നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനു ഈസിയായി ഊരി പോരാൻ കഴിയുമെന്ന്പ്രമുഖ സംവിധായകൻ ബൈജു കൊട്ടാരക്കര. ദിലീപിന് നിരവധി സിനിമകൾ ലഭിക്കുന്നുണ്ട് അതിൽ ആർക്കും പരാതിയില്ല. പക്ഷേ നടി ആക്രമിക്കപ്പെട്ട കേസ് ഇങ്ങനെ കിടക്കുകയാണ്, ഇതിൽ നിന്നും ഊരി പോരാനാകും എന്ന ചിന്ത ഉള്ളതുകൊണ്ടാണ് ദിലീപ് പുതിയ സിനിമ കമ്മിറ്റ് ചെയ്യുന്നത്. ഈ കേസിൽ വിചാരണ കോടതിയിൽ നിന്നും ഊരി പോരാൻ കഴിയുമെന്ന് ദിലീപിന് വ്യക്തമായ ധാരണയുണ്ട്. അല്ലെങ്കിൽ എന്ത് ധൈര്യത്തിന്റെ പേരിലാണ് നിർമാതാക്കൾ ദിലീപിനെ വിശ്വസിച്ചു കോടികൾ മുടക്കാൻ തയ്യാറാകുന്നതെന്ന് ബൈജു ചോദിച്ചു.
83 ദിവസം ജയിലിൽ കിടന്നതിനു ശേഷം പുറത്തു വരുമ്പോൾ മുടി കറുപ്പിച്ച് ദിലീപിനെ പുറത്തുവരാൻ സഹായിച്ച ശ്രീലേഖ ഐപിഎസിനെ പോലെ ആരുടെയെങ്കിലും സഹായം ഉണ്ടാകും എന്ന് ബൈജു കൊട്ടാരക്കര ആരോപിക്കുന്നു. കേസിൽ ദിലീപിനെ പ്രതികരിക്കാൻ മുൻ ഡിജിപി ആയിരുന്ന ലോകനാഥ് ബഹറയ്ക്ക് 50 ലക്ഷം രൂപ കൈക്കൂലി കൊടുത്തു എന്ന ആരോപണം ഉയർന്നിരുന്നു. ഈ കേസ് ശരിയായ രീതിയിൽ അന്വേഷിച്ചിരുന്ന എഡിപി ശ്രീജിത്തിനെ മാറ്റി അവിടേക്ക് മറ്റൊരാളെ കൊണ്ടുവന്നു. അദ്ദേഹം ചുമതല ഏറ്റെടുത്തപ്പോൾ തന്നെ ഈ കേസിലെ അന്വേഷണം മതി എന്നും ഇതുവരെയുള്ള അന്വേഷണങ്ങൾ കോടതിയിൽ സമർപ്പിക്കാനും പറഞ്ഞു. ദിലീപിന്റെ അഭിഭാഷകനായ രാമൻ പിള്ളയെ കുറിച്ച് അന്വേഷണം ആവശ്യമില്ലേ എന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. രാമൻ പിള്ളയുടെ ഓഫീസിൽ വച്ചാണ് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത്. സായി ശങ്കർ മാപ്പു സാക്ഷിയാണ്.
ഈ കേസിലെ അന്യോഷണ ഉദ്യോഗസ്ഥരായ ബൈജു പൗലോസിന്റെയും മോഹന ചന്ദ്രനെയും കൈകൾ കെട്ടിയിട്ടിരിക്കുകയാണ്. അവരുടെ വായടപ്പിച്ചു. ഈ കേസിന്റെ വിധി എന്താണെന്ന് അറിയാൻ പൊതുജനം കാത്തിരിക്കുന്നുണ്ട്. ബൈജു കൊട്ടാരക്കര പറഞ്ഞു.