ചിലർ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അവരെ നമ്മൾ ഒരിക്കലും മറക്കില്ല. എത്ര അകലെയാണെങ്കിലും മനസ്സിന്റെ ഒരു കോണിൽ അവർ എന്നും ഉണ്ടാകും. അവരെ കാണാനായി എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കും. അത്തരമൊരു സഞ്ചാരത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരുന്നു.
ഒരു യുവാവ് തന്റെ വളർത്തമ്മയെ കാണാൻ കടൽ കടന്ന് ബൊളീവിയൽ എത്തിയതിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. സ്പെയിനില് നിന്നുമാണ് ഇദ്ദേഹം ബോളിവിയിലേക്ക് വന്നത്. നീണ്ട 45 വർഷത്തിനു ശേഷമാണ് ഇദ്ദേഹം തന്റെ വളർത്തമ്മയായ അണയെ കാണാനായി എത്തുന്നത്. ഈ യാത്ര മുഴുവൻ ഇദ്ദേഹം തന്നെയാണ് ഷൂട്ട് ചെയ്തതും സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. ഒരിക്കലും തന്റെ വളർത്തമ്മയെ കാണാൻ കഴിയും എന്ന് ഇദ്ദേഹം കരുതിയിരുന്നില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ അദ്ദേഹം യാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെടുക ആയിരുന്നു.
ഈ യുവാവിന്റെ വീട്ടിൽ ചെറുപ്പകാലത്ത് ഉണ്ടായിരുന്ന ആയിരുന്നു ബൊളീവിയക്കരിയായ സ്ത്രീ. സ്വന്തം അമ്മ നോക്കുന്നതിനേക്കാൾ നന്നായിട്ടാണ് അദ്ദേഹത്തെ അവർ നോക്കിയത്. അതുകൊണ്ടു തന്നെ വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ആ സ്നേഹത്തിന്റെ ലാളന അദ്ദേഹത്തിന്റെ മനസ്സിൽ നിന്നും പോയില്ല.
അപ്രതീക്ഷിതമായി ഈ യുവാവിനെ കണ്ടപ്പോൾ അവർ ശരിക്കും അത്ഭുതപ്പെട്ടുപോയി. ഒരുപാട് വർഷങ്ങൾക്കു ശേഷം തന്നെ തേടിയെത്തിയ പിറക്കാതെ പോയ മകനെ അവർ സ്നേഹവും കണ്ണീരും കൊണ്ട് സ്വീകരിച്ചു. എന്നാൽ കഴിഞ്ഞ 45 വർഷമായി താൻ ഈ കൂടിക്കാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന് നിറഞ്ഞ മനസ്സോടെ യുവാവ് പറയുന്നു.