ഇനി ആറുമാസം കൂടിയേ ആയുസ്സുള്ളു എന്ന് ഡോക്ടർമാർ വിധിച്ചു; പക്ഷേ തോൽക്കാൻ പ്രസാദിന് മനസ്സില്ലായിരുന്നു; അതിജീവനത്തിന്റെ കരുത്തിൽ പ്രസാദ് നേടിയത് മിസ്റ്റർ ഇന്ത്യ പട്ടം

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പ്രസാദ് ബോഡി ബിൽഡർ ആയിരുന്നു. ജില്ലാ തലത്തിലും ദേശീയ തലത്തിലും മാസ്റ്റേഴ്സ് മത്സരങ്ങളിലും പ്രസാദ് സമ്മാനങ്ങൾ നേടിയിരുന്നു. എന്നാൽ 2006 മുതൽ ശരീരം വല്ലാതെ മെലിഞ്ഞു തുടങ്ങി. ശബ്ദത്തിലും കാര്യമായ വ്യത്യാസം സംഭവിച്ചു. എന്താണെന്ന് അറിയാന്‍ ആശുപത്രിയില്‍ എത്തി  പരിശോധിച്ചപ്പോഴാണ് തൈറോയ്ഡ് ഗ്രന്ഥിയിൽ ക്യാൻസർ ആണെന്ന വിവരം അറിയുന്നത്. പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിൽ എത്തി തൈറോയ്ഡ് ശസ്ത്രക്രിയ നടത്തി. അതിനു ശേഷം പ്രസാദ് ആർ സി സി യിൽ എത്തി. അവിടെയെത്തി പരിശോധിച്ച ഡോക്ടർ പറഞ്ഞത് ഇനി ആറുമാസം കൂടിയേ ജീവിച്ചിരിക്കൂ എന്നാണ്. അത് കേട്ടിട്ടും പ്രസാദ് തളര്‍ന്ന് പോയില്ല. ആർ സി സി യിൽ ചികിത്സ തുടർന്നു.

ഇനി ആറുമാസം കൂടിയേ ആയുസ്സുള്ളു എന്ന് ഡോക്ടർമാർ വിധിച്ചു; പക്ഷേ തോൽക്കാൻ പ്രസാദിന് മനസ്സില്ലായിരുന്നു; അതിജീവനത്തിന്റെ കരുത്തിൽ പ്രസാദ് നേടിയത് മിസ്റ്റർ ഇന്ത്യ പട്ടം 1

ചികിത്സയ്ക്കിടയിലും വെയിറ്റ് ലിഫ്റ്റിങ്ങും പുഷപ്പും എല്ലാം പ്രസാദ് ചെയ്തുകൊണ്ടേ ഇരുന്നു. ഡോക്ടർ ആയുസ്സിന്റെ കാലാവധി ആറുമാസം ആണെന്ന് വിധിച്ചപ്പോഴും അത് കേട്ട് തളരാൻ പ്രസാദ് ഒരുക്കമായിരുന്നില്ല. എന്തു സംഭവിച്ചാലും രോഗത്തിന് കീഴടങ്ങില്ല എന്ന ഉറച്ച വിശ്വാസമായിരുന്നു പ്രസാദിനെ മുന്നോട്ട് നയിച്ചത്. അത് വെറുതെ ആയില്ല.  ആറു മാസത്തെ ആയുസ് പറഞ്ഞ പ്രസാദ് രോഗത്തെ തോല്പ്പിച്ചു.  2009ലും 2010ലും സൗത്ത് ഇന്ത്യയും മിസ്റ്റർ ഇന്ത്യയുമായി പ്രസാദ് മാറി.

ഇനി ആറുമാസം കൂടിയേ ആയുസ്സുള്ളു എന്ന് ഡോക്ടർമാർ വിധിച്ചു; പക്ഷേ തോൽക്കാൻ പ്രസാദിന് മനസ്സില്ലായിരുന്നു; അതിജീവനത്തിന്റെ കരുത്തിൽ പ്രസാദ് നേടിയത് മിസ്റ്റർ ഇന്ത്യ പട്ടം 2

ഇതിന്റെ ഒപ്പം തന്നെ അദ്ദേഹം രാഷ്ട്രീയ പ്രവർത്തനവും തുടർന്നു. ഇന്ന് ക്യാൻസറിനെ തോൽപ്പിച്ച് ജീവിതം തിരിച്ചു പിടിക്കുന്ന പ്രസാദിന്റെ മുഖത്ത് വിശ്വാസത്തിന്റെ കരുത്ത് സ്പുരിക്കുന്നുണ്ട്. ഭാര്യ ബിന്ദു അധ്യാപികയാണ് ഏക മകൻ ആദ്യത്യ പ്രസാദ് ബിരുദ വിദ്യാർത്ഥിയാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വാടാനപ്പള്ളി ഡിവിഷനില്‍ നിന്നും ജയിച്ച്‌ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ സാരഥിയായി പ്രസാദ്.

Exit mobile version