സ്കൂളിന് മുന്നിലെ ബസ് സ്റ്റോപ്പിൽ ബസ് നിർത്തുന്നില്ലെന്ന് കാണിച്ച് വിദ്യാർത്ഥികൾ നിരന്തരമായി പരാതി നൽകിയിരുന്നു. പല വിധത്തിലും ഇതിന് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് മറ്റു മാർഗ്ഗമില്ലാതെ പ്രിൻസിപ്പാൾ തന്നെ റോഡിൽ ഇറങ്ങി ബസ് തടഞ്ഞു നിർത്തിയത്. താഴെക്കാട് കാപ്പ്പറമ്പ് പി ടി എം എച്ച് എസ് എസ് പ്രിൻസിപ്പൽ ആയ ഡോക്ടർ സക്കീൻ എന്ന സൈനുദ്ദീൻ ആണ് ബസ് ഒറ്റയ്ക്ക് ബസ് തടഞ്ഞിട്ടത്. ഇദ്ദേഹം പ്രിൻസിപ്പൽമാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ്.
ഈ സംഭവ സ്ഥലത്ത് കൂടുതൽ സംഘർഷം ഉണ്ടാകും എന്ന് കരുതിയാണ് ഇദ്ദേഹം മാറ്റാരോടും പറയാതെ തനിച്ച് റോഡിൽ ഇറങ്ങി ബസ് തടഞ്ഞു നിര്‍ത്തിയത്.
കോഴിക്കോട് പാലക്കാട് റൂട്ടിൽ സർവീസ് നടത്തി വരുന്ന രാജപ്രഭ എന്ന സ്വകാര്യ ബസ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്റ്റോപ്പിൽ നിര്‍ത്തുന്നില്ലന്നും അപകടകരമാം വിധം വേഗതയിലാണ് ഓടിച്ചു പോകുന്നതെന്നും വിദ്യാർഥികൾ നിരന്തരമായി പരാതി പറയുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പലപ്പോഴും പോലീസിൽ പോലും പരാതി നൽകിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ ദിവസവും ഈ വാഹനം തടയാൻ ശ്രമിച്ചു എങ്കിലും ബസ് വേഗതയിൽ വിട്ടു പോവുക ആയിരുന്നു.
ഇതോടെ റോഡിലെ ഡിവൈഡർ കേന്ദ്രീകരിച്ച് ബസ് തടയാൻ പ്രിൻസിപ്പൽ ഇറങ്ങി പുറപ്പെട്ടത്. പ്രിൻസിപ്പൽ ബസ് തടയുന്നതിന്റെ വീഡിയോ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആരോ ചിത്രീകരിച്ചു സോഷ്യല്‍ മീഡിയയില്‍ ഇട്ടു. വീഡിയോ ഇപ്പോൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. വാങ്ങാം വൈറലായി മരുകയും ചെയ്തു. നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്.