കൂലിപ്പണിക്കാരന്റെ മകന് സ്വപ്നം കാണാൻ പാടില്ലേ; സ്വപ്നം കണ്ടതിന്റെ പേരിൽ പരിഹസിക്കപ്പെട്ട അവന്‍ ഇന്ന് രണ്ടരക്കോടി രൂപ സ്കോളർഷിപ്പ് നേടി അമേരിക്കയിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണ്; ആഗോള തലത്തില്‍,  ആറ് പേര്‍ക്കു മാത്രം കിട്ടുന്ന അപൂര്‍വ്വ നേട്ടം; പ്രേംകുമാര്‍ പ്രചോദനമാണ്

തന്റെ സ്വപ്നങ്ങൾക്ക് ആകാശമായിരുന്നു പ്രേംകുമാർ അതിരായി കണ്ടത്. തന്റെ ഇല്ലായ്മകളെയും ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളെയും കഠിനാധ്വാനം കൊണ്ട് ഒരിക്കൽ മാറ്റിമറിക്കാൻ കഴിയുമെന്ന്  ആ യുവാവ് സ്വപ്നം കണ്ടു. ഇന്ന് ലോകത്തിൽ തന്നെ ആറു പേർക്ക് മാത്രം കിട്ടുന്ന സ്കോളർഷിപ്പ് സ്വന്തമാക്കി അവൻ അമേരിക്കയിലേക്ക് പറക്കാന്‍ തയാറെടുക്കുകയാണ്. തന്റെ സ്വപ്നത്തെ കുറിച്ച് പറഞ്ഞപ്പോഴൊക്കെ ഒപ്പം ഉള്ളവര്‍ പരിഹസിച്ചു. പക്ഷേ അവന്‍ തളര്‍ന്നു പോയില്ല.   ജീവിതത്തില്‍ എന്നും ദാരിദ്ര്യമായിരുന്നെങ്കിലും അവന്‍ തന്‍റെ സ്വപ്നം നേടുമെന്ന് ഉറച്ചു വിശ്വസിച്ചു. അതുകൊണ്ട് തന്നെ ബീഹാറിലെ കുഗ്രമത്തിൽ നിന്നുമുള്ള  പ്രേംകുമാർ എന്ന വിദ്യാർഥി ലക്ഷ്യത്തിലേക്കുള്ള യാത്രയിലേക്ക് അടുക്കുകയാണ് ഇപ്പോള്‍.

കൂലിപ്പണിക്കാരന്റെ മകന് സ്വപ്നം കാണാൻ പാടില്ലേ; സ്വപ്നം കണ്ടതിന്റെ പേരിൽ പരിഹസിക്കപ്പെട്ട അവന്‍ ഇന്ന് രണ്ടരക്കോടി രൂപ സ്കോളർഷിപ്പ് നേടി അമേരിക്കയിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണ്; ആഗോള തലത്തില്‍,  ആറ് പേര്‍ക്കു മാത്രം കിട്ടുന്ന അപൂര്‍വ്വ നേട്ടം; പ്രേംകുമാര്‍ പ്രചോദനമാണ് 1

രണ്ടരക്കോടി രൂപയുടെ സ്കോളർഷിപ്പ് കരസ്ഥമാക്കിയ പ്രേംകുമാർ യുഎസിൽ ഉപരിപഠനം നടത്തുക എന്ന അപൂർവ്വ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള കഴിവുള്ള വിദ്യാർത്ഥികൾക്ക് മാത്രം ലഭിക്കുന്ന ഒരു സ്കോളർഷിപ്പാണിത്. ആഗോള തലത്തില്‍ത്തന്നെ ആറ് കുട്ടികള്‍ക്ക് മാത്രമാണ് ഈ സ്കോളര്‍ഷിപ്പ് ലഭിക്കുക. അതില്‍ ഒരാളായി മറിയിരിക്കുകയാണ് ബിഹാറിലെ പാട്നയിലുള്ള ചെറു ഗ്രാമമായ ഗൺ പൂരയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രേംകുമാർ. തന്റെ കുടുംബത്തിലെ തന്നെ ആദ്യത്തെ ബിരുദധാരി ആകുന്നതിനുള്ള ഒരുക്കത്തിലാണ് ഈ യുവാവ്.

കൂലിപ്പണിക്കാരന്റെ മകന് സ്വപ്നം കാണാൻ പാടില്ലേ; സ്വപ്നം കണ്ടതിന്റെ പേരിൽ പരിഹസിക്കപ്പെട്ട അവന്‍ ഇന്ന് രണ്ടരക്കോടി രൂപ സ്കോളർഷിപ്പ് നേടി അമേരിക്കയിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണ്; ആഗോള തലത്തില്‍,  ആറ് പേര്‍ക്കു മാത്രം കിട്ടുന്ന അപൂര്‍വ്വ നേട്ടം; പ്രേംകുമാര്‍ പ്രചോദനമാണ് 2

 പെൻസിൽവാനിയയിലെ ലഫായറ്റ് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിനും ഇന്റർനാഷണൽ റിലേഷൻസിലും ബിരുദ പഠനത്തിനു വേണ്ടിയാണ് പ്രേം കുമാര്‍ യൂ എസിലേക്ക് പറക്കുന്നത്. ഈ വർഷം അവസാനമായിരിക്കും യാത്ര. തന്റെ കുടുംബത്തിൽ വിദ്യാഭ്യാസമുള്ളവരായി ആരുമില്ലെന്നും അച്ഛൻ കൂലിപ്പണി ചെയ്താണ് തന്നെ ഇതുവരെ പഠിപ്പിച്ചതൊന്നും പ്രേംകുമാർ പറയുന്നു. ബീഹാറിലെ ദളിത് കുട്ടികൾക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡെക്സ്റ്ററിറ്റി
ഗ്ലോബൽ  ഓർഗനൈസേഷന്റെ പ്രവർത്തനമാണ് തന്റെ നേട്ടത്തിന് പിന്നിലെന്ന് പ്രേംകുമാർ പറയുന്നു

Exit mobile version