അവിവാഹിതരായ സ്ത്രീകൾക്കും നിയമപരമായി ഗർഭഛിദ്രം   നടത്താം; ഭർത്താവായാലും സമ്മതമില്ലാത്ത ലൈംഗിക ബന്ധം ബലാൽസംഗമായി പരിഗണിക്കും; സുപ്രീംകോടതി

ഗർഭഛിദ്രം നടത്തുക എന്നത് ഓരോ സ്ത്രീയുടെയും  അവകാശമാണെന്നും ഭർത്താവ് ആണെങ്കിൽ പോലും സ്ത്രീയുടെ സമ്മതമില്ലാതെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ അതിനെ ബലാത്സംഗമായി തന്നെ പരിഗണിക്കുമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഒരു സുപ്രധാന കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇത്തരം ഒരു നിരീക്ഷണം നടത്തിയത്. 

അവിവാഹിതരായ സ്ത്രീകൾക്കും നിയമപരമായി ഗർഭഛിദ്രം   നടത്താം; ഭർത്താവായാലും സമ്മതമില്ലാത്ത ലൈംഗിക ബന്ധം ബലാൽസംഗമായി പരിഗണിക്കും; സുപ്രീംകോടതി 1

ഈ സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂടന്‍ ആധ്യക്ഷനായ ബഞ്ചാണ്.  അതേ സമയം സ്വഭാവികമായ ലൈംഗിക ബന്ധത്തെ ഒരിയ്ക്കലും ബലാത്സംഗമായി പരിഗണിക്കാൻ കഴിയില്ല എന്നും കോടതി ചൂണ്ടിക്കാട്ടി . 

വിവാഹിതയോ അവിവാഹിതയോ എന്ന വിവേചനം ഇല്ലാതെ തന്നെ എല്ലാ സ്ത്രീകൾക്കും ഗർഭഛിദ്രം നടത്തുന്നതിനുള്ള അവകാശം ഉണ്ടെന്നും കോടതി വിധിച്ചു . ഗര്‍ഭഛിദ്രം സ്വന്തം നിലക്ക് സ്ത്രീകള്‍ക്ക് തീരുമാനിക്കാം. ഇതില്‍ ഭര്‍ത്താവ് ഉള്‍പ്പടെ ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാശമില്ലന്നും കോടതി വിധിച്ചു. ഇതേക്കുറിച്ച് വളരെ സുപ്രധാനമായ ഒരു വിധിയാണ് കോടതി ഇപ്പോള്‍ പുറപ്പെടുവിച്ചത്.

അവിവാഹിതരായ സ്ത്രീകൾക്കും നിയമപരമായി ഗർഭഛിദ്രം   നടത്താം; ഭർത്താവായാലും സമ്മതമില്ലാത്ത ലൈംഗിക ബന്ധം ബലാൽസംഗമായി പരിഗണിക്കും; സുപ്രീംകോടതി 2

ഭര്‍ത്താവിന്റെ ലൈംഗിക ബന്ധത്തെ എതിര്‍ക്കാന്‍ പാടില്ലെന്നും സ്ത്രീകള്‍ ഇത്തരത്തില്‍ ലൈംഗീക ബന്ധത്തെ എതിര്‍ക്കുന്നത് കുടുംബ ബന്ധം തകര്‍ക്കുമെന്നും നേരത്തെ കീഴ്‌ക്കോടതികള്‍ വിധിച്ചിരുന്നു. ഇത്തരം വിധി പ്രസ്താവനകള്‍ കൂടിയാണ് ഇപ്പോള്‍ സുപ്രീം കോടതി റദ്ദ് ചെയ്തിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി 24 ആഴ്ച ഗര്‍ഭിണിയായ അവിവാഹിതയായ യുവതി സമര്‍പ്പിച്ച  ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി. വിവാഹിതയല്ലെന്ന കാരണത്താല്‍ ദില്ലി ഹൈക്കോടതി ഇവര്‍ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ചിരുന്നു .

അവിവാഹിതരായ സ്ത്രീകൾക്ക് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് അനുസരിച്ച് ഗർഭചിത്രം നടത്തുന്നതിന് അവകാശമുള്ളതായി കോടതി ചൂണ്ടിക്കാട്ടി .

Exit mobile version