പ്രസവ വേദനയുമായി ആശുപത്രിയില്‍ എത്തിയ യുവതിക്ക് ലേബർ റൂമിനുള്ളില്‍ പ്രവേശനം നിഷേധിച്ചു; യുവതി ആശുപത്രിയിലെ വരാന്തയിൽ പ്രസവിച്ചു; പ്രതിഷേധം വ്യാപകം

 പ്രസവ വേദനയുമായി ആശുപത്രിയില്‍ എത്തിയ 38 കാരിയായ സീതാദേവി എന്ന  യുവതിക്ക് ലേബര്‍ റൂമിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഇവർ ആശുപത്രിയുടെ വരാന്തയിൽ കുട്ടിക്ക് ജന്മം നൽകുക ആയിരുന്നു. യുവതി പെൺകുഞ്ഞിനാണ് ജന്മം നൽകിയത്. ഇപ്പോൾ അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല.

പ്രസവ വേദനയുമായി ആശുപത്രിയില്‍ എത്തിയ യുവതിക്ക് ലേബർ റൂമിനുള്ളില്‍ പ്രവേശനം നിഷേധിച്ചു; യുവതി ആശുപത്രിയിലെ വരാന്തയിൽ പ്രസവിച്ചു; പ്രതിഷേധം വ്യാപകം 1

സംഭവം നടന്നത് പത്താംകോട്ട് സിവിൽ ആശുപത്രിയിലാണ്. പ്രസവ വേദനയെടുത്ത് ആശുപത്രിയിൽ യുവതിയോട് അധികൃതർ നിഷേധാത്മകമായ നിലപാടില്‍ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്.

കലശലായ പ്രസവവേദനയുമായി ആശുപത്രിയിൽ വന്ന യുവതിയെ അധികൃതർ ലേബർ റൂമിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും ഇതിനിടെ യുവതി വരാന്തയിൽ തളർന്നു വീഴുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രസവ വേദന ഉണ്ടായതിനെ തുടർന്ന് 108 ആംബുലന്‍സിലാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആ ശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും അനുഭാവപൂർവ്വമായ സമീപനം ആയിരുന്നില്ല ഉണ്ടായത് എന്നും അവർ തന്റെ ഭാര്യയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ പറയുകയായിരുന്നു എന്നും യുവതിയുടെ ഭർത്താവ് ആരോപിക്കുന്നു.

പ്രസവ വേദനയുമായി ആശുപത്രിയില്‍ എത്തിയ യുവതിക്ക് ലേബർ റൂമിനുള്ളില്‍ പ്രവേശനം നിഷേധിച്ചു; യുവതി ആശുപത്രിയിലെ വരാന്തയിൽ പ്രസവിച്ചു; പ്രതിഷേധം വ്യാപകം 2

അതേസമയം ആശുപത്രി അധികൃതർ പറയുന്നത് മറ്റൊരു വിശദീകരണമാണ്. യുവതിയോടും ഭർത്താവിനോടും നേരത്തെയുള്ള ചികിത്സയുടെ രേഖകൾ ചോദിച്ചപ്പോൾ അവർ സഹകരിച്ചില്ലെന്നും പിന്നീട് ലേബർ റൂമിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ നേഴ്സുമാര്‍ ശ്രമിച്ചപ്പോൾ അവർ അതിന് തയ്യാറായില്ലന്നാണ് ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാൽ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലൂടെ വ്യാപകമായി പ്രചരിച്ചതോടെ ആശുപത്രിക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. ഇത് വലിയ വിവാദമായി മാറിയതോടെ ആരോഗ്യ വകുപ്പ് കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഒപ്പം ആശുപത്രി അധികൃതർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

Exit mobile version