ഗർഭപാത്രം നീക്കം ചെയ്യുന്നതിന് വീണ്ടി ആശുപത്രിയിൽ എത്തിയ യുവതിയുടെ രണ്ട് വൃക്കകളും രോഗി അറിയാതെ നീക്കം ചെയ്തു. ബീഹാറിലെ ശുഭ്കാന്ത് എന്ന ക്ലിനിക്കിലാണ് സംഭവം നടന്നത്. ഈ ക്ലിനിക്കിന്റെ ഉടമകളായ പവൻകുമാർ ആർ കെ സിംഗ് എന്നിവർക്കെതിരെയും ശസ്ത്രക്രിയ നടത്തിയ ഡോക്ടറിന് എതിരെയും പോലീസ് കേസെടുത്തിരിക്കുകയാണ്.
സെപ്റ്റംബർ മൂന്നാം തീയതിയാണ് മൂന്നു കുട്ടികളുടെ അമ്മയായ യുവതി ക്ലിനിക്കിൽ എത്തിയത്. തുടര്‍ന്നു ഇവരെ ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്കു വിധേയ ആയി. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ യുവതിക്ക് പിന്നീടുള്ള ദിവസങ്ങളില്‍ കടുത്ത വയറുവേദന അനുഭവപ്പെട്ടു. വേദന കലശലായതോടെ യുവതി അടുത്തുള്ള ആശുപത്രിയിൽ എത്തി. ശേഷം അവിടെ നടത്തിയ പരിശോധനയിലാണ് യുവതിയുടെ വൃക്കകൾ രണ്ടും നീക്കം ചെയ്തതായി കണ്ടെത്തിയത്. വിവരം അറിഞ്ഞ യുവതിയും കുടുംബവും ശരിക്കും ഭയന്ന് പോയി. ഉടന്‍ തന്നെ ക്ലിനിക്കിനെതിരെ പോലീസ്സില്‍ പരാതി നല്കി.
ഈ യുവതി ഇപ്പോൾ മറ്റൊരു ആശുപത്രിയിൽ ഡയാലിസിസ് ചെയ്തു വരികയാണ്. നിലവിൽ യുവതിയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും എത്രയും വേഗം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർമാർ അറിയിച്ചു. സംഭവം വലിയ വാര്‍ത്ത ആയി മറിയതോടെ യുവതിയുടെ മുഴുവന്‍ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാല്‍ ഉടന്‍ തന്നെ യുവതിയുടെ ശരീരത്തില്‍ വൃക്ക വച്ച് പിടിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അതേസമയം ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റു പ്രതികളെ ഉടന്‍ തന്നെ പിടികൂടി ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.