ഇതാ മറ്റൊരു വൈറസ് കൂടി; കോവിഡ് വന്നു പോയവർക്ക് ഈ വൈറസിനെ പ്രതിരോധിക്കാൻ കഴിയില്ല; ഖോസ്ത2 എന്ന വൈറസിന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കാൻ കഴിയും; വാക്സിന്‍ പ്രയോജനപ്പെടില്ല

ഖോസ്താ 2 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ വൈറസിന് മനുഷ്യ ശരീരത്തിനുള്ളിൽ പ്രവേശിക്കാൻ കഴിയുമെന്ന് അമേരിക്കൻ ഗവേഷകർ കണ്ടെത്തി. വവ്വാലിന്റെ ശരീരത്തിൽ നിന്നും കണ്ടെത്തിയ ഈ വൈറസിനെ ചെറുക്കുന്നതിന് വാക്സിനുകൾക്ക് കഴിയില്ല എന്നാണ് പി എൽ ഓ എസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഏറ്റവും പുതിയ പഠനത്തിൽ പറയുന്നത്.

ഇതാ മറ്റൊരു വൈറസ് കൂടി; കോവിഡ് വന്നു പോയവർക്ക് ഈ വൈറസിനെ പ്രതിരോധിക്കാൻ കഴിയില്ല; ഖോസ്ത2 എന്ന വൈറസിന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കാൻ കഴിയും; വാക്സിന്‍ പ്രയോജനപ്പെടില്ല 1

റഷ്യയിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തുന്നത്. എന്നാൽ ഇത് മനുഷ്യരാശിക്ക് വെല്ലുവിളി ഉയർത്തുന്ന ഒരു വൈറസാണ് അല്ലന്നായിരുന്നു ശാസ്ത്ര ലോകം കരുതിയിരുന്നത്. പക്ഷേ ഇപ്പോൾ പുറത്തുവന്ന പഠനത്തിൽ പറയുന്നത് ഇവയ്ക്ക് മനുഷ്യ ശരീരത്തിൽ പ്രവേശിക്കാനാകും എന്നാണ്. കോവിഡ് വാക്സിൻ എടുത്തവർക്കോ കോവിഡ് ഓമിക്രോണില്‍ നിന്ന് രോഗമുക്തി നേടിയവർക്ക് ഈ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയില്ല. എന്നാൽ ഇവയ്ക്ക് മനുഷ്യ ശരീരത്തിനുള്ളിൽ വളരെ ഗുരുതരമായ മാറ്റങ്ങൾ വരുത്താൻ കഴിയില്ല എന്ന് പഠനം പറയുന്നു. വവ്വാലുകൾ ഈനാംപേച്ചികള്‍ മരപ്പട്ടി എന്നിവയിലൂടെ ഈ വൈറസ് പടരാൻ സാധ്യതയുണ്ട്.  ഇപ്പോൾ ഈ വൈറസ് അപകടകാരി അല്ലെങ്കിലും നാഴ്സ് 2 ഖോസ്ഥ 2 എന്നിവ തമ്മിൽ യോജിച്ചാൽ അത് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതിന് കാരണമാകുമെന്ന് ഗവേഷകർ വിലയിരുത്തുന്നു.

ഇതാ മറ്റൊരു വൈറസ് കൂടി; കോവിഡ് വന്നു പോയവർക്ക് ഈ വൈറസിനെ പ്രതിരോധിക്കാൻ കഴിയില്ല; ഖോസ്ത2 എന്ന വൈറസിന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കാൻ കഴിയും; വാക്സിന്‍ പ്രയോജനപ്പെടില്ല 2

നേരത്തെ ഇത്തരത്തിൽ വവ്വാലുകളിൽ നിന്ന് മനുഷ്യശരീരത്തിലേക്ക് പകരാൻ സാധ്യതയുള്ള വൈറസുകളെ കണ്ടെത്തിയിരുന്നു. എന്നാൽ എല്ലാത്തിനും മനുഷ്യ കോശങ്ങളെ ബാധിക്കുന്നതിനുള്ള കഴിവുണ്ടായിരുന്നില്ല. ഖോസ്തയുടെ കാര്യത്തിലും ശാസ്ത്രലോകത്തിന് അത്തരം ഒരു നിഗമനമായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Exit mobile version