ചിലരോട് അവർ മരിച്ചാലും പക മാറില്ലെന്ന് പൊതുവേ നമ്മള്‍ പറയാറുണ്ട്. ഇത്തരത്തിൽ തന്റെ ആദ്യ ഭാര്യയോട് തീർത്താൽ തീരാത്ത പകയുള്ള ഒരു വയോധികന്‍ ചെയ്യുന്നത് എന്താണെന്ന് അറിയുമോ. എല്ലാ ദിവസവും മുടങ്ങാതെ മുൻ ഭാര്യയുടെ കല്ലെറിയിൽ എത്തി മൂത്രമൊഴിച്ചാണ് ഇയാൾ തന്റെ പക വീട്ടുന്നത്. ന്യൂയോർക്കിലാണ് സംഭവം.
ക്യാൻസറിനെ തുടർന്ന് 2017 ലാണ് 66 കാരിയായ ടോറല്ല മരിക്കുന്നത്. ഇവരെ അടുത്തുള്ള സെമിത്തേരിലാണ് അടക്കം ചെയ്തിരിക്കുന്നത്. ഒരു ദിവസം ഇവരുടെ മക്കൾ അമ്മയുടെ കല്ലറ സന്ദർശിക്കാൻ പോയപ്പോൾ അവിടെ പ്ലാസ്റ്റിക് ബാഗിനുള്ളിൽ വിസർജ്യം കിടക്കുന്നത് കണ്ടു. ഇത് അബദ്ധത്തിൽ സംഭവിച്ചത് ആയിരിക്കും എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ഇത് പല ദിവസങ്ങളും ആവർത്തിച്ചതോടെ അവർ സംഭവം പോലീസിന് അറിയിച്ചു. ഇതോടെ ആളിനെ കണ്ടെത്താൻ സെമിത്തേരിയുടെ മാനേജരുടെ അനുവാദത്തോടെ ഒരു ക്യാമറ സ്ഥാപിച്ചു. ക്യാമറ പരിശോധിച്ചപ്പോഴാണ് ഇതിന്റെ പിന്നിലുള്ള ആൾ ആരാണെന്ന് കണ്ടെത്തിയത്.
ടൊറല്ലോയെ ആദ്യത്തെ ഭര്‍ത്താവ് ആയിരുന്നു കക്ഷി. കേസ് കൊടുത്തില്ലങ്കിലും ഇയാളെ കണ്ടെത്താനായി മക്കൾ തീരുമാനിച്ചു. ഇതിനായി അവർ ഒരു ദിവസം രാവിലെ അവിടെ എത്തി. ഇയാൾ എല്ലാ ദിവസവും രാവിലെ മുടങ്ങാതെ ഇപ്പോഴത്തെ ഭാര്യയുമൊത്ത് എത്തുകയും കല്ലറുടെ മുന്നിലെത്തി മൂത്രമൊഴിക്കുകയും ചെയ്യുകയും ചെയ്യും. കഴിഞ്ഞ അഞ്ചു വർഷമായി ഇയാൾ ഇത് തുടരുന്നു.
ടോറല്ലോ വിവാഹം കഴിച്ച് അവർ ആദ്യം ഗർഭിണിയായപ്പോൾ തന്നെ ഉപേക്ഷിച്ചു പോയ ആളാണ് ഇദ്ദേഹം. ആ ബന്ധത്തിലുള്ള മകളോടും അയാൾക്ക് അനിഷ്ടം ഉണ്ടായിരുന്നു. എന്നാൽ മരണ ശേഷവും ഇത്രത്തോളം പക അയാൾ വച്ചു പുലർത്തുന്നത് എന്തുകൊണ്ടാണെന്ന് ആർക്കും അറിയില്ല.