കയ്യക്ഷരം മോശമായവരോട് സാധാരണ നാട്ടില്‍പുറത്ത് ഉള്ളവര്‍ കളിയാക്കി ചോദിക്കുന്നത് ഡോക്ടറിന് പഠിക്കുകയാണോ എന്നാണ്. ഡോക്ടർമാർ എഴുതിയിരിക്കുന്നത് എന്താണെന്ന് അറീയത്തെ നെറ്റി ചുളിച്ചിട്ടുള്ളവരാണ് നമ്മളിൽ ഭൂരിഭാഗവും. ഡോക്ടർ എഴുതിയിരിക്കുന്ന കുറുപ്പടി വായിക്കാൻ കഴിയുന്നില്ല എന്ന് പലരും പരാതി പറയാറുണ്ട്. ഈ ചീത്ത പേര് കേൾക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് തന്നെ മറ്റ് ഡോക്ടർമാരിൽ നിന്നും തികച്ചും വ്യത്യസ്തനാണ് ഡോക്ടർ നിതിൻ നാരായണൻ.
കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ കുറിപ്പടി സമൂഹ മാധ്യമത്തിൽ വൈറലായി മാറിയത്. വടിവത്ത അക്ഷരത്തിൽ ആർക്കും വായിക്കാവുന്ന തരത്തിലായിരുന്നു മരുന്ന് കുറിച്ചിരിക്കുന്നത്. നെന്മാറ കമ്മ്യൂണിറ്റി സെന്ററിൽ ശിശു രോഗ വിദഗ്ധനായ ഡോക്ടർ നിതിൻ നാരായണനാണ് ഈ കുറിപ്പടി എഴുതിയിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ കുറിപ്പടി കൊച്ചുകുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും എളുപ്പം വായിച്ച് മനസ്സിലാക്കാൻ കഴിയും. രോഗികൾക്ക് വ്യക്തമായി മരുന്നു വായിച്ചു മനസ്സിലാക്കുവാനും മരുന്നുകൾ തമ്മിൽ മാറിപ്പോകാതിരിക്കാനും ഈ കുറിപ്പടി ഉപകരിക്കും. മാത്രവുമല്ല മെഡിക്കൽ ഷോപ്പിൽ നിൽക്കുന്നവർക്ക് ശരിയായ മരുന്നെടുത്തു കൊടുക്കാന്‍ കഴിയുമെന്ന് ഡോക്ടർ നിതിൻ പറയുന്നു.
തന്റെ സഹോദരിയുടെ അക്ഷരം വളരെ നല്ലതാണ്. അത് കണ്ടാണ് നന്നായി എഴുതാൻ പഠിച്ചതെന്ന് നിതിൻ പറയുന്നു. തൃശൂർ മെഡിക്കൽ കോളേജിലെ പഠന കാലത്ത് തന്റെ പ്രൊഫസർ ആയിരുന്ന ഡോക്ടർ കരുണാ ദാസിന്റെ സ്വാധീനവും ഇതിന് പിന്നിലുണ്ടെന്ന് അദ്ദേഹം പറയുന്നു. മരുന്ന് കുറിക്കുമ്പോൾ താന്‍ ക്യാപ്പിറ്റൽ ലെറ്ററിൽ ആണ് എഴുതാറുള്ളത്. അത്കൊണ്ട് തന്നെ മരുന്നു കടക്കാർക്കും രോഗികൾക്കും വായിക്കാൻ എളുപ്പവുമാണ്. എല്ലാ ഡോക്ടർമാരും മനസ്സിലാകാത്ത വിധത്തിലാണ് എഴുതുന്നത് എന്ന് പറയാൻ കഴിയില്ല. അവിടെയും ഒരു തലമുറ മാറ്റം സംഭവിക്കുന്നുണ്ട്. സമൂഹ മാധ്യമത്തിൽ ഇത് പ്രചരിച്ചത് എങ്ങനെയാണെന്ന് അറിയില്ല. ആരോ ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണെന്നും കുറിപ്പടി വൈറൽ ആയതോടെ നിരവധി ഫോൺകോളുകളാണ് ലഭിക്കുന്നതെന്നും ഡോക്ടർ നിതിന്‍ പറയുന്നു.