സ്കൂളിൽ കൗമാരക്കാരായ കുട്ടികളുമായി നടത്തിയ സംവാദത്തിനിടയിൽ സ്കൂളുകളിൽ സാനിറ്ററി നാപ്കിനുകൾ സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടിയോട് കളക്ടർ മോശമായി സംസാരിച്ചത് വലിയ വിവാദമായി മാറിയിരുന്നു.
ഇന്ന് പാഡ് ട് ചോദിക്കുന്നവർ നാളെ കോണ്ടം വേണമെന്ന് പറയും എന്നായിരുന്നു സ്കൂൾ വിദ്യാർഥിനിയുടെ ചോദ്യത്തിന് ഐഎഎസ് ഉദ്യോഗസ്ഥ നൽകിയ മറുപടി. ഈ സംവാദത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കളക്ടർക്കെതിരെ വൻ പ്രതിഷേധമുണ്ടായി. ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ് ചോദ്യകർത്താവായ പെൺകുട്ടി റിയാകുമാരി.
പാഡുകളെ കുറിച്ചുള്ള തന്റെ ചോദ്യം തെറ്റായിരുന്നില്ലെന്ന് റിയ പറയുന്നു. തനിക്ക് പാഡ് വാങ്ങാൻ കഴിയും. പക്ഷേ ചേരിവുകളിൽ താമസിക്കുന്ന കുട്ടികൾക്ക് സാനിറ്ററി നാപ്കിനുകൾ വാങ്ങാൻ ഉള്ള പണമില്ല. താൻ അവർക്ക് വേണ്ടിയാണ് ചോദിച്ചത്. എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ് ചോദിച്ചത്. തങ്ങളെ പോലുള്ളവരുടെ ആശങ്ക അറിയിക്കാനാണ് പോയത്. അല്ലാതെ വഴക്കുണ്ടാക്കാൻ അല്ലെന്ന് റിയാ കുമാരി പറഞ്ഞു. ബീഹാറിൽ വച്ച് നടന്ന സംവാദത്തിനിടയാണ് കളക്ടറുടെ വിവാദ പരാമർശം. സ്കൂൾ കുട്ടികൾക്ക് സൗജന്യമായി പാഡ് നൽകണമെന്ന റിയ കുമാരിയുടെ ചോദ്യത്തിന് ഇന്ന് നാപ്കിന്‍ ൻ ചോദിക്കും നാളെ കോണ്ടം ചോദിക്കുമെന്ന് ആയിരുന്നു കളക്ടർ നൽകിയ മറുപടി.
അതേസമയം അവിടെ പങ്കെടുത്ത മറ്റൊരു പെൺകുട്ടി ജനങ്ങളുടെ വോട്ടുകൊണ്ടാണ് സർക്കാർ ഉണ്ടാകുന്നതെന്നു പറഞ്ഞു. എന്നാൽ ആ ചിന്ത വിഡ്ഢിത്തരം ആണെന്നും അങ്ങനെയെങ്കിൽ വോട്ട് ചെയ്യരുത് എന്നുമായിരുന്നു ഉദ്യോഗസ്ഥ പറഞ്ഞത്. പാകിസ്ഥാൻ ആവുകയാണോ ഉദ്ദേശം. പണത്തിനും മറ്റു സൗകര്യത്തിനു വേണ്ടി വോട്ട് ചെയ്യുമോ എന്നും ഉദ്യോഗസ്ഥ ചോദിച്ചു. താൻ ഇന്ത്യക്കാരിയാണ് എന്നായിരുന്നു കുട്ടി നൽകി മറുപടി.
സ്കൂളിലെ ശോചനീയമായ ശുചിമുറിയെ കുറിച്ച് ചോദിച്ച വിദ്യാർഥിയോടും കളക്ടർ തട്ടിക്കയറി. സ്വന്തം വീട്ടിൽ സ്ത്രീയ്ക്കും പുരുഷനും പ്രത്യേകം ശുചിമുറി ഉണ്ടോ എന്നായിരുന്നു കളക്ടറുടെ മറു ചോദ്യം. മാത്രമല്ല എല്ലാം സർക്കാർ എന്ന ചിന്ത തെറ്റാണെന്ന് കളക്ടർ പറഞ്ഞു. ഹര്‍ജോത് കൌര്‍ ഫമ്രയാണ് വിവാദ പ്രതികരണം നടത്തിയ കളക്റ്റര്‍.