റിസോർട്ടിൽ റിസപ്ഷനിസ്റ്റ് ആയിരുന്ന 19 കാരി അങ്കിത ഭണ്ടാരി കൊലചെയ്യപ്പെട്ട കേസിൽ അവരുടെ വാട്സപ്പ് സന്ദേശങ്ങൾ വളരെ നിർണായകമായി. അങ്കിതയുടെ സുഹൃത്തുക്കൾ നൽകിയ മൊഴിയും പ്രതികളിലേക്കുള്ള ചൂണ്ടുപലകയായി മാറി.
റിസോർട്ടിൽ എത്തുന്ന വി ഐ പി അധിതികളുടെ ഒപ്പം അങ്കിത കിടക്ക പങ്കിടണമെന്ന് ബിജെപി നേതാവിന്റെ മകനും റിസോർട്ട് ഉടമയുമായ പുൽകിത് ആര്യയും റിസോർട്ടിന്റെ മാനേജർ സുരവ് ഭാസ്കർ, പുൽക്കിത് ഗുപ്ത എന്നിവർ നിർബന്ധിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. അങ്കിതയെ കാണാതാകുന്ന ദിവസം ഇവർ മൂന്നു പേരും അങ്കിതയെയും കൂട്ടി ഋഷികേശിലേക്ക് പോയിരുന്നു. തിരികെ വരും വഴി ഇവർ വഴിയിൽ വാഹനം നിർത്തി മദ്യപിച്ചു. ഈ സമയം ഇവര്‍ അങ്കിതയെ അനാശാസ്യ പ്രവർത്തനത്തിന് നിർബന്ധിച്ചു. സമ്മതിക്കാതെ വന്നതോടെ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തുക ആയിരുന്നു.
തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ റിസോർട്ട് ഉടമയും അധികൃതരും ചേർന്ന് ശരീരം പങ്കുവെക്കാൻ നിർബന്ധിച്ചിരുന്നതായി പറയുന്നു. ഇതേ കുറിച്ച് അങ്കിത തന്റെ സുഹൃത്തിന് സന്ദേശം അയച്ചിരുന്നു. പണത്തിന് കുറവുണ്ടെങ്കിലും അതിനു വേണ്ടി ശരീരം വിൽക്കാൻ ഒരുക്കമല്ലെന്ന് യുവതി സുഹൃത്തിന് അയച്ച സന്ദേശത്തിൽ പറയുന്നു..
അതേസമയം അങ്കിത ഭണ്ടാരി ജോലി ചെയ്തുവന്നിരുന്ന റിസോർട്ട് പൊളിച്ചത് കേസിലെ തെളിവുകൾ നശിപ്പിക്കാനാണെന്ന് കുടുംബം ആരോപിക്കുന്നു.
അങ്കിതയുടെ കൊലപാതകം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഈ റിസ്സോര്‍ട്ട് പൊളിച്ച് നീക്കിയത് എന്നും ഇത് മനഃപ്പൂര്‍വ്വം തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയാണെന്ന ആരോപണവുമായി വലിയൊരു വിഭാഗം രംഗത്ത് വന്നിരുന്നു. മാത്രവുമല്ല മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്നും അങ്കിതയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.