തൃശൂർ കുന്നംകുളം പഴഞ്ഞി ഗവൺമെന്റ് സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾ എഴുതി വച്ച് കടന്നു കളഞ്ഞു. അതുൽ കൃഷ്ണ ടിപി, അരുൺ , അതുൽ കൃഷ്ണ എം എ എന്നിവരെയാണ് കാണാതായത്. ആന പാപ്പാൻ ആകാൻ പോകുന്നു എന്ന് കത്തെഴുതി വച്ചതിനു ശേഷം ആണ് കുട്ടികൾ ബസില്‍ കയറി പോയത്.
തങ്ങൾക്ക് ആന പാപ്പാന്മാർ ആകണമെന്നും അതിനായി കോട്ടയത്തേക്കാണ് പോകുന്നതെന്നും ഇവർ കത്തിൽ പറയുന്നുണ്ട്. മാത്രമല്ല തങ്ങളെ തപ്പി പോലീസ് വരണ്ട എന്നും ഇവര്‍ കത്തില്‍ പറയുന്നു. ഈ കുട്ടികൾ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയതിനു ശേഷം ട്യൂഷന് പോകുന്നു എന്ന് പറഞ്ഞാണ് വീടിന് പുറത്തേക്ക് പോയത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടികൾ കുന്നംകുളം ബസ്സ്റ്റാൻഡിൽ നിന്നും തൃശൂർ ഭാഗത്തേക്ക് ഉള്ള ബസ്സിൽ കയറി പോയതായി അറിയാൻ കഴിഞ്ഞു. സി സി ടി വി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഈ കുട്ടികൾ ഏറ്റവും അവസാനം ബസ് ഇറങ്ങിയത് പേരാമംഗലത്താണ് എന്നാണ് പോലീസ് പറയുന്നത്. അധികം വൈകാതെ തന്നെ കുട്ടികളെ കണ്ടെത്താൻ കഴിയും എന്ന് കുന്നംകുളം പോലീസ് പറഞ്ഞു . ഇവര്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്…
ഞങ്ങൾ നാടുവിട്ടു പോവുകയാണ് ആന പാപ്പാൻ ആകാനാണ് പോകുന്നത്. പോലീസ് തപ്പി വരേണ്ട. മാസത്തിലൊരിക്കൽ വീട്ടിൽ വരാം..
ഏതായാലും കത്തെഴുതി വച്ചിട്ടു ആനപാപ്പാന്‍ ആകാന്‍ പോയ കുട്ടികളുടെ വാര്‍ത്ത സമൂഹ മാധ്യമത്തില്‍ ചിരി പടര്‍ത്തി. നിരവധി പേരാണ് കുട്ടികളുടെ ഈ ലെറ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.