട് തുറന്നാണ് ഇട്ടിരിക്കുന്നത്. സമീപത്തുള്ള ഏതോ വീടിന് സമീപത്ത് എവിടെയോ വച്ച് പ്രസവിക്കുക ആയിരുന്ന തള്ളപ്പെട്ടിയെ  ആരോ മാരകമായി അടിച്ചു മുറിവേൽപ്പിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

തെരുവ് നായയുടെ നടുവിന് അടിയേക്കുന്നത് പ്രസവത്തിനിടെ; പാതി പുറത്തുവന്ന കുഞ്ഞുമായി പ്രാണ വേദനയോടെ നായ അലഞ്ഞത് മണിക്കൂറുകൾ 2

അതേ സമയം നിലവിൽ തെരുവുനാക്കളുടെ ശല്യം രൂക്ഷമാകുന്ന സാഹചര്യമാണ് ഉള്ളതെങ്കിൽപോലും കണ്ണില്ലാത്ത ഇത്തരം ക്രൂരതകൾ ആരും ചെയ്യരുതെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. ഇത് വാര്ത്ത ആയതോടെ സമൂഹമാധ്യമത്തിൽ അടക്കം നിരവധിപേർ ഈ നടപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നു.

Exit mobile version