ഹിജാബ്,  തൊപ്പി , തലേക്കെട്ട് എന്നിവ നാവികസേനയിൽ അനുവദിക്കണം;  അമേരിക്കൻ നാവിക സേനയിൽ മതചിഹ്നങ്ങൾ വേണമെന്ന് ശുപാർശ

അമേരിക്കൻ നാവിക സേനയിൽ അതാത് മതങ്ങളുടെ ചിഹ്നങ്ങൾ ഉപയോഗിക്കാനുള്ള അനുവാദം നല്‍കണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചു. യുഎസ് പ്രസിഡൻഷ്യൽ കമ്മീഷനാണ് ഇത്തരമൊരു ശുപാർശയുമായി രംഗത്ത് വന്നിരിക്കുന്നത്.

ഹിജാബ്,  തൊപ്പി , തലേക്കെട്ട് എന്നിവ നാവികസേനയിൽ അനുവദിക്കണം;  അമേരിക്കൻ നാവിക സേനയിൽ മതചിഹ്നങ്ങൾ വേണമെന്ന് ശുപാർശ 1

 തൊപ്പി , ഹിജാബ് , താടി തലേക്കെട്ട് എന്നീ മതങ്ങളുടെ ചിഹ്നങ്ങള്‍ യൂണിഫോമിന്റെ ഭാഗമായി ഉപയോഗിക്കാന്‍ അനുവദിക്കണം എന്ന ആവശ്യമാണ് ഇപ്പോള്‍ നല്കിയിരിക്കുന്ന ശുപാർശയിൽ ഉള്ളത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് നിർദ്ദേശം പുറത്തു വന്നത്. ഏതായാലും ഇത് നിലവിൽ വൈറ്റ് ഹൗസിന്റെ പരിഗണനയിലാണ് ഉള്ളത്. ഈ നിർദ്ദേശം വൈറ്റ്ഹൗസ് അംഗീകരിച്ചെങ്കിൽ മാത്രമേ ഇത് പ്രസിഡന്റ് ജോ ബൈഡന് കൈമാറുകയുള്ളൂ. അദ്ദേഹം ആയിരിക്കും ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.

എന്നാൽ 1981ലെ മാർഗ നിർദ്ദേശം അനുസരിച്ച് സൈന്യത്തിന്റെ  യൂണിഫോമിൽ ഒരു തരത്തിലുമുള്ള മത ചിഹ്നങ്ങളും അനുവദിക്കാൻ പാടില്ല എന്നാണ് നിയമം. പക്ഷേ ഇതിന് ഘടകവിരുദ്ധമായി 2017ൽ അമേരിക്കൻ കരസേനയും 2020ൽ അമേരിക്കൻ വ്യോമസേനയും യൂണിഫോമില്‍ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. തുടർന്ന് യൂണിഫോമിന്റെ ഭാഗമായി മതചിഹ്നങ്ങൾ അനുവദിച്ചു നൽകുകയും ചെയ്തു. അപ്പോഴും അമേരിക്കയുടെ നാവിക സേനയിൽ യൂണിഫോമിന്റെ ഭാഗമായി മതചിഹ്നം ഉപയോഗിക്കുന്നതിന് അനുവാദം നൽകിയിരുന്നില്ല. എന്നാൽ ഇതിൽ ഒരു മാറ്റം വേണമെന്നാണ് ഇപ്പോള്‍ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. സേനയുടെ എല്ലാ വിഭാഗത്തിലും യൂണിഫോം ഒരേപോലെ ആക്കണമെന്നും കമ്മീഷൻ പറയുന്നു.

 അതേസമയം സൈന്യത്തിന്റെ യൂണിഫോമിൽ മത ചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വലിയ തർക്കങ്ങൾ ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. വലിയൊരു വിഭാഗം പേരും ഇതിന് എതിരാണ്. എങ്കിലും ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുന്നത് പ്രസിഡന്റ് ജോബ് ബൈഡനായിരിക്കും.

Exit mobile version