എന്തിനാണ് ഇതിനൊക്കെ പ്രതികരിക്കുന്നത് എന്ന് ചോദിച്ചേക്കാം; മിണ്ടാതിരിക്കുന്നവരെ ഇങ്ങനെ കല്ലെറിയുന്നതിനും ഒരു പരിധിയുണ്ട്; നിയമനടപടിക്കൊരുങ്ങി ഗായിക അഭിരാമി സുരേഷ്

സമൂഹ മാധ്യമത്തിലൂടെ തനിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്ന സൈബർ ആക്രമങ്ങൾക്കെതിരെ പ്രതികരണവുമായി നടിയും ഗായികയുമായ അഭിരാമി സുരേഷ് രംഗത്ത് . തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ആക്രമിക്കുന്നവർക്കെതിരെ നിയമപരമായി നേരിടുമെന്ന് അഭിരാമി സുരേഷ് സമൂഹ മാധ്യമത്തിൽ പങ്കു വെച്ച വീഡിയോയിൽ പറയുന്നു.

Abhirami Suresh
എന്തിനാണ് ഇതിനൊക്കെ പ്രതികരിക്കുന്നത് എന്ന് ചോദിച്ചേക്കാം; മിണ്ടാതിരിക്കുന്നവരെ ഇങ്ങനെ കല്ലെറിയുന്നതിനും ഒരു പരിധിയുണ്ട്; നിയമനടപടിക്കൊരുങ്ങി ഗായിക അഭിരാമി സുരേഷ് 1

ലൈം ലൈറ്റില്‍ നിൽക്കുന്നവർക്ക് ഇങ്ങനെയൊക്കെ ഉണ്ടാകില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍  ഒരു പരിധി വിട്ടാൽ ഒന്നും ക്ഷമിക്കേണ്ട ആവശ്യമില്ല എന്ന് അഭിരാമി ചൂണ്ടിക്കാട്ടുന്നു. ഇതൊക്കെ പരിധി വിടുന്നതിനു വേണ്ടി കാത്തിരിക്കുന്നതാണ് മണ്ടത്തരം. അതുകൊണ്ടാണ് താൻ ഇപ്പോൾ പ്രതികരിക്കുന്നത്. താനും സഹോദരി അമൃത സുരേഷും ഹേറ്റേഴ്സിന്റെ കാര്യത്തിൽ ലക്കി ആണ്. തന്റെ സഹോദരിയുടെ ജീവിതത്തിൽ വളരെ സുപ്രധാനമായ ഒരു കാര്യം നടന്നു. അതിനു ശേഷം സമൂഹ മാധ്യമത്തിൽ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലമാണ് കമന്റ് ആയി ലഭിക്കുന്നത്.

abhirami suresh 1
എന്തിനാണ് ഇതിനൊക്കെ പ്രതികരിക്കുന്നത് എന്ന് ചോദിച്ചേക്കാം; മിണ്ടാതിരിക്കുന്നവരെ ഇങ്ങനെ കല്ലെറിയുന്നതിനും ഒരു പരിധിയുണ്ട്; നിയമനടപടിക്കൊരുങ്ങി ഗായിക അഭിരാമി സുരേഷ് 2

പലരും സംസ്കാരം പഠിപ്പിക്കുന്നത് പച്ചത്തെറി വിളിച്ചിട്ടാണ്. ആർക്കെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്ന് അഭിരാമി പറഞ്ഞു. തന്റെ മുഖത്തെ കുറവുകളെ കുറിച്ച് നന്നായി അറിയാം. വൈകല്യങ്ങളെ നോക്കി കളിയാക്കുന്നവരുണ്ട്. പക്ഷേ മിണ്ടാതിരിക്കുന്നവര്‍ക്കെതിരെ കല്ലെറിയുന്നതിനും ഒരു പരിധിയുണ്ട്. ജീവിക്കാൻ പറ്റാത്ത സാഹചര്യം ആയതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നത് എന്നും അഭിരാമി പറഞ്ഞു.

അതേ സമയം അഭിരാമിയുടെ വീഡിയോയെ സപ്പോർട്ട് ചെയ്തു സംഗീത സംവിധായകൻ ഗോപി സുന്ദറും കമന്റ് രേഖപ്പെടുത്തി . ഇതിന്റെ അറ്റം കണ്ടിട്ട് മാത്രമേ അവസാനിപ്പിക്കാൻ പാടുള്ളൂ എന്ന് അദ്ദേഹം കമന്റിലൂടെ അഭിരാമിയോട് പറഞ്ഞു. ഗോപി സുന്ദറിന്റെ കമന്റിനും പിന്തുണയ്ക്കും അഭിരാമി നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button