എലിസബത്ത് രാജ്ഞിയുടെ  രഹസ്യമായ ആഗ്രഹം പരസ്യമാക്കി പേഴ്സണൽ സ്റ്റൈലിസ്റ്റ്; ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും

എലിസബത്ത് രാജ്ഞിയുടെ വിയോഗം വരുത്തിവെച്ച ദുഃഖത്തിൽ നിന്നും ബ്രിട്ടൻ ഇതുവരെ പുറത്തു വന്നിട്ടില്ല. അത്രത്തോളം ജനമനസ്സുകളെ സ്വാധീനിച്ച വ്യക്തിയായിരുന്നു എലിസബത്ത് രാജ്ഞി.  ഓരോ ദിവസവും അവരെക്കുറിച്ച് നിരവധി വാർത്തകളാണ് ഇപ്പോഴും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇവയുടെ കൂട്ടത്തിൽ കൗതുകകരമായ നിരവധി വാർത്തകളുമുണ്ട്.

എലിസബത്ത് രാജ്ഞിയുടെ  രഹസ്യമായ ആഗ്രഹം പരസ്യമാക്കി പേഴ്സണൽ സ്റ്റൈലിസ്റ്റ്; ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും 1

രാജ്ഞി മറ്റാരോടും പറയാതെ തന്നോട് മാത്രം രഹസ്യമായി പറഞ്ഞ ഒരു ആഗ്രഹത്തെക്കുറിച്ച് അവരുടെ പേഴ്സണൽ സ്റ്റൈലിസ്റ്റ് ആയ ഏഞ്ചലാ കെല്ലി അടുത്തിടെ തുറന്നു പറയുകയുണ്ടായി.

 രാജകുടുംബത്തിൽ ഉള്ളവർക്ക് സാധാരണക്കാർ ചെയ്യുന്ന പല കാര്യങ്ങളും ചെയ്യുന്നതിന് പരിമിതികൾ ഉണ്ടെന്ന് കെല്ലി പറയുന്നു. മറ്റുള്ളവരെ സംബന്ധിച്ച് നിസ്സാരമായി തോന്നുന്ന പല കാര്യങ്ങളും  രാജകുടുംബത്തിൽ ഉള്ളവർക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ബന്ധുര കാഞ്ചന കൂട്ടിൽ ആണെങ്കില്‍ ബന്ധനം ബന്ധനം തന്നെയാണ് എന്നത് ശരി വയ്ക്കുന്നതാണ് കെല്ലിയുടെ ഈ തുറന്നു പറച്ചില്‍. അത്തരത്തിലുള്ള ഒരു ആഗ്രഹത്തെ കുറിച്ചാണ് രാജ്ഞി എയ്ഞ്ചലയോട് പങ്കുവെച്ചത്.

എലിസബത്ത് രാജ്ഞിയുടെ  രഹസ്യമായ ആഗ്രഹം പരസ്യമാക്കി പേഴ്സണൽ സ്റ്റൈലിസ്റ്റ്; ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും 2

 പോക്കറ്റിൽ കയ്യിട്ടും അരക്ക് കൈവച്ചുമൊക്കെ വിവിധ പോസ്സുകളിലുള്ള ചിത്രങ്ങൾ എടുക്കണം എന്നതായിരുന്നു രാജ്ഞിയുടെ ആഗ്രഹം എന്ന് അവർ പറയുന്നു. രാജകുടുംബത്തിന്റെ പ്രോട്ടോക്കോൾ അനുസരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന് പോലും ചില രീതികൾ നിഷ്കർഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിനു പല പരിമിതികളുമുണ്ട്. എന്നാല്‍ രാജ്ഞിക്ക് ആഗ്രഹം കലശലായപ്പോൾ ഒരു ഫോട്ടോഗ്രാഫറെ വിളിച്ചു ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്തു. ഫോട്ടോഗ്രാഫർ ഫോട്ടോ എടുക്കുന്നതിന് നിർദ്ദേശം നൽകിയപ്പോൾ അവർ സ്വയം ചില ചിത്രങ്ങൾക്ക് പോസ് ചെയ്തു എന്നും എയ്ഞ്ചല പറയുന്നു. അത്തരത്തിൽ എടുത്ത രണ്ട് ചിത്രങ്ങളും അവർ സമൂഹമാധ്യമത്തിലൂടെ പുറത്തു വിട്ടു.

എന്നാൽ അന്നെടുത്ത ചിത്രങ്ങൾ ഒന്നും തന്നെ രാജ്ഞിക്ക് പരസ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് രാജകുടുംബത്തിന്റെ അന്തസ്സിന് ചേരാത്തതാണ് എന്നതുകൊണ്ടാണ് അവയൊന്നും പരസ്യമാക്കാതിരുന്നത്. രാജ്ഞി തികച്ചും ഒരു സാധാരണക്കാരി ആയിരുന്നു എന്നും മറ്റുള്ളവരെ എല്ലാവരെയും പോലെ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും കെല്ലി പറയുന്നു.

Exit mobile version