ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതിയും അറസ്റ്റും വളരെ ആവശ്യമായിരുന്നു; ദിലീപ് വിജയ് ബാബു ശ്രീനാഥ് ഭാസി എന്നിവരുടേത് മൂന്നും മൂന്നു കേസല്ല. മറ്റുള്ളവർ ഫിസിക്കൽ ആയിട്ടാണ് അങ്ങനെ പെരുമാറിയതെങ്കിൽ ശ്രീനാഥ് ഭാസി വാക്കുകൾ കൊണ്ടാണ് അത് ചെയ്തതെന്ന് ഭാഗ്യലക്ഷ്മി

അഭിമുഖത്തിനെത്തിയ അവതാരികയോട് മോശമായി സംസാരിച്ച നടൻ ശ്രീനാഥ് ഭാസിയെ  കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെ നിർമ്മാതാക്കളുടെ സംഘടന നടനെ താൽക്കാലികമായി വിലക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണമറിയിച്ച് എത്തിയിരിക്കുകയാണ് നടിയും സാമൂഹിക പ്രവർത്തകയുമായ  ഭാഗ്യലക്ഷ്മി.

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതിയും അറസ്റ്റും വളരെ ആവശ്യമായിരുന്നു; ദിലീപ് വിജയ് ബാബു ശ്രീനാഥ് ഭാസി എന്നിവരുടേത് മൂന്നും മൂന്നു കേസല്ല. മറ്റുള്ളവർ ഫിസിക്കൽ ആയിട്ടാണ് അങ്ങനെ പെരുമാറിയതെങ്കിൽ ശ്രീനാഥ് ഭാസി വാക്കുകൾ കൊണ്ടാണ് അത് ചെയ്തതെന്ന് ഭാഗ്യലക്ഷ്മി 1

 ശ്രീനാഥ് ഫാസി മാത്രമല്ല മറ്റു പലരും ഇതേ ഭാഷ പ്രയോഗം ഒരുപാട് സ്ഥലങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഇത് അവരുടെ ജീവിതചര്യയിലുള്ള സാധാരണ വാക്കുകളായിട്ടാണ് തോന്നുന്നത്. അവർ ഇതിനെ ഒരു തെറിയായിട്ടു പോലും കാണുന്നില്ല. സൗഹൃദമായി പോലും ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കുന്നവരെ പലയിടത്തും കണ്ടിട്ടുണ്ടെന്ന് ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതിയും അറസ്റ്റും വളരെ ആവശ്യമായിരുന്നു; ദിലീപ് വിജയ് ബാബു ശ്രീനാഥ് ഭാസി എന്നിവരുടേത് മൂന്നും മൂന്നു കേസല്ല. മറ്റുള്ളവർ ഫിസിക്കൽ ആയിട്ടാണ് അങ്ങനെ പെരുമാറിയതെങ്കിൽ ശ്രീനാഥ് ഭാസി വാക്കുകൾ കൊണ്ടാണ് അത് ചെയ്തതെന്ന് ഭാഗ്യലക്ഷ്മി 2

ഒരു fm ചാനലിലെ ആർജെയുമായി ശ്രീനാഥ് ഭാസി നടത്തിയ സംഭാഷണത്തില്‍ ഇത് കേൾക്കുമ്പോൾ ആർജയ്ക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. പക്ഷേ സ്ത്രീകൾക്ക് ഇത് വെർബൽ റേപ്പ് പോലെയാണ് തോന്നുന്നത്. ദിലീപ് വിജയ് ബാബു ശ്രീനാഥ് ഭാസി എന്നിവരുടേത് മൂന്നും മൂന്നു കേസ് അല്ലെന്നും മറ്റുള്ളവർ ഫിസിക്കൽ ആയിട്ടാണ് പെരുമാറിയതെങ്കിൽ ശ്രീനാഥ് ഭാസി വാക്കുകൾ കൊണ്ടാണ് അത് ചെയ്തതെന്ന് ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.

എന്നാൽ ഇവിടെ എല്ലാവർക്കും തോന്നുന്ന ഒരു സംശയം ശ്രീനാഥ് ഫാസിക്കെതിരെ 48 മണിക്കൂറിനുള്ളിൽ നടപടിയെടുത്തത് പോലെ എന്തുകൊണ്ട് ദിലീപിനും വിജയ് ബാബുവിനും എതിരെ നടപടി എടുത്തില്ല എന്നതാണ്.

ശ്രീനാഥ് ഫാസിക്കെതിരെ ഉള്ള പരാതിയും അറസ്റ്റും വളരെ ആവശ്യമായിരുന്നു. ഇനി അവർ പരാതി പിൻവലിക്കുകയാണെങ്കിലും അതിനെ വലിയ മനസ്സായിട്ട് വേണം കാണാന്‍. ഇനിയും ഒരു ശ്രീനാഥ് ഭാസി ഉണ്ടാകാതിരിക്കട്ടെ എന്നും ഭാഗ്യലക്ഷ്മി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

സിനിമാതാരങ്ങൾക്ക് സമൂഹത്തെ സ്വാധീനിക്കാൻ കഴിയും. അവർ ചെയ്യുന്നതും പറയുന്നതും പലരും അനുകരിക്കുന്നുണ്ട്. അവരിൽ കുട്ടികളും മുതിർന്നവരുമുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ നിസ്സാരമായി കാണാൻ കഴിയില്ല. ഈ വിഷയത്തിൽ നിർമ്മാതാക്കളുടെയും പോലീസിന്റെയും ഭാഗത്ത് നിന്നും നടപടി ഉണ്ടായതിൽ സന്തോഷമുണ്ടെന്നും എന്നാൽ മറ്റു രണ്ടു പെൺകുട്ടികൾക്കും ഈ ആനുകൂല്യം ഉണ്ടായില്ല എന്ന വിഷമവും ഭാഗ്യലക്ഷ്മി പങ്ക് വച്ചു.

Exit mobile version