നടക്കാൻ പറ്റാത്ത എന്തോ കാര്യങ്ങൾ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ കാര്യത്തിൽ നടന്നിട്ടുണ്ട്; പക്ഷേ ചിലർ അതിനെ ന്യായീകരിക്കാൻ ശ്രമിക്കുകയാണ്; ആരോപണവുമായി സംവിധായകൻ പ്രകാശ് ബാരെ

നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാനുള്ള ഒരു വൃത്തികെട്ട ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് സംവിധായകന്‍ പ്രകാശ് ബാരെ അഭിപ്രായപ്പെട്ടു. മലയാളത്തിലെ ഒരു പ്രമുഖ ചാനലിൽ നടന്ന ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ സുപ്രീംകോടതി വരെ പോകേണ്ടി വരുമെന്നുള്ളതു തീരെ ആശാവാഹം അല്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

നടക്കാൻ പറ്റാത്ത എന്തോ കാര്യങ്ങൾ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ കാര്യത്തിൽ നടന്നിട്ടുണ്ട്; പക്ഷേ ചിലർ അതിനെ ന്യായീകരിക്കാൻ ശ്രമിക്കുകയാണ്; ആരോപണവുമായി സംവിധായകൻ പ്രകാശ് ബാരെ 1

 ഒരു നീണ്ട പോരാട്ടത്തിന് ശേഷം നീതി കിട്ടുകയാണെങ്കിൽ അതിനുവേണ്ടി കാത്തിരിക്കാം,  പക്ഷേ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് അതിജീവിതയുടെ മുഖത്ത് കിട്ടുന്ന അടിയല്ല മറിച്ച് സമൂഹത്തിന് തന്നെ ലഭിക്കുന്ന അടിയാണെന്ന് പ്രകാശ് ബാരെ ചൂണ്ടിക്കാട്ടി. ഇവിടെയുള്ള ജീർണ്ണതയെ നേരെയാക്കും എന്ന് ആരെങ്കിലും പറയേണ്ടതുണ്ടെങ്കിലും അതൊന്നും കാണുന്നില്ല. പൂച്ചയ്ക്ക് ആരു മണികെട്ടും എന്നാണ് ഇപ്പോൾ എല്ലാവരും നോക്കിക്കൊണ്ടിരിക്കുന്നത്.

മെമ്മറി കാർഡിന്റെ കാര്യത്തിൽ നടക്കാൻ പറ്റാത്ത എന്തോ നടന്നിട്ടുണ്ട്. വിവോ ഫോണിലിട്ട മെമ്മറി കാർഡിൽ നിന്നും ദൃശ്യങ്ങൾ കോപ്പി ചെയ്യാനും വേറെ ഫയലുകൾ ഡിലീറ്റ് ചെയ്യാനും കഴിയും എന്ന കാര്യത്തെ ചിലർ ന്യായീകരിക്കുകയാണ്. മൂന്നുപ്രാവശ്യം മെമ്മറി കാർഡ് ആക്സസ് ചെയ്യപ്പെട്ടെങ്കിലും അതിൽ അന്വേഷണം നടന്നിട്ടില്ല. ഇവിടെ നടക്കുന്നത് തികച്ചും അസ്വാഭാവികമായ കാര്യങ്ങളാണ്.

 വിചാരണ കോടതിയിൽ വിശ്വാസമില്ല എന്ന് അതിജീവത പറഞ്ഞു കഴിഞ്ഞുവെന്ന് പ്രകാശ് ബാരെ പറയുന്നു. രണ്ടു പബ്ലിക് പ്രോസ്സിക്ക്യൂട്ടര്‍മാര്‍ ഇതിനോടകം പുറത്തുപോയി. ഇവർ പ്രൂവ് ചെയ്യാൻ ശ്രമിക്കുന്നത് ഇവിടെ ഒരു ആക്രമണവും നടന്നിട്ടില്ലെന്നും ഇത് മുഴുവൻ ഫേക്ക് ആണെന്ന് ആണോ,  എന്ന് അദ്ദേഹം ചോദിക്കുന്നു. പക്ഷേ ഈ കേസിന് പിന്നില്‍ നടന്ന അട്ടിമറികൾ എല്ലാവർക്കും അറിയാമെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.

Exit mobile version