വളരെ വർഷങ്ങൾ നീണ്ടു നിന്ന പ്രണയം സഫലമാക്കാൻ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റിന്റെ സഹായത്തോടെ കമിതാക്കൾ വിവാഹം നടത്തി. വിവാഹത്തിന് മുന്നിൽ നിന്ന് എല്ലാ കാര്യങ്ങളും ചെയ്തു നൽകിയതും താലി എടുത്തു കൊടുത്തത് പഞ്ചായത്ത് പ്രസിഡന്റ് ആണ്.
സുധൻ സുഭാഷ് എന്ന 28 കാരനും നിവേദ എന്ന 22 കാരിയുമാണ് പഞ്ചായത്ത് ഓഫീസിൽ വച്ച് വിവാഹിതരായത്. സുധൻ ചെന്നൈയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. നിവേദയുമായി കഴിഞ്ഞ നാലു വർഷമായി പ്രണയത്തിലായിരുന്നു. സുധനും ബന്ധുക്കളും നിവേദയുടെ വീട്ടിലെത്തി വിവാഹം നടത്തി തരാൻ ആവശ്യപ്പെട്ടെങ്കിലും നിവേദയുടെ വീട്ടുകാരുടെ ഭാഗത്തു നിന്നും കടുത്ത എതിർപ്പാണ് ഉണ്ടായത്. ഇതോടെയാണ് തങ്ങളുടെ വിവാഹം നടത്തിത്തരണമെന്ന ആവശ്യവുമായി പഞ്ചായത്ത് അംഗമായ ഉമാ രമേശിനെ സമീപിച്ചത്. ഉമ യുവതിയുടെ വീട്ടുകാരുമായി ചർച്ച നടത്തിയിരുന്നെങ്കിലും അവർ വഴങ്ങാൻ കൂട്ടാക്കിയില്ല. മാത്രവുമല്ല ഇവരുടെ വീട്ടുകാരുടെ ഭാഗത്ത് നിന്നും കടുത്ത എതിര്‍പ്പും ഭീഷണിയുമുണ്ടായി. ഇതോടെയാണ് രണ്ടുപേരും മെമ്പറായ ഉമയോടൊപ്പം പഞ്ചായത്തിൽ എത്തി പ്രസിഡന്‍റ് പ്രവീണയോടു കാര്യം പറഞ്ഞത്.
പിന്നീട് പ്രസിഡന്റ് തന്‍റെ ഓഫീസിൽ വച്ച് തന്നെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഈ വിവരം സൂതന്‍ ബന്ധുക്കളെ വിളിച്ചറിയിച്ചു. ചടങ്ങ് വളരെ ഭംഗിയായി തന്നെ നടന്നു. സുധന്റെ ബന്ധുക്കൾ വിവാഹത്തിന് വേണ്ട താലി മാലയും മറ്റുമായി പഞ്ചായത്ത് ഓഫീസിലെത്തി. പഞ്ചായത്ത് പ്രസിഡന്റ് പ്രവീണയാണ് താലിമാല എടുത്തു നൽകിയത്. പഞ്ചായത്ത് അംഗങ്ങളുടെയും സുധന്റെ ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരുടെയും വിവാഹം നടന്നു. വിവാഹ ചടങ്ങിന് ശേഷം മധുരം നൽകുകയാണ് എല്ലാവരും പിരിഞ്ഞത്