പുരാതന ഗ്രീക്ക് നാടകമായ ലിസിസ്ട്രാറ്റ എന്ന് നാടകത്തിലാണ് ചരിത്രത്തിൽ ആദ്യമായി സെക്സ് സ്ട്രൈക്ക് എന്ന പദം പരാമർശിച്ചിട്ടുണ്ട്. ഇതിലെ ഒരു സ്ത്രീ കഥാപാത്രം പുരുഷന്റെ മുന്നില്‍ തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് ഉപയോഗിച്ച ഒരു തന്ത്രം ആയിരുന്നു ലൈംഗിക ബന്ധം നിരസിക്കുക എന്നത്. പിന്നീട് ചരിത്രത്തിൽ പല സ്ത്രീകളും ഈ തന്ത്രം ഉപയോഗിച്ചിട്ടുണ്ട്. പുരുഷന്മാരേ വരുതിയിലാക്കാന്‍ പല സ്ത്രീകളും പല നൂറ്റാണ്ടുകളില്‍ ഇത് ഉപയോഗിച്ചു പോരുന്നു.
എന്നാൽ ഇപ്പോൾ ഇതാ ജർമ്മനിയിലെ വളരെ പ്രശസ്തമായ മൃഗസംരക്ഷണ സംഘടനയായ പെറ്റ സ്ത്രീകളോട് പറഞ്ഞിരിക്കുന്നത് മാംസാഹാരികളായ പുരുഷന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടരുത് എന്നാണ്. ഇത്തരക്കാരായ പുരുഷന്‍മാര്‍ക്ക് സെക്സ് വിലക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഭൂമിയെ രക്ഷിക്കുന്നതിന് വേണ്ടി മാംസാഹാരം ഭക്ഷിക്കുന്ന പുരുഷനുമായി സ്ത്രീകള്‍ ബന്ധപ്പെടരുത് എന്ന് പെറ്റ ആവശ്യപ്പെട്ടു. ഇതിന് കാരണമായി ഇവർ പറയുന്നത് മാംസാഹാരികളായ പുരുഷന്മാരാണ് ഏറ്റവും കൂടുതൽ ഹരിത ഗൃഹ വാതകം പുറം തള്ളുന്നത് എന്നതു കൊണ്ടാണ്. ഈ വാതകം ഭൂമിയെ വല്ലാതെ മലിനമാക്കുന്നുവെന്ന് പഠനം പറയുന്നു.
ഏറ്റവും ഒടുവിൽ ഒരു ജേണലില്‍ പ്രസ്സിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് കാലാവസ്ഥാ ദുരന്തത്തിന് സ്ത്രീകളെക്കാൾ കൂടുതൽ സംഭാവന നൽകുന്നത് പുരുഷന്മാരാണ് എന്നാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് പരസ്‌ഥിതിയെ കൂടുതൽ മോശമാക്കുന്നത് എന്നാണ് കണ്ടെത്തല്‍. ഇതിന് പ്രധാന കാരണം പുരുഷന്മാരുടെ ഭക്ഷണക്രമമാണ് എന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഭൂമിയിൽ കാർബൺ വാതകം വർദ്ധിക്കുന്നതോടെ ഭൂമിയിലെ താപനില ഉയരുകയും പരിസ്ഥിതിയെ തന്നെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു എന്നും പെറ്റ പറയുന്നു.