ലോട്ടറിയുടെ സമ്മാനത്തുകയായി പലപ്പോഴും കോടികൾ നിശ്ചയിക്കപ്പെടാറുണ്ടെങ്കിലും വിജയിക്ക് കയ്യിൽ കിട്ടുന്നത് നികുതിയും കമ്മീഷനും കഴിച്ചുള്ള തുക ആയിരിക്കും. അതുകൊണ്ടുതന്നെ കേരള ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുക സമ്മാനമായി ലഭിച്ച അനൂപിനും ലഭിക്കുന്ന തുകയിൽ ഈ കുറവുകൾ ഉണ്ടാകും. 25 കോടി രൂപ ലോട്ടറി അടിച്ചു എങ്കിലും ഇതില്‍ നിന്നും നികുതിയും കമ്മീഷനും കഴിച്ച് 15.75 കോടി ആണ് ജേതാവിന് കിട്ടുകയെന്ന് ലോട്ടറി വകുപ്പ് പറയുമ്പോൾപ്പോലും 9 കോടിയോളം രൂപയാണ് മറ്റെല്ലാ നികുതിയും കഴിച്ചതിനു ശേഷം തന്റെ കയ്യിൽ കിട്ടുക എന്ന് അനൂപ് പറയുന്നു. ഒരു ചാനലിൽ അതിഥിയായി എത്തിയപ്പോഴാണ് അനൂപ് ഇതേക്കുറിച്ച് വിശദീകരിച്ചത്.
ഇപ്പോൾ ഉള്ള ടാക്സും കമ്മീഷനും കഴിച്ച് രണ്ടു വർഷത്തിനപ്പുറമുള്ള ഒരു ടാക്സ് ഉള്‍പ്പടെ കഴിച്ചതിനു ശേഷം ഒൻപതു കോടി രൂപ ആയിരിക്കും തന്റെ കൈയിൽ കിട്ടുകയെന്നാണ് അനൂപ് പറയുന്നത്. അതേ സമയം ലോട്ടറി വകുപ്പ് പ്രഖ്യാപിച്ചിരുന്നത് 15.75 കോടി രൂപ കിട്ടും എന്നായിരുന്നു. ലഭിക്കുന്ന 25 കോടിയിൽ നിന്നും 10% ഏജന്റ് കമ്മീഷനും 30% ടാക്സ് ആയും ഈടാക്കും. ഇതുകൂടാതെ മറ്റൊരു തുകയും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും കുറയ്ക്കില്ല. ഒരു മാസത്തിലകം ഈ തുക അനൂപിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യും. എന്നാൽ ഈ തുകയിൽ നിന്നും ഓരോ വർഷവും ഒരു നിശ്ചിത സ്ലാബ് അനുസരിച്ചുള്ള വരുമാനം നികുതിയായി അനൂപ് കേന്ദ്രസർക്കാരിന് അടയ്ക്കണം. ഇത് കഴിച്ച് ബാക്കി വരുന്ന തുകയാണ് അനൂപാ പറയുന്ന 9 കോടി.
എന്നാൽ ഇത്രയും വരില്ല എന്നാണ് സാംബത്തിക രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
2.80 ആയിരിക്കും അനൂപിന് ഇൻകം ടാക്സ് ആയി നൽകേണ്ടി വരിക. അഞ്ചുകോടിയുടെ മുകളിൽ വരുമാനമുള്ളവർ ടാക്സിന്റെ 37% സർച്ചാര്‍ജ് ആയി അടയ്ക്കണം. ഇതുകൂടാതെ ടാക്സും ചേർന്ന ഒരു തുകയുടെ നാലുശതമാനം ഹെൽത്ത് ആൻഡ് എജുക്കേഷൻ സെസ് ആയി ഒടുക്കേണ്ടതായിട്ടുണ്ട്. ഇത് കണക്കാക്കുമ്പോൾ 9 കോടി 61 ലക്ഷത്തോളം രൂപ നികുതിയായി തന്നെ അടക്കണം.
ഇതിൽ തന്നെ 6.75 കോടി ആയിരിക്കും ലോട്ടറി വകുപ്പ് ആദ്യം കുറയ്ക്കുന്നത്. പിന്നീട് ബാക്കിവരുന്ന മൂന്നര കോടിയോളം രൂപ 15.75 കോടിയില്‍ നിന്നും അനൂപ് നല്കണം. ഇതോടെ അനൂപിന്റെ അക്കൗണ്ടിൽ വരിക12.88 കോടി ആണ്. എന്നാല്‍ ഇത്രയും തുക അക്കൗണ്ടിൽ കിടന്നാല്‍ അതിന് ലഭിക്കുന്ന പലിശയിൽ ഒരു നിശ്ചിത ശതമാനമായി നികുതി അടയ്ക്കണം.