ആ ഗണത്തിൽ ഇനി സക്കർബർഗില്ല; 2015 നു ശേഷം ഇത് ആദ്യം; ആ ലിസ്റ്റിൽ നിന്നും ഫേസ്ബുക്ക് സ്ഥാപകൻ പുറത്തായി

ഒരുകാലത്ത് ലോകത്തിലെ ധനാഢ്യന്മാരുടെ ലിസ്റ്റിൽ മൂന്നാമതായിരുന്നു ഫെയ്സ്ബുക്ക് സി ഇ ഓ ആയ മാർക്ക് സക്കര്‍ബര്‍ഗിന്റെ സ്ഥാനം. പക്ഷേ ഇപ്പോൾ പുറത്തു വരുന്ന പണക്കാരുടെ ലിസ്റ്റിൽ നിന്നും സ്വന്തം രാജ്യത്ത് പോലും ആദ്യത്തെ പത്തിൽ ഫേസ്ബുക്ക് സി ഇ ഒ ഇടം പിടിച്ചിട്ടില്ല. ഫോബ്സ് പുറത്തു വിട്ട അമേരിക്കയിലെ 400 അതിസമ്പന്നരുടെ പട്ടികയിൽ സക്കർബർഗ് ഇപ്പോൾ ഉള്ളത് 11 സ്ഥാനത്താണ്. 2015 ന് ശേഷം ആദ്യമായാണ് അദ്ദേഹം ആദ്യ പത്തിൽ നിന്നും പുറത്തു പോകുന്നത്. ലോകത്ത് ഏറ്റവും അധികം സ്വധീനം ചെലുത്തുന്ന സമൂഹ മാധ്യമത്തിന്റെ സ്ഥാപകന്‍ പിന്നോട്ട് പോകുന്നത് ഷെയര്‍ ഹോള്‍ഡേര്‍സില്‍ കടുത്ത ആശങ്ക ആണ് സൃഷ്ടിച്ചിരിക്കുന്നത്. 

ആ ഗണത്തിൽ ഇനി സക്കർബർഗില്ല; 2015 നു ശേഷം ഇത് ആദ്യം; ആ ലിസ്റ്റിൽ നിന്നും ഫേസ്ബുക്ക് സ്ഥാപകൻ പുറത്തായി 1

ഫെയ്സ്ബുക്ക് നിലവിൽ വന്ന് കേവലം അഞ്ച് വർഷത്തിനുള്ളിൽ തന്നെ ബില്യണയറായി സക്കര്‍ബര്‍ഗ് മാറി. അതും 23 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ. ലോക കോടീശ്വരന്മാർ ഉൾപ്പെട്ട 400 പേരുടെ ഫോബ്സ് ലിസ്റ്റിൽ 321 ആം സ്ഥാനത്ത് ആയിരുന്നു അദ്ദേഹം അന്ന്. ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനും ഫേസ്ബുക്ക് സ്ഥാപകനായ സക്കര്‍ബര്‍ഗ് തന്നെയായിരുന്നു.

ആ ഗണത്തിൽ ഇനി സക്കർബർഗില്ല; 2015 നു ശേഷം ഇത് ആദ്യം; ആ ലിസ്റ്റിൽ നിന്നും ഫേസ്ബുക്ക് സ്ഥാപകൻ പുറത്തായി 2

 നിലവില്‍ സക്കര്‍ബര്‍ഗിന്റെ ആസ്തി 57.7ബില്യൺ ഡോളറാണ്. വാൾ മാർട്ടിന്റെ ഉടമ ജിം വാൾട്ടൺ,  മൈക്കൽ ബ്ലൂംബെർഗ്, മുൻ മൈക്രോസോഫ്റ്റ് മുൻ മൈക്രോസോഫ്റ്റ് സി ഇ ഒ സ്റ്റീവ് ബാൽമർ, ഗൂഗിൾ സ്ഥാപകരായ സെർജി ബ്രിൻ, ലാറി പേജ് എന്നിവരുടെ പിന്നിലാണ് ഇപ്പോള്‍ ഫെയ്സ്ബുക്ക് സി ഇ ഒ ആയ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സ്ഥാനം.

കഴിഞ്ഞ വർഷമാണ് ഫേസ്ബുക്ക് തങ്ങളുടെ മാതൃ കമ്പനിക്ക് മെറ്റാ എന്ന പേര് സ്വീകരിച്ചത്. ഇത് കമ്പനിയുടെ മൂല്യം ഇടിയുന്നതിന് കാരണമായി എന്നാണ് പൊതുവേ കണക്കാക്കപ്പെടുന്നത്.

Exit mobile version