സ്പെല്ലിംഗ് തെറ്റിച്ച ദളിത് വിദ്യാർഥിക്ക് അധ്യാപകനില്‍ നിന്നും നേരിടേണ്ടി വന്നത് ക്രൂരമായ മർദ്ദനം; വിദ്യാർത്ഥി മരിച്ചു; പ്രതിഷേധം വ്യാപകം

സ്പെല്ലിങ് തെറ്റിച്ച കുറ്റത്തിന് അധ്യാപകൻ ക്രൂരമായി മർദ്ദിച്ച ദളിത് വിദ്യാർത്ഥി മരിച്ചു. സംഭവം വിവാദമായതോടെ ഉത്തർപ്രദേശിൽ പ്രതിഷേധം വ്യാപകമായി.

സ്പെല്ലിംഗ് തെറ്റിച്ച ദളിത് വിദ്യാർഥിക്ക് അധ്യാപകനില്‍ നിന്നും നേരിടേണ്ടി വന്നത് ക്രൂരമായ മർദ്ദനം; വിദ്യാർത്ഥി മരിച്ചു; പ്രതിഷേധം വ്യാപകം 1

ഓറിയ്യ ജില്ലയിലാണ് സംഭവം നടന്നത്.  സ്പെല്ലിംഗ് തെറ്റിച്ചു എന്ന കാരണം പറഞ്ഞു നിഖിദ് ദോറ എന്ന15 കാരനെ അധ്യാപകൻ അശ്വിനി സിങ് അതി ക്രൂരമായി മര്‍ദ്ദിച്ചു . മർദ്ദനമേറ്റ് അവശനായ വിദ്യാർത്ഥി ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുക ആയിരുന്നു.

സ്ഥലത്ത് പ്രതിഷേധം വ്യാപകമായി. പോസ്റ്റ്മോര്‍ട്ടം നടത്തിയതിനു ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുകയെങ്കിലും അധ്യാപകനെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ല എന്ന് കാണിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി എത്തുക ആയിരുന്നു.

സ്പെല്ലിംഗ് തെറ്റിച്ച ദളിത് വിദ്യാർഥിക്ക് അധ്യാപകനില്‍ നിന്നും നേരിടേണ്ടി വന്നത് ക്രൂരമായ മർദ്ദനം; വിദ്യാർത്ഥി മരിച്ചു; പ്രതിഷേധം വ്യാപകം 2

 കുട്ടിയുടെ മൃതദേഹവുമായി സ്കൂളിന്റെ മുന്നിലെത്തി പ്രതിഷേധം നടത്തി. സംഭവം കൈവിട്ടുപോകും എന്ന നില വന്നതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി നാട്ടുകാരെ അനുനയിപ്പിച്ചതിനെ തുടർന്നാണ് മൃതദേഹം സംസ്കരിച്ചത്. ഈ അധ്യാപകൻ ഇപ്പോൾ ഒളുവിലാണ്.

സ്പെല്ലിംഗ് തെറ്റിച്ച ദളിത് വിദ്യാർഥിക്ക് അധ്യാപകനില്‍ നിന്നും നേരിടേണ്ടി വന്നത് ക്രൂരമായ മർദ്ദനം; വിദ്യാർത്ഥി മരിച്ചു; പ്രതിഷേധം വ്യാപകം 3

 സോഷ്യൽ സ്റ്റഡീസ് പരീക്ഷയിൽ നിഖിദ് ദോറ അക്ഷരത്തെറ്റ് വരുത്തിയെന്ന് കാണിച്ചാണ് അധ്യാപകനായ അശ്വിനി സിംഗ് ക്രൂരമായി മർദ്ദിച്ചത്. അധ്യാപകൻ മകനെ മർദ്ദിച്ചു അവശനാക്കിയെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. ബോധരഹിതനായ വിദ്യാർത്ഥിയെ പിന്നീട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിയെ ചികിത്സിക്കുന്നതിന് വേണ്ടി തവണകളായി നാല്പതിനായിരം രൂപയോളം അധ്യാപകൻ നൽകുകയും ചെയ്തുവെന്നും പിന്നീട് ഫോൺ എടുക്കാതെ വന്നോടെ അധ്യാപകനെ നേരിട്ടു സമീപിക്കുക ആയിരുന്നു. എന്നാല്‍ നേരില്‍ കണ്ട തന്നെ  ജാതീയമായി അധിക്ഷേപിക്കുകയായിരുന്നു ഇയാള്‍ എന്ന് പിതാവ് പറയുന്നു. അധ്യാപകനെതിരെ പട്ടികജാതി പട്ടികവർഗ്ഗ നിയമമനുസരിച്ച് പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version