ഇത് ‘മാ റോബോട്ട്’; ഭിന്നശേഷിക്കാരിയായ മകൾക്ക് ഭക്ഷണം നൽകാൻ ദിവസ വേദനക്കാരനായ പിതാവ് നിര്‍മ്മിച്ചു നല്കിയ റോബോട്ടിന്‍റ് വിശേഷങ്ങള്‍

തന്റെ ഭിന്ന ശേഷിക്കാരിയായ മകൾക്ക് ഭക്ഷണം നൽകുന്നതിനു വേണ്ടി സ്വന്തമായി ഒരു റോബോട്ട് നിർമ്മിച്ചു നൽകിയിരിക്കുകയാണ് ദിവസ വേദനക്കാരനായ പിതാവ്. ബെതോട പോണ്ടയിൽ ഉള്ള ഒരു കമ്പനിയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ബിബിൻ കദം ആണ് തന്റെ ഭിന്നശേഷിക്കാരിയായ മകൾ പ്രൊജക്തയ്‌ക്ക് വേണ്ടി ഒരു റോബോട്ട് നിർമ്മിച്ചു നൽകിയിരിക്കുന്നത്. തന്റെ മകൾ ആരുടെ മുന്നിലും സഹായം ചോദിച്ചു നിൽക്കാതെ സ്വന്തം കാര്യങ്ങൾ നോക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം ഇത്തരം ഒരു ഉദ്യമത്തിന് ഇറങ്ങിത്തിരിക്കുന്നത്.

ഇത് ‘മാ റോബോട്ട്’; ഭിന്നശേഷിക്കാരിയായ മകൾക്ക് ഭക്ഷണം നൽകാൻ ദിവസ വേദനക്കാരനായ പിതാവ് നിര്‍മ്മിച്ചു നല്കിയ റോബോട്ടിന്‍റ് വിശേഷങ്ങള്‍ 1

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെ തന്നെ ജോലിക്ക് ഇറങ്ങി പുറപ്പെട്ട വ്യക്തിയാണ് ബിബിൻ. ഇദ്ദേഹം ക്രയിനിന്റെ സ്പെയർപാർട്സ് നിർമ്മിക്കുന്ന ഒരു കമ്പനിയിൽ ദിവസ വരുമാനക്കാരനാണ്. എന്നാൽ മെഷീനുകളോടും അതിന്റെ സാങ്കേതിക വിദ്യയോടും ബിബിൻ അതീവ തൽപരനാണ്. ബിബിന്റെ ഭാര്യ കിടപ്പുരോഗിയാണ്. ഒരു മകൻ കൂടിയുണ്ട്. മകൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് അവളുടെ കാര്യം സ്വയം നോക്കുന്നതിനു വേണ്ടി അദ്ദേഹം ഇത്തരമൊരു റോബോട്ട് നിർമ്മിച്ചത്.

ഇത് ‘മാ റോബോട്ട്’; ഭിന്നശേഷിക്കാരിയായ മകൾക്ക് ഭക്ഷണം നൽകാൻ ദിവസ വേദനക്കാരനായ പിതാവ് നിര്‍മ്മിച്ചു നല്കിയ റോബോട്ടിന്‍റ് വിശേഷങ്ങള്‍ 2

ആറുമാസം കൊണ്ട് പഴയ സാധനങ്ങളും ഉപയോഗശൂന്യമായ വസ്തുക്കളും മറ്റും ഉപയോഗിച്ച് ഇദ്ദേഹം റോബോട്ട് നിർമ്മിച്ചത്. 10000 രൂപ മുടക്ക് മുതലുള്ള ഈ റോബോട്ടിനെ മാ റോബോട്ട് എന്നാണ് അദ്ദേഹം നൽകിയിരിക്കുന്ന പേര്.

ഇത് ‘മാ റോബോട്ട്’; ഭിന്നശേഷിക്കാരിയായ മകൾക്ക് ഭക്ഷണം നൽകാൻ ദിവസ വേദനക്കാരനായ പിതാവ് നിര്‍മ്മിച്ചു നല്കിയ റോബോട്ടിന്‍റ് വിശേഷങ്ങള്‍ 3

പാകം ചെയ്ത ഭക്ഷണം റോബോട്ടിനുള്ളിൽ പ്രത്യേകമായ അറകളില്‍  ആണ് ക്രമീകരിച്ചിരിക്കുന്നത്. ആവശ്യപ്പെടുന്നതനുസരിച്ച് റോബോട്ട് ഭക്ഷണം എടുത്ത് നൽകും. വോയിസ് കമാൻഡിലൂടെ ആണ് റോബോട്ടിന്റെ നിയന്ത്രണം.15 ഓളം ഭക്ഷണ വസ്തുക്കളെ തിരിച്ചറിയാനും ഈ റോബോട്ടിന് കഴിയും. ഇന്റർനെറ്റിന്റെ സഹായത്തോടെയാണ് ഇത്തരം ഒരു റോബോട്ട് നിർമ്മിക്കുന്നതിന് ആവശ്യമായ സോഫ്റ്റ്‌വെയറിന് വേണ്ട അടിസ്ഥാന കാര്യങ്ങൾ ബിബിൻ മനസ്സിലാക്കിയത്. തന്റെ മകളെപ്പോലെ സമാനമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കായി ഇനിയും റോബോട്ട് നിർമ്മിച്ചു നൽകുക എന്നതാണ് അദ്ദേഹത്തിന്റെ  ലക്ഷ്യം.

Exit mobile version