എന്താണ് ഈ വർഷം ഇന്ത്യയെ ബാധിക്കാന്‍ പോകുന്ന ദുരന്തം; എന്നാണ് ലോകാവസാനം; ബാബ വംഗ നടത്തിയ പ്രവചനം വീണ്ടും ചർച്ചയാകുമ്പോൾ

ബാബ വംഗ നടത്തിയ മിക്ക പ്രവചനങ്ങളും മാധ്യമങ്ങളും സോഷ്യൽ മീഡിയയിൽ ഒരേപോലെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു അപകടത്തിൽപ്പെട്ടു കാഴ്ച നഷ്ടമായതിനു ശേഷമാണ് അവർ ഭാവി പ്രവചിക്കാൻ തുടങ്ങിയത്. ഡയാന രാജകുമാരിയുടെ മരണം , സെപ്റ്റംബർ 11ലെ ഭീകരാക്രമണം,  ചെർനോബിൽ ദുരന്തം അങ്ങനെ നീളുന്നു ബാബ വംഗ നടത്തിയ പ്രവചനങ്ങൾ. 1996 ല്‍ അവർ മരണത്തിന് കീഴടങ്ങുമ്പോൾ പ്രായം 85 വയസ്സായിരുന്നു. മാത്രമല്ല അതുവരെ അവര്‍ നടത്തിയ പ്രവചനകളിൽ 90% ത്തോളം സംഭവിക്കുകയും ചെയ്തു എന്നാണ് കോൺസ്പിരിസി തിയറി അടിസ്ഥാനമാക്കി പലരും പറയുന്നത്.

എന്താണ് ഈ വർഷം ഇന്ത്യയെ ബാധിക്കാന്‍ പോകുന്ന ദുരന്തം; എന്നാണ് ലോകാവസാനം; ബാബ വംഗ നടത്തിയ പ്രവചനം വീണ്ടും ചർച്ചയാകുമ്പോൾ 1

അവർ ഇന്ത്യയെക്കുറിച്ച് നടത്തിയ ഒരു പ്രവചനം ഈ അവസരത്തിൽ വലിയ ചർച്ചകളിലേക്ക് വഴിതെളിച്ചുവിടുകയുണ്ടായി. അവരുടെ പ്രവചനമനുസരിച്ച് ഈ വർഷം ഇന്ത്യയിൽ അതീവ ഗുരുതരമായ ഒരു പ്രതിസന്ധി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു. ഇന്ത്യ പട്ടിണിക്ക് സമാനമായ ഒരു സാഹചര്യത്തിലേക്ക് എത്തപ്പെടും എന്നാണ് ബാബ വംഗ പ്രവചിച്ചിട്ടുള്ളത്.

 ഇന്ത്യയിൽ വെട്ടുകിളികളുടെ ആക്രമണം ഉണ്ടാകുമെന്നും ഇത് പട്ടിണിക്ക് കാരണമാകും എന്നാണ് ഇവരുടെ പ്രവചനത്തെ മുൻനിർത്തി വിദഗ്ധർ പറയുന്നത്.  മാത്രവുമല്ല ലോകത്താകമാനം 2022 ഓടുകൂടി താപനിലയിൽ വലിയ തോതിലുള്ള കുറവ് സംഭവിക്കുമെന്നും അത് ലോകവ്യാപകമായി വെട്ടുക്കളികളുടെ വ്യാപനത്തിന് കാരണമാകും എന്നും ബാബ വംഗ പ്രവചിച്ചിരുന്നു. വെട്ടുകിളികളുടെ ഈ കൂട്ടം ഇന്ത്യയിലെ ഭക്ഷ്യ വ്യവസ്ഥയെ തന്നെ നശിപ്പിച്ചു കളയുമെന്നും ഇത് രാജ്യത്തെ പട്ടിണിയിലേക്ക് തള്ളിവിടുമെന്നും അവർ  മുന്നറിയിപ്പ് നൽകിയിരുന്നു.

എന്താണ് ഈ വർഷം ഇന്ത്യയെ ബാധിക്കാന്‍ പോകുന്ന ദുരന്തം; എന്നാണ് ലോകാവസാനം; ബാബ വംഗ നടത്തിയ പ്രവചനം വീണ്ടും ചർച്ചയാകുമ്പോൾ 2

2022ൽ നടക്കാൻ പോകുന്ന പ്രധാനപ്പെട്ട ദുരന്തങ്ങളായി അവർ പറഞ്ഞത് സൈബീരിയയിൽ നിന്നുള്ള ഒരു പുതിയ വൈറസിന്റെ വരവ് ആണ്. കൂടാതെ അന്യഗ്രഹ ജീവികളുടെ ആക്രമണങ്ങളും വെള്ളപ്പൊക്കവും വരൾച്ചയും അവർ മുൻകൂട്ടി പ്രവചിക്കുകയുണ്ടായി.

 ഇന്ത്യയിലെ പട്ടിണി 2028ല്‍  മാത്രമേ അവസാനിക്കുകയുള്ളൂ എന്നും ഇവരുടെ പ്രവചനകളിൽ പറയുന്നു.  2341 ആകുന്നതോടെ ഭൂമി മനുഷ്യവാസത്തിന് യോഗ്യമല്ലാതായി തീരുമെന്നും 5079ൽ ലോകം അവസാനിക്കുമെന്നും ഇവർ പ്രവചിച്ചിട്ടുണ്ട്.

Exit mobile version