പൂച്ചയെ രക്ഷിക്കുന്നതിന് വേണ്ടി മനുഷ്യനെ കാറിടിച്ചു കൊലപ്പെടുത്തിയ അന്നാ സ്റ്റാര്‍ എസ്സര്‍ എന്ന യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കാലിഫോര്‍ണിയയില്‍ ആണ് സംഭവം നടന്നത്. വിക്ടർ ആന്റണി ലൂയിസ് എന്ന 46 കാരന്റെ മരണത്തിന് ഉത്തരവാദിയായ ഹന്നാ സ്റ്റാർ എസ്സർ എന്ന 20 കാരിയെ ആണ് പോലീസ് കൊലപാതക കുറ്റം ചുമത്തി ജയിൽ അടച്ചത്. ഇവർ നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടക്കുന്നത്. എസ്സര്‍ സൈപ്പർ കമ്മ്യൂണിറ്റിയിലൂടെ വാഹനം ഓടിച്ചു പോകുന്നതിനിടെ ലൂയിസ് പൂച്ചയെ കൊല്ലാൻ പോകുന്നു എന്ന് ഹന്നയ്ക്ക് തോന്നി. ഇതോടെ ഇവർ ഇവർ ലൂയിസിന്‍റെ നേര്‍ക്ക് വാഹനം ഇടിച്ചു കയറ്റുക ആയിരുന്നു. സംഭവ സ്ഥലത്ത് തന്നെ ലൂയിസ് മരിച്ചു.
എന്നാല്‍ പോലീസ് പറയുന്നത് സംഭവ സ്ഥലത്ത് വച്ച് യുവതി ലൂയിസുമായി ഈ പൂച്ചയുടെ കാര്യം പറഞ്ഞ് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. പിന്നീട് തര്‍ക്കം രൂക്ഷമായപ്പോള്‍ ഇവർ കാറെടുത്ത് ലൂയിസിന് നേരെ ഇടിച്ചു കയറ്റുക ആയിരുന്നു.
മാനുഷിക പരിഗണന പോലും നൽകാതെ ഉള്ള യുവതിയുടെ പെരുമാറ്റത്തിൽ കടുത്ത അമർഷമാണ് ജില്ലാ അറ്റോര്‍ണി പ്രകടിപ്പിച്ചത്. ഒരിക്കലും അംഗീകരിക്കാവുന്നതും പൊറുക്കാവുന്നതുമായ നടപടി ആയിരുന്നില്ല യുവതിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ജാമ്യത്തിനായി കോടതിയിൽ എത്തിയപ്പോൾ ജഡ്ജി ചൂണ്ടിക്കാട്ടി.
ഹന്നയുടെ മേലുള്ള കുറ്റം തെളിഞ്ഞാൽ 25 വർഷമെങ്കിലും ഇവർക്ക് കഠിന തടവ് അനുഭവിക്കേണ്ടതായി വരും. തീർത്തും അപരിചിതനായ ഒരു മനുഷ്യനു നേരെ ഇവർ നടത്തിയ ആക്രമണത്തിന് ഏറ്റവും ഉയർന്ന ശിക്ഷ തന്നെ ലഭിക്കുമെന്നും അറ്റോണി ചൂണ്ടിക്കാട്ടി. ഇവരുടെ ജാമ്യ ഹര്‍ജി നിരസ്സിക്കുകയും ചെയ്തു.