ഭയക്കണം; എബോള പൊട്ടിപ്പുറപ്പെട്ടതായി ലോകാരോഗ്യ സംഘടന

എബോള ബാധ ഉഗാണ്ടയിൽ പൊട്ടിപ്പുറപ്പെട്ടതായി ഡബ്ലിയു എച്ച് ഓയുടെ പ്രഖ്യാപനം. ഒരു ഡസനിൽ അധികം കേസുകളാണ് ഇതിനോടകം തന്നെ സ്ഥിരീകരിച്ചിരിക്കുന്നത്. എബോള ഹെമറാജിക് ഫീവർ എന്ന പേരിൽ അറിയപ്പെടുന്ന ഒരു വൈറൽ അണുബാധയാണിത്.

ഭയക്കണം; എബോള പൊട്ടിപ്പുറപ്പെട്ടതായി ലോകാരോഗ്യ സംഘടന 1

പ്രധാനമായും ശരീര ശ്രഭങ്ങളിലൂടെയും രോഗിയുമായുള്ള  സമ്പർക്കത്തിലൂടെയും ആണ് ഇത് പകരുന്നത്. ഈ രോഗം ബാധിച്ചാൽ തന്നെ രോഗലക്ഷണം പ്രകടിപ്പിക്കാൻ കുറച്ചു ദിവസങ്ങൾ എടുത്തേക്കാം.

1976ല്‍   സുഡാനിലും കോംഗോയിലും ആണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്.  കോങ്കോലുള്ള എബോള നദിയുടെ തീരത്തിലുള്ള ഒരു ഗ്രാമത്തിൽ നിന്നും ആണ് ഈ രോഗം ആദ്യം സ്ഥിരീകരിച്ചത്. അതുകൊണ്ടാണ് എബോള ഡിസീസ് എന്ന പേര് വന്നത്.

ഭയക്കണം; എബോള പൊട്ടിപ്പുറപ്പെട്ടതായി ലോകാരോഗ്യ സംഘടന 2

പനി തൊണ്ടവേദന തലവേദന എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗമാണ്. രോഗം ബാധിച്ച ചിമ്പൻസി കുരങ്ങ് , പന്നി,  വവ്വാൽ , എന്നിവയുടെ ശരീരത്തിലെ ശ്രവങ്ങളിൽ നിന്നെല്ലാം ഈ വൈറസ് പകരാം. രോഗബാധിതരായ മൃഗങ്ങളുടെ മൂത്രം കാഷ്ടം എന്നിവയുടെ സ്പർശനത്തിലൂടെ രോഗാണുക്കൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കും. ശരീരത്തിലെ മുറിവുകളിലൂടെയും വായ , ത്വക്ക് എന്നിവയിലൂടെയും വൈറസ് മനുഷ്യ ശരീരത്തിന്‍റെ അകത്തു കടന്നു കയറും .

രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണം പ്രകടിപ്പിച്ചു തുടങ്ങി അധികം വൈകാതെ തന്നെ വൃക്കയും കരളും തകരാറിലാകും. രോഗം ബാധിച്ചാൽ ശരീരത്തിന് അകത്തും പുറത്തും രക്തസ്രാവം ഉണ്ടാകും.

ഈ അസുഖത്തിന് ഇതുവരെ ചികിത്സകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല എന്നത് ഈ രോഗത്തിന്‍റെ ഗൌരവം വര്‍ദ്ധിക്കുന്നു. രോഗം പടരാതെ നോക്കുക ആണ് ഏക പോംവഴി. രോഗിക്ക് ഒരു കാരണവശാലും നിർജലീകരണം സംഭവിക്കാൻ പാടില്ല. തുടക്കത്തിൽ തന്നെ ചികിത്സ നൽകിയാൽ രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. രോഗം സ്ഥിരീകരിച്ചാൽ മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെട്ട് മാറിക്കഴിയുന്നതാണ് ഇത് കൂടുതൽ പേരിലേക്ക് പകരാതിരിക്കാൻ ഉള്ള ഏക ഉപായം.

Exit mobile version