എങ്ങനെയാണ് ദിലീപിന്റെ ഫോണിൽ ആ രേഖകള്‍ എത്തിയത്; കുറ്റം ചെയ്തിട്ടില്ലെങ്കിൽ പിന്നെ തുടരന്വേഷണം ആവശ്യമില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണ്; ഭാഗ്യലക്ഷ്മി ചോദിക്കുന്നു

വിചാരണ കോടതി ജഡ്ജി മാറ്റണമെന്ന് ആവശ്യവുമായി അതിജീവത സുപ്രീം കോടതിയെ സമീപിച്ച വിഷയത്തിൽ വിശദീകരണവുമായി ഭാഗ്യലക്ഷ്മി.

എങ്ങനെയാണ് ദിലീപിന്റെ ഫോണിൽ ആ രേഖകള്‍ എത്തിയത്; കുറ്റം ചെയ്തിട്ടില്ലെങ്കിൽ പിന്നെ തുടരന്വേഷണം ആവശ്യമില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണ്; ഭാഗ്യലക്ഷ്മി ചോദിക്കുന്നു 1

2020ൽ ജഡ്ജി മാറണമെന്ന് ആവശ്യവുമായി അതിജീവിത സുപ്രീംകോടതിയെ  സമീപിക്കുമ്പോൾ ഇത്രത്തോളം തെളിവുകൾ ജഡ്ജിക്കെതിരെ ഉണ്ടായിരുന്നില്ലെന്ന് ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. ഒരു പ്രമുഖ ചാനൽ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

 ഇപ്പോൾ അതിജീവന നൽകിയിരിക്കുന്നത് വളരെ ശക്തമായ തെളിവുകളോടെയുള്ള ഹർജിയാണ്. രാത്രിയിൽ മെമ്മറി കാർഡ് ആക്സസ് ചെയ്തു എന്നത് സത്യമാണ്. ഇത്  കണ്ടെത്താൻ ഉള്ള ഉത്തരവ് ഇറക്കുകയാണ് വേണ്ടത്. കോടതി പാലിക്കേണ്ട കാര്യങ്ങൾ ഒന്നും തന്നെ പാലിക്കാത്ത ഘട്ടത്തിലാണ് അതിജീവതയ്ക്ക് കോടതിയുടെ മേല്‍ അവിശ്വാസം വർദ്ധിച്ചത്. കോടതിയുടെ മുമ്പിൽ എത്തുന്ന പ്രതിക്കും വാദിക്കും കോടതിയുടെ വിശ്വാസം നേടിയെടുക്കാൻ കഴിയണം. അത് കോടതിയുടെ ഉത്തരവാദിത്വവും കടമയും ആണ്. വിചാരണ കോടതിയുടെ ഭാഗത്തു നിന്നും വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനെക്കുറിച്ച് ഒന്നുംതന്നെ ഹർജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയിൽ  പരാമർശിക്കപ്പെട്ടില്ലെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി .

 ഏറ്റവും ഗൗരവമേറിയ വിഷയമാണ് പ്രതിയുടെ ഫോണിൽ നിന്നും കോടതി രേഖകൾ കണ്ടെടുത്തത്.  എന്നാൽ ഇതിനെക്കുറിച്ച് കോടതി ഒരിടത്തു പോലും  പറയുന്നില്ല. ഇത് എങ്ങനെയാണ് ദിലീപിന്റെ ഫോണിലേക്ക് എത്തിയതെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

 കുറ്റക്കാരൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് ദിലീപ് ഇത്രത്തോളം ആളുകളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്. അത്തരത്തിലുള്ള ശ്രമങ്ങൾ നടന്നതിന് തെളിവുണ്ട്. കുറ്റം ചെയ്തില്ലെങ്കിൽ പിന്നെ തുടർ അന്വേഷണം ആവശ്യമില്ല എന്ന് പറയുന്നത് എന്തിനാണ്. ഇതേ ജഡ്ജി ഉള്ളപ്പോൾ തന്നെ വിധി പറയണമെന്ന് ദിലീപ് വാശിപിടിക്കുന്നത് പോലെ അത് വേണ്ടെന്ന് പറയാനുള്ള അവകാശം അതിജീവിതയ്ക്കും ഉണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

Exit mobile version