മലപ്പുറം തിരുനാവായയിൽ രണ്ടു കാലിലും ചങ്ങലയും ആയി തമിഴ് യുവാവിനെ കണ്ട സംഭവത്തിൽ കൂടുതൽ ദുരൂഹത. തിരുനാവായയിൽ കണ്ടെത്തിയ യുവാവിനെ പോലീസിന്റെ സഹായത്തോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം ഇയാളുടെ കാലിൽ ഈ ചങ്ങല എങ്ങനെ വന്നു എന്നതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നു വരികയാണ്.
കഴിഞ്ഞ ദിവസം രാവിലെ 7 മണിയോടെയാണ് യുവാവിനെ തിരുനാവായ ഇടക്കുളം റോഡിൽ കാആവശ നിലയില്‍ കണ്ടെത്തുന്നത്. അപ്പോള്‍ ടീഷർട്ടും ജീൻസും ആയിരുന്നു ഇയാളുടെ വേഷം. ഇയാളുടെ രണ്ട് കാലിലും ചങ്ങല ഉണ്ടായിരുന്നു. അപ്പോൾ യുവാവ് നേരെ നിൽക്കാൻ പോലും കഴിയാത്ത വിധത്തിൽ അവശനായിരുന്നു. പിന്നീട് നാട്ടുകാരാണ് ഈ സംഭവം പോലീസിനെ അറിയിക്കുന്നത്.
പോലീസ് എത്തിയതിനു ശേഷം ആണ് ഈ യുവാവിന് ഭക്ഷണം നൽകുന്നത്. ഈ യുവാവിന് മാനസിക ബുദ്ധിമുട്ടുകൾ ഉള്ളതായി പോലീസ് പറയുന്നു. അതേസമയം തമിഴ് സംസാരിക്കുന്ന ഈ യുവാവ് എങ്ങനെയാണ് തിരുനാവായയിൽ എത്തിപ്പെട്ടത് എന്നതിനെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭ്യമല്ല.
ചോദിച്ചപ്പോഴൊക്കെ തന്റെ സ്വദേശം പഴനി ആണെന്നു മാത്രമാണ് ഇയാൾ പറയുന്നത്. ഇതുവരെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇയാളുമായി സംസാരിച്ചതിൽ നിന്നും ലഭ്യമായിട്ടുമില്ല. ആകെ പറയുന്നത് പഴനി എന്ന സ്ഥലപ്പേര് മാത്രമാണ്. ഇയാള്‍ എങ്ങനെയാണ് ഇവിടേക്ക് എത്തിയത് എന്ന അന്വേഷണത്തിലാണ് പോലീസ്. അതേസമയം ഇയാളെ ഇത് മുൻപ് ഈ പ്രദേശത്ത് കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
പലപ്പോഴും പരസ്പര വിരുദ്ധമായിട്ടാണ് ഈ യുവാവ് സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ യുവാവ് നോർമൽ ആയതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ കഴിയുകയുള്ളൂ എന്നു പോലീസ് പറയുന്നു. ഏതായാലും ഇത് സംബന്ധിച്ച വിശദമായ അന്വേഷണത്തിലാണ് പോലീസ്.