മദീനയിൽ 53 മില്ല്യണ്‍ ( 43,10,02,45,500 രൂപ ) ഡോളറിന്റെ സ്വർണ്ണ നിക്ഷേപം കണ്ടെത്തി; സൃഷ്ടിക്കപ്പെടുന്നത് കൂടുതല്‍ തൊഴിലവസരങ്ങള്‍; രാജ്യം ഔന്നിത്യത്തിന്റെ പാതയിലെന്ന് ഭരണകൂടം

മദീനയിൽ സ്വർണത്തിന്റെയും ചെമ്പിന്റെയും വൻ തോതിലുള്ള നിക്ഷേപം കണ്ടെത്തിയതായി സൗദി അറേബ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജിയോളജിക്കൽ സർവേയിലാണ് വൻ തോതിലുള്ള സ്വർണത്തിന്റെയും ചെമ്പിന്റെയും നിക്ഷേപം കണ്ടെത്തിയത്. മദീനയുടെ അതിർത്തി പ്രദേശത്തുള്ള നാല് സ്ഥലങ്ങളിലായിട്ടാണ് സ്വർണ്ണത്തിന്റെയും ചെമ്പിന്റെയും  നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. ഇത് സൗദിയിൽ കൂടുതൽ നിക്ഷേപത്തിനുള്ള അവസരം തുറന്നിരിക്കുകയാണ് എന്ന്  ജിയോളജിക്കൽ സർവ്വേ നടത്തിയ ഒഫ്ഫിഷ്യല്‍സ് അറിയിച്ചു. ഇതുമൂലം രാജ്യത്തിലേക്ക് പുതിയ നിരവധി നിക്ഷേപകരെ ആകർഷിക്കാൻ കഴിയുമെന്നും ഇത് ഖനന മേഖലയിൽ പുതിയ കുതിച്ചു ചാട്ടത്തിന് തുടക്കം കുറിക്കും എന്നും ആണ് കരുതുന്നത്. ഈ വാര്ത്ത രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നിരിക്കുകയാണ്. 

മദീനയിൽ 53 മില്ല്യണ്‍ ( 43,10,02,45,500 രൂപ ) ഡോളറിന്റെ സ്വർണ്ണ നിക്ഷേപം കണ്ടെത്തി; സൃഷ്ടിക്കപ്പെടുന്നത് കൂടുതല്‍ തൊഴിലവസരങ്ങള്‍; രാജ്യം ഔന്നിത്യത്തിന്റെ പാതയിലെന്ന് ഭരണകൂടം 1

 53 മില്യൺ ഡോളർ ( 43,10,02,45,500 രൂപ ) മൂല്യമുള്ള നിക്ഷേപമാണ് ഇപ്പോൾ സൗദി അറേബ്യയിൽ കണ്ടെത്തിയിരിക്കുന്നത്. ഇത് മുഖേന പുതിയതായി അയ്യായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കരുതപ്പെടുന്നു. ഇതിലൂടെ രാജ്യത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് കരുതുന്നു. 

മദീനയിൽ 53 മില്ല്യണ്‍ ( 43,10,02,45,500 രൂപ ) ഡോളറിന്റെ സ്വർണ്ണ നിക്ഷേപം കണ്ടെത്തി; സൃഷ്ടിക്കപ്പെടുന്നത് കൂടുതല്‍ തൊഴിലവസരങ്ങള്‍; രാജ്യം ഔന്നിത്യത്തിന്റെ പാതയിലെന്ന് ഭരണകൂടം 2

 രാജ്യത്ത് സ്വർണ്ണ നിക്ഷേപം കണ്ടെത്തിയതോടെ മറ്റ് ജി സി സി രാജ്യങ്ങളെ അപേക്ഷിച്ച് സൗദി സാമ്പത്തിക മേഖലയിൽ വൻ കുതിച്ചു ചാട്ടം ആണ് നടത്താൻ പോകുന്നത്. നിലവിൽ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രകൃതിവാതക നിക്ഷേപം ഉള്ള രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. സ്വർണ്ണത്തിന്റെയും നിക്ഷേപം കൂടി കണ്ടെത്തിയതോടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ കൂടുതൽ ഉറച്ചതായി മാറുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. രാജ്യത്തിന് പുറത്തുള്ള നിരവധി മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഖനനത്തിന്‍റെ ടെന്‍റര്‍ നേടുന്നതിനായി കാത്തിരിക്കുന്നുണ്ട്.

Exit mobile version