പ്രതിദിനം  നാലു മില്യൺ കോണ്ടം നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കോണ്ടം ഫാക്ടറി സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്ത്; അറിയാം ഈ ഫാക്ടറിയുടെ വിശേഷങ്ങൾ

ഒരു ദിവസം നാലു മില്യൻ കോണ്ടം നിർമ്മിക്കുന്ന ലോകത്തിലെ തന്നെ ഒരേ ഒരു ഫാക്ടറി സ്ഥിതി ചെയ്യുന്നത് നമ്മുടെ തിരുവനന്തപുരത്താണ് എന്ന് അധികമാർക്കും അറിയില്ല. പ്രമുഖ കോണ്ടം നിർമ്മാണ ബ്രാൻഡായ മൂഡ്സിന്റെ കേരളത്തിലെ പങ്കാളിയായ എച്ച് എൽ എൽ എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് ഈ ഫാക്ടറി പ്രവര്‍ത്തിച്ചു വരുന്നത്.

പ്രതിദിനം  നാലു മില്യൺ കോണ്ടം നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കോണ്ടം ഫാക്ടറി സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്ത്; അറിയാം ഈ ഫാക്ടറിയുടെ വിശേഷങ്ങൾ 1

റബറിന്റെ ലാറ്റക്സ് ഉപയോഗിച്ച് കോണ്ടം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഈ സ്ഥാപനം പ്രവർത്തനം തുടങ്ങുന്നത് 1966 മാർച്ച് ഒന്നിനാണ്. തുടക്കം മുതൽ ഇങ്ങോട്ട് ഓരോ ദിവസവും കമ്പനി വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറി.

പ്രതിദിനം  നാലു മില്യൺ കോണ്ടം നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കോണ്ടം ഫാക്ടറി സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്ത്; അറിയാം ഈ ഫാക്ടറിയുടെ വിശേഷങ്ങൾ 2

രാജ്യത്തു തന്നെ ഗർഭ നിരോധന മേഖലയിലെ വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഒരേയൊരു സ്ഥാപനം എച്ച് എൽ എൽ ആണ്. ഒരു വർഷം രണ്ട് ബില്യൺ കോണ്ടമാണ് ഈ കമ്പനി നിർമ്മിച്ചു കയറ്റി അയക്കുന്നത്. ആഗോള കോണ്ടം വിപണിയുടെ 10% ത്തോളം വിഹിതം ഉള്ളത് എച്ച് എൽ എല്ലിനാണ്. ലോകത്തിലെ തന്നെ കോണ്ടം ഉൽപാദന കമ്പനികളിൽ രണ്ടാം സ്ഥാനമാണ് എച്ച് എൽ എല്ലിലുള്ളത്. മൂട്സിനെ കൂടാതെ നിരവധി ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ ഈ കമ്പനി ഇന്ന് വിപണിയിൽ ഇറക്കുന്നുണ്ട്.

പ്രതിദിനം  നാലു മില്യൺ കോണ്ടം നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കോണ്ടം ഫാക്ടറി സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്ത്; അറിയാം ഈ ഫാക്ടറിയുടെ വിശേഷങ്ങൾ 3

ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്ന നിരവധി അസംസ്കൃത വസ്തുക്കൾ ഈ കമ്പനി നിർമ്മിച്ചു വരുന്നുണ്ട്. ബ്ലഡ് കളക്ഷൻ ബാഗുകൾ , ആശുപത്രി ഉപകരണങ്ങൾ , മരുന്നുകൾ മറ്റ് ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങൾ എന്നിവയും കമ്പനി നിർമ്മിച്ചു പോരുന്നു. 1980കൾക്ക് ശേഷമാണ് ഈ മേഖലകളിലേക്ക് കൂടി എച്ച് എൽ എൽ കൈ വയ്ക്കുന്നത്. ലോകത്തുള്ള കോണ്ടം ഉദ്പ്പാദകരില്‍ തിരുവനന്തപുരത്തുള്ള ഈ കമ്പനിയുടെ സ്ഥാനം ഏറെ മുന്നിലാണ്.

Exit mobile version