നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളിയത്തില്‍ അത്ഭുതം തോന്നുന്നില്ലെന്നും ഇത് നേരത്തെ തന്നെ പ്രതീക്ഷിച്ചതാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മലയാളത്തിലെ ഒരു പ്രമുഖ ചാനലിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ. ഇതില്‍ തനിക്ക് ഈ ഒരു ഷോക്കും ഇല്ലെന്നു ഭാഗ്യലക്ഷ്മി പറഞ്ഞു.
ഈ വിഷയത്തിൽ ചര്‍ച്ചയില്‍ പങ്കെട്ടുത്ത അഡ്വക്കേറ്റ് മിനിയും തന്റെ നിലപാട് വ്യക്തമാക്കി. കോടതി വിധി അംഗീകരിക്കുന്നു. ഇതുവരെ വിധി പകർപ്പ് കിട്ടിയിട്ടില്ല. എന്തുകൊണ്ടാണ് കോടതി അങ്ങനെ പറഞ്ഞത് എന്ന് പരിശോധന നടത്തിയതിന് ശേഷം തീരുമാനിക്കാം. വിധി പകർപ്പ് ലഭിച്ചതിനു ശേഷം സുപ്രീംകോടതിയിലേക്ക് പോകണമോ എന്ന് പരിശോധിക്കുമെന്ന് അവർ പറഞ്ഞു.
അതിജീവിതയുടെ പ്രയാസം കോടതി മനസ്സിലാക്കുക എന്നതാണ് ഒരു സാമൂഹ്യപ്രവർത്തക എന്ന നിലയിൽ തനിക്ക് പറയാനുള്ളത്. നിയമപരമായി എന്തെങ്കിലും തർക്കമുണ്ടെങ്കിൽ മേൽ കോടതിയെ സമീപിക്കും. ഈ വിധി വിഷമിപ്പിക്കുന്നതായും ടിബീ മിനി പറഞ്ഞു.
അതേസമയം അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളിയത് സ്വാഭാവികമായ കാര്യം മാത്രമാണെന്ന് ചർച്ചയിൽ പങ്കെടുത്ത മുഹമ്മദ്ഷാ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള ഹർജികൾ അനുവദിക്കാനുള്ള സാധ്യത വളരെ കുറവാണ്. നമ്മുടെ താല്പര്യം അനുസരിച്ച് ആളുകളെ മാറ്റാൻ കഴിയില്ല. ഈ കേസിൽ ശരിയായ വിചാരണ നടത്താനുള്ള കാര്യങ്ങളാണ് അതിജീവത ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
വിചാരണ നടത്തിയതിൽ എന്തെങ്കിലും അപാകത ഉണ്ടെങ്കിൽ സുപ്രീംകോടതിയിൽ പോകാം. ഓരോ ദിവസവും രാജ്യത്ത് നിരവധി വിചാരണകൾ നടക്കുന്നുണ്ട്. കേസ് കേട്ടുകൊണ്ടിരിക്കുന്ന ഒരു ജഡ്ജിക്ക് പകരം മറ്റൊരാൾ വരുമ്പോൾ വീണ്ടും കാലതാമസം നേരിടാം.
ജഡ്ജിമാരും നമ്മുടെ നാട്ടിൽ മറ്റുള്ളവരെ പോലെ ജീവിക്കുന്നവർ തന്നെയാണ്. അവരുമായി ബന്ധപ്പെടുന്നതും സംസാരിക്കുന്നതും എല്ലാം കേസിനു വേണ്ടിയാണ് എന്ന് പറയാൻ കഴിയില്ല. ഒരു വക്കിൽ ജഡ്ജിയോട് സംസാരിക്കുന്നതിനെ കേസിനെ സ്വാധീനിക്കാനാണ് എന്ന് കരുതരുത്. കേസിനെ സ്വാധീനിച്ചു എങ്കിൽ അതിനുള്ള തെളിവ് വേണം. നിലവിൽ അത്തരം തെളിവുകൾ ഒന്നുമില്ലെന്ന് മുഹമ്മദ്ഷാ തിരിച്ചടിച്ചു.