റഷ്യൻ സൈന്യം പിടികൂടി മോചിപ്പിച്ച യുക്രൈനിയൻ സൈനികന്റെ ചിത്രങ്ങൾ പുറത്തുവിട്ട് യുക്രെയിൻ പ്രതിരോധ വകുപ്പ്; ഇത് ജനീവ കരാറിന്റെ ലംഘനം

റഷ്യൻ യുദ്ധത്തിനിടെ സൈന്യം പിടി കൂടിയ സൈനികനെ റഷ്യൻ സൈന്യം കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. എന്നാൽ റഷ്യ മോചിപ്പിച്ചതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം പ്രതിരോധ വകുപ്പ് പുറത്തു വിട്ടു. ശരിക്കും ഹൃദയഭേദകമാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴുള്ള രൂപം. യുക്രെയിൻ പ്രതിരോധ വകുപ്പാണ് ഈ ചിത്രം പുറത്തു വിട്ടത്.

റഷ്യൻ സൈന്യം പിടികൂടി മോചിപ്പിച്ച യുക്രൈനിയൻ സൈനികന്റെ ചിത്രങ്ങൾ പുറത്തുവിട്ട് യുക്രെയിൻ പ്രതിരോധ വകുപ്പ്; ഇത് ജനീവ കരാറിന്റെ ലംഘനം 1

 മിഖയിലോ ഡയനോവ് എന്നാണ് ഈ സൈനികന്റെ  പേര്. റഷ്യൻ സൈന്യത്തിന്റെ പിടിയിൽ അകപ്പെടുന്നതിന് മുൻപും അതിനു ശേഷവും  ഉള്ള ഇയാളുടെ ചിത്രങ്ങളാണ് ഇപ്പോൾ റഷ്യയുടെ ക്രൂരതയായി യുക്രെയിൻ ലോകത്തിനു മുന്നില്‍ ഉയര്‍ത്തി കാണിച്ചിരിക്കുന്നത്. കൈകളിലും മുഖത്തും പരുക്ക് പറ്റിയ ഇദ്ദേഹം മെലിഞ്ഞുണങ്ങി മൃത പ്രാണൻ ആയി തീര്‍ന്നിരിക്കുകയാണ്. എല്ലും തോലും മാത്രമായി അവശേഷിച്ച ഈ മനുഷ്യൻ റഷ്യയുടെ യുദ്ധ വെറിക്ക് ഇരയാണെന്ന് ലോക മാധ്യമങ്ങൾ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു.

റഷ്യൻ സൈന്യം പിടികൂടി മോചിപ്പിച്ച യുക്രൈനിയൻ സൈനികന്റെ ചിത്രങ്ങൾ പുറത്തുവിട്ട് യുക്രെയിൻ പ്രതിരോധ വകുപ്പ്; ഇത് ജനീവ കരാറിന്റെ ലംഘനം 2

അതേസമയം മിഖായേൽ ഭാഗ്യവാൻ ആണെന്നും തന്റെ സഹപ്രവർത്തകരില്‍ നിന്നും വ്യത്യസ്തമായ അദ്ദേഹത്തിന് ജീവൻ തിരികെ കിട്ടി എന്നും ഡിഫൻസ് വകുപ്പ് പുറത്തു വിട്ട ട്വീറ്റില്‍ പറയുന്നു. ഇത്തരത്തിലാണ് ജനീവ കൺവെൻഷൻ റഷ്യ പാലിക്കുന്നതെന്നും റഷ്യ നാസിസം പിന്തുടർന്നത് ഇങ്ങനെയാണെന്നും അവർ കുറ്റപ്പെടുത്തി.

മരിയ പോളിനെ സ്റ്റീല്‍ പ്ലാന്റ് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മീഖയിലോ റഷ്യയുടെ പിടിയിലാകുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹം ഉൾപ്പെടെ 200 ൽ പരം യുദ്ധ തടവുകാരെ റഷ്യ മോചിപ്പിച്ചത്. ഈ സൈനികന്റെ ചിത്രം പുറത്തു വന്നതോടെ ലോക രാജ്യങ്ങള്‍ക്കിടയില്‍ റഷ്യക്കെതിരെയുള്ള വിമര്‍ശനം വ്യാപകമാണ്. ജനീവ കരാറിന്റെ ലംഘനം അന്താരാഷ്ട്ര സമൂഹം ചോദ്യം ചെയ്യണമെന്നുള്ള ആവശ്യം വലിയ തോതില്‍ ഉയര്‍ന്നു വരുന്നുണ്ട്.  

Exit mobile version