ഒന്നും രണ്ടുമല്ല, പിത്താശയത്തിനുള്ളിൽ നിന്നും കണ്ടെടുത്തത് 7228 കല്ലുകൾ; കല്ലുകൾ എണ്ണിത്തീർക്കാൻ വേണ്ടിവന്നത് നാലു മണിക്കൂർ; പതിവായി ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്

കഴിഞ്ഞ രണ്ടു വർഷത്തോളമായി വിടാതെ പിന്തുടരുന്ന വയറുവേദന മൂലമാണ് മുംബൈയിലുള്ള 43കാരി ഡോക്ടറെ കാണാൻ തീരുമാനിക്കുന്നത്. വയറു വേദനയുടെ യഥാർത്ഥ കാരണം ഗ്യാസ് ട്രബിള്‍ ആണെന്നാണ് അവര്‍ ഇതുവരെ ധരിച്ചു വച്ചിരുന്നത്. ഒടുവില്‍ വേദന കലശൽ ആയതോടെ ആണ് ഒരു ഡോക്ടറെ കാണാന്‍ തീരുമാനിക്കുന്നത്. സ്‌കാൻ ചെയ്തു നോക്കിയപ്പോൾ അവരുടെ പിത്താശയത്തിനുള്ളിൽ കണ്ട എണ്ണമറ്റ കല്ലുകൾ കണ്ടു ഡോക്ടർ ശരിക്കും ഞെട്ടിപ്പോയി. ഇതോടെ ഇവർക്ക് അടിയന്തിരമായി സർജറി നിര്‍ദേശിക്കുക ആയിരുന്നു. 40 മിനിറ്റ് നീണ്ടു നിന്ന ലാപ്രോസ്കോപ്പി സർജറിയിലൂടെയാണ് ഡോക്ടർ രോഗിയുടെ ഉള്ളിൽ നിന്നും ഈ കല്ലുകളുടെ കൂമ്പാരം പുറത്തെടുത്തത്. പിത്താശയത്തിനുള്ളില്‍ നിന്നും 7228 കല്ലുകള്‍ പുറത്തെടുത്തു. ഇത് എണ്ണി തീർക്കാൻ മാത്രം നാലു മണിക്കൂറിൽ അധികം സമയം എടുത്തു.

ഒന്നും രണ്ടുമല്ല, പിത്താശയത്തിനുള്ളിൽ നിന്നും കണ്ടെടുത്തത് 7228 കല്ലുകൾ; കല്ലുകൾ എണ്ണിത്തീർക്കാൻ വേണ്ടിവന്നത് നാലു മണിക്കൂർ; പതിവായി ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത് 1

രാജ്യത്ത് തന്നെ ഇത്തരത്തിൽ ഒരു രോഗിയുടെ വയറിനുള്ളിൽ നിന്നും ആദ്യമായിട്ടാണ് ഇത്രയധികം കല്ലുകൾ നീക്കം ചെയ്യുന്നതെന്ന് ഡോക്ടർ പറയുന്നു. ഇതിനു മുൻപ് 2017 ല്‍  രാജസ്ഥാനിൽ നിന്നുള്ള ഒരു രോഗിയിൽ നിന്നും 5000ത്തിലധികം കല്ലുകൾ നീക്കം ചെയ്തിരുന്നു.

ഒന്നും രണ്ടുമല്ല, പിത്താശയത്തിനുള്ളിൽ നിന്നും കണ്ടെടുത്തത് 7228 കല്ലുകൾ; കല്ലുകൾ എണ്ണിത്തീർക്കാൻ വേണ്ടിവന്നത് നാലു മണിക്കൂർ; പതിവായി ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത് 2

അതുകൊണ്ടുതന്നെ വയറുവേദന ഉണ്ടാകുമ്പോൾ സ്വന്തമായി വേദന സംഹാരികൾ കഴിച്ചും ഗ്യാസ് ആണെന്ന് കരുതിയും ആരും ഇത് വച്ചുകൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വയറുവേദന തുടർച്ചയായി ഉണ്ടാക്കുന്നുണ്ട് എങ്കില്‍ ഉറപ്പായും ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. അതേസമയം സ്കാനിങ്ങിൽ കല്ലുകൾ കണ്ടെത്തിയാൽ പോലും അത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ പലരും വിമുഖത പ്രകടിപ്പിക്കുന്നതായും മുംബയിലെ സര്‍ജറിക്കു നേതൃത്വം നല്കിയ ഡോക്ടർ ബില്‍ ഷാ അഭിപ്രായപ്പെട്ടു.

Exit mobile version