പട്ടാപ്പകല്‍ നടുറോഡിൽ സദാചാര ഗുണ്ടായിസം; വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവരെ ക്രൂരമായി മർദ്ദിച്ചു; എന്നിട്ടും പോലീസ് ചുമത്തിയത് നിസ്സാര വകുപ്പുകൾ; പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു; പ്രതിഷേധം വ്യാപകം

വിനോദ സഞ്ചാര കേന്ദ്രമായ വെള്ളാണിക്കൽ പാറ കാണാൻ എത്തിയ സ്കൂൾ വിദ്യാർത്ഥികളെ ആക്രമിച്ച സംഭവം ശരിക്കും ഞെട്ടിക്കുന്നതാണ്. സദാചാര ഗുണ്ടായിസത്തിന് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. മർദ്ദനമേറ്റ കുട്ടികൾ കൂടുതൽ പരാതിയുമായി മുന്നോട്ടു പോകാകാഞ്ഞത് പ്രതിക്ക് കൂടുതൽ ധൈര്യമായി.

പട്ടാപ്പകല്‍ നടുറോഡിൽ സദാചാര ഗുണ്ടായിസം; വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവരെ ക്രൂരമായി മർദ്ദിച്ചു; എന്നിട്ടും പോലീസ് ചുമത്തിയത് നിസ്സാര വകുപ്പുകൾ; പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു; പ്രതിഷേധം വ്യാപകം 1

റോഡരികിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടു എന്ന് ആരോപിച്ചാണ് പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ ഇയാൾ അതിക്രൂരമായി മർദ്ദിക്കുന്നത്. മർദ്ദനമേറ്റ് പെൺകുട്ടികൾ നിലവിളിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹ മദമമ് വഴി പുറത്തു വന്നത്. കുട്ടികൾ സുഹൃത്തിന്റെ വീട്ടിൽ പോയതിനുശേഷം പാറ കാണാൻ വേണ്ടി എത്തിയപ്പോഴാണ് ശ്രീനാരായണപുരം സ്വദേശി മനീഷ് കുട്ടികളെ അതി ക്രൂരമായി മർദ്ദിക്കുന്നത്. ഇയാൾക്കെതിരെ പോത്തൻകോട് പോലീസ് കേസെടുത്തിട്ടുണ്ട്.

പാറ കാണാൻ എത്തിയവരാണ് കുട്ടികളെ മർദ്ദിക്കുന്ന ദൃശ്യം പകർത്തിയത്. എന്തിനാണ് ഇവിടേക്ക് വന്നതെന്ന് ചോദിച്ചുകൊണ്ട് ഇയാൾ കമ്പുകൊണ്ട് വിദ്യാർഥിനികളെ ഉൾപ്പെടെയുള്ളവരെ ഉപദ്രവിക്കുകയായിരുന്നു. വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്തപ്പോൾ അവർക്കെതിരെയും ഇയാൾ കയർത്തു.

പട്ടാപ്പകല്‍ നടുറോഡിൽ സദാചാര ഗുണ്ടായിസം; വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവരെ ക്രൂരമായി മർദ്ദിച്ചു; എന്നിട്ടും പോലീസ് ചുമത്തിയത് നിസ്സാര വകുപ്പുകൾ; പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു; പ്രതിഷേധം വ്യാപകം 2

മർദ്ദിച്ചയാൾ വീണ്ടും സമൂഹത്തിൽ ഇറങ്ങി നടക്കുന്നത് അതുകൊണ്ടാണ് ഈ സദാചാര ഗുണ്ടായിസത്തിന്റെ വീഡിയോ പുറത്തുവിട്ടതെന്ന് ഇത് ചിത്രീകരിച്ച ലക്ഷ്മി പറയുന്നു. നാളെ ആർക്ക് നേരെ വേണമെങ്കിലും ഈ ഗതി വരാം. സദാചാര ഗുണ്ടായിസത്തിന്റെ വീഡിയോ ചിത്രീകരിച്ച് പുറത്തു വിട്ടത് ലക്ഷ്മിയും ഭർത്താവ് വിഷ്ണുവും ചേർന്നാണ്. ഇവർ ഇവിടെ ഒരു ഫോട്ടോഷൂട്ടിണു പോയപ്പോഴാണ് സംഭവം കാണുന്നത്.

സെപ്റ്റംബർ നാലിലാണ് സംഭവം നടന്നത്.കുട്ടികളെ ആക്രമിക്കുന്നത് കണ്ടപ്പോള്‍ പോലീസിനെ വിളിക്കാമെന്ന് പറഞ്ഞതോടെ ഇയാൾ സംഭവം സ്ഥലത്തുനിന്നും കടന്നു കളയുക ആയിരുന്നു. പിന്നീട് പോത്തന്‍കോട് പോലീസ് സംഭവസ്ഥലത്ത് എത്തി. മർദ്ദനമേറ്റ കുട്ടികളുമായി സംസാരിച്ചു. ശേഷം കുട്ടികളെ ആക്രമിച്ച ആളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. ലക്ഷ്മി വിഷ്ണുവിനെയും സാക്ഷിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാൽ പിന്നീട് അതിന്റെ വിവരങ്ങളൊന്നും അറിഞ്ഞിരുന്നില്ല. പിന്നീട് ഇതേക്കുറിച്ച്  തിരക്കിയപ്പോഴാണ് പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു എന്ന കാര്യം അറിഞ്ഞത്. ഇതോടെയാണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിടാൻ തീരുമാനിക്കുന്നതെന്ന് ലക്ഷ്മി പറയുന്നു.

Exit mobile version