കൊല്ലത്ത് കടലിന്റെ അടിയിൽ ഇന്ധന സാന്നിധ്യമെന്ന് സൂചന; ഖനനം തുടങ്ങും; കണ്ടെത്തിയാൽ കേരളം ഗൾഫ് ആയി മാറും

കൊല്ലത്തിന്റെ തീരത്ത് നിന്നും 20 നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിൽ ഇന്ധനത്തിന്റെ സാന്നിധ്യം ഉണ്ടെന്ന സംശയത്തെ തുടർന്ന് ഡൽഹി ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിൽ പരിവേഷണം ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഇത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ മറ്റൊരു തലത്തിൽ എത്തിക്കും എന്നാണ് കരുതുന്നത്. ദ്രവ വാതക ഇന്ധനങ്ങളുടെ സാന്നിധ്യം ഉണ്ടോ എന്ന് കണ്ടെത്താനാണ് പരിവേഷണം തുടങ്ങുന്നത്. അധികം വൈകാതെ തന്നെ ഇതിനുള്ള അനുമതി തേടും. 

കൊല്ലത്ത് കടലിന്റെ അടിയിൽ ഇന്ധന സാന്നിധ്യമെന്ന് സൂചന; ഖനനം തുടങ്ങും; കണ്ടെത്തിയാൽ കേരളം ഗൾഫ് ആയി മാറും 1

രണ്ടു മാസത്തോളം ആയിരിയ്ക്കും പര്യവേഷണം നടക്കുക. ഈ   പരിവേഷണവുമായി ബന്ധപ്പെട്ടു ആവശ്യമായ ഇന്ധനം ജീവനക്കാർക്കുള്ള ഭക്ഷണം കുടിവെള്ളം തുടങ്ങിയവ എല്ലാം സംഭരിക്കുന്നത് കൊല്ലം പോർട്ടിൽ ആയിരിക്കും. ഇന്ധനം കണ്ടെത്തിയാൽ അത് കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് സ്ഥിരമായ ചരക്ക് നീക്കത്തിന് ഉള്ള അവസരം ആയിരിക്കും തുറന്നു കിട്ടുക.

കൊല്ലത്ത് കടലിന്റെ അടിയിൽ ഇന്ധന സാന്നിധ്യമെന്ന് സൂചന; ഖനനം തുടങ്ങും; കണ്ടെത്തിയാൽ കേരളം ഗൾഫ് ആയി മാറും 2

ബൃഹത്തായ പരിവേഷണത്തിനാണ് ലക്ഷ്യമിടുന്നത്. രണ്ടു മാസത്തോളം നീണ്ടു നിൽക്കുന്ന പരിവേഷണത്തിൽ കൂറ്റൻ കപ്പലുകളും ടഗ്ഗുകളും ഉപയോഗിക്കും.

 നിലവിൽ കൊല്ലം മുതൽ കന്യാകുമാരി വരെയുള്ള ഭാഗത്താണ് ഇതിനായി പര്യവേഷണം നടത്തുക എന്നാണ് വിവരം. ഇതിനായി നാവികസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ധനത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയാൽ പിന്നീട് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ആയിരിക്കും ഖനനം തുടങ്ങുക. ഭീമമായ അളവിൽ ഇന്ധന സാന്നിധ്യം ഉണ്ടെങ്കിൽ മാത്രമേ ഖനനം തുടങ്ങുകയുള്ളൂ. ഈ ഖനനം പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള മത്സ്യ ബന്ധനത്തെ ബാധിക്കില്ല.

 ഇന്ധന  സാന്നിധ്യം കണ്ടെത്തിയാൽ അത് കൊല്ലം പോര്‍ട്ടിനെ സംബന്ധിച്ച് സാമ്പത്തികമായി വലിയ കുതിച്ചു ചാട്ടത്തിലേക്ക് വഴി വയ്ക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

Exit mobile version