സൗദി കിരീട അവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സല്‍മനോട് നന്ദി അറിയിച്ചു. യുക്രയിന്‍റെ പക്ഷം ചേര്‍ന്ന് റഷ്യയ്ക്കെതിരെ യുദ്ധം ച്യ്തത്തിന് റഷ്യൻ സൈന്യം പിടികൂടി വധശിക്ഷക്കു വിധിക്കപ്പെട്ട മൊറോക്ക വിദ്യാർത്ഥി ഇബ്രാഹിം സ ആദൂൺ നിയുക്ത സൌദി രാജാവിന്റെ പ്രത്യേക ഇടപെടല്‍ മൂലമാണ് നാട്ടിലേക്കു തിരികെ പോരാനുള്ള വഴി തെളിഞ്ഞത്.
റഷ്യയിലുള്ള യുദ്ധ തടവുകാരെ മോചിപ്പിച്ച് റിയാദിൽ എത്തിക്കുന്നതിന് നടത്തിയ ഇടപെടലിനും അവർക്ക് വേണ്ടുന്ന താമസ സൗകര്യം ഒരുക്കാൻ കാണിച്ച നല്ല മനസ്സിനും ഇബ്രാഹിം സൌദിയോട് പ്രത്യേകം നന്ദി അറിയിച്ചു.
സൗദി കിരീടാവകാശിയുടെ പ്രത്യേക ഇടപെടൽ മൂലമാണ് റഷ്യയിൽ യുദ്ധ തടവിൽ കഴിഞ്ഞിരുന്ന വിവിധ രാജ്യങ്ങളിലുള്ള 10 പേരെ കഴിഞ്ഞ മാസം 22ന് അവരവരുടെ രാജ്യത്തേക്ക് പോകാനുള്ള അനുമതി നൽകിയത്.
റഷ്യയിൽ നിന്നും മോചിതരായ 10 പേരും റിയാദിയിൽ എത്തിയതിനു ശേഷം ആണ് തിരികെ അവരവരുടെ നാട്ടിലേക്കു പോയത്. ഇബ്രാഹിം അവരില്‍ ഒരാളാണ്.
പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ പഠനം പാതി വഴി മുട്ടിയ ഇബ്രാഹിം
യുക്രയിന് വേണ്ടി അവരുടെ സൈന്യത്തിന്റെ ഒപ്പം ചേർന്ന് യുദ്ധം ചെയ്തിരുന്നു. ഇതിന് അദ്ദേഹം റഷ്യയുടെ തടവില്‍ ആയിരുന്നു. അതേ സമയം റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യാന്‍ കഴിഞ്ഞതില്‍ തികഞ്ഞ അഭിമാനമാണ് ഉള്ളതെന്ന് ഇബ്രാഹിം പറഞ്ഞു.
മകന്റെ തിരിച്ചു വരവിലുള്ള നന്ദി സൗദിയോട് ഇബ്രാഹിമിന്റെ അമ്മയും മറ്റ് ബന്ധുക്കളും അറിയിച്ചു. മുടങ്ങിയ പഠനം ഇനി മൊറോക്കോയിൽ എത്തിയതിനു ശേഷം വീണ്ടും തുടരുമെന്നും ഇബ്രാഹിം മാധ്യമങ്ങളോട് പറഞ്ഞു.