പണക്കാരന് എന്നും എവിടെയും സ്ഥാനമുണ്ട്. ചിലര്‍ സ്വന്തം അധ്വാനത്തിലൂടെ സമ്പന്നന്‍ ആകുമ്പോൾ മറ്റു ചിലർ സമ്പന്നരായിട്ടാണ് ജനിക്കുകയാണ്. അവര്‍ ജീവിതം ആസ്വദിച്ച് ജീവിക്കുന്നു. ഇവരെ ഭാഗ്യവാന്മാർ എന്നാണ് നമ്മള്‍ വിളിക്കാറുള്ളത്. അത്തരക്കാര്‍ പൊതുവേ കുറവാണ്. അവരിൽ ഒരാളെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
സുൽത്താൻ രാജ്യത്തിന്‍റെ ഭരണം നയിക്കുന്ന ഏഷ്യയിലെ രാജ്യമായ ബ്രൂണയിലെ ഇപ്പോഴത്തെ സുൽത്താനാണ് നമ്മുടെ കഥാപാത്രം. ഭൂമിയിൽ സ്വർഗം പണിഞ്ഞു ജീവിക്കുന്ന വ്യക്തിയാണ് ഈ 75 കാരന്‍. ഭൂമിയിലെ ഏറ്റവും വലിയ ധനികന്‍മാരില്‍ ഒരാളായ ഹസന്‍ അല്‍ ബോള്‍കിയ ആണ് ഈ ഭാഗ്യവാന്‍.
അധികാരത്തിൽ എത്തിയതോടെ അദ്ദേഹം ജീവിതം അടിച്ചു പൊളിക്കുക ആണെന്നാണ് സമൂഹ മാധ്യമങ്ങള്‍ അടക്കം പറയുന്നത്. 1946 ജൂലൈ 15നാണ് സുൽത്താൻ ജനിക്കുന്നത്. സുല്‍ത്താന്‍ ഒമര്‍ അലി സൈഫുദീന്‍ മൂന്നാമന്‍റെ മകനായി ജനിച്ച ഇദ്ദേഹം യുവത്വത്തിലേക്ക് കാലെടുത്തു വച്ചപ്പോഴേക്ക് തന്നെ അടുത്ത കിരീടവകാശിയായി തിരഞ്ഞെടുക്കപ്പെറ്റു. ഒമര്‍ അലി സൈഫുദ്ദീന്‍ ഹസന്‍ അല്‍ ബോകിയയെ ആണ് രാജ ഭരണം ഏല്‍പ്പിക്കാന്‍ തിരഞ്ഞെടുത്തത്. പിതാവിൻറെ മരണ ശേഷമാണ് ഹസനൽ ബോള്‍കിയ ബ്രൂണയുടെ ഭരണാധികാരം ഏറ്റെടുക്കുന്നത്. ഇദ്ദേഹത്തിന് 3 മൂന്നു ഭാര്യമാരിലായി 5 ആണ്‍ കുട്ടികളും ഏഴു പെൺമക്കളും ഉണ്ട്. ലോകത്തിലെ ഏറ്റവും ധനികരായ സുൽത്താൻ മാരിൽ ഒരാളായാണ് ഇദ്ദേഹത്തെ കണക്കാക്കുന്നത് . ഇദ്ദേഹത്തിന്റെ ആസ്തി 14700 കോടിയിലധികം രൂപയുണ്ടെന്നാണ് കരുതപ്പെടുന്നത്. 1980 വരെ ഇദ്ദേഹം ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ ധനികന്‍.
എണ്ണ ശേഖരവും പ്രകൃതി വാദകവുമാണ് ഇദ്ദേഹത്തിന്‍റെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. തെക്ക് കിഴക്കന്‍ ഏഷ്യയിലെ അഞ്ചാമത്തെ പ്രധാന എണ്ണ ഉല്പ്പാദന രാജ്യമാണ് ബ്രൂണ.
വാഹനങ്ങളോട് ഇദ്ദേഹത്തിന് പ്രത്യേക ഭ്രമം തന്നെയുണ്ട്. സ്വര്ണം പൂശിയ റോള്‍സ് റോയിസ് ഉള്‍പ്പടെ ലോകത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ നിരവധി കാറുകള്‍ ഇദ്ദേഹത്തിനുണ്ട്. 7000 കാറുകളാണ് ഇദ്ദേഹത്തിന്റെ പക്കലുള്ളത്. 500 റോള്‍സ് റോയ്സും 300 ഫെറാറി കാറുകളും ഇവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഇദ്ദേഹത്തിന് നിരവധി സ്വകാര്യ ജറ്റുകളുമുണ്ട്. ആഡംബര സൌകര്യം ഉള്ള നിരവധി കൊട്ടാരങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ പ്രധാന കൊട്ടാരത്തില്‍ 1700 മുറികളുണ്ട്. ഈ ഒരു കൊട്ടാരത്തിന് മാത്രം 2550 കോടി മൂല്യമുണ്ട്. നിരവധി കുതിര ലായങ്ങളും ഇദ്ദേഹത്തിനുണ്ട്. മുടി വെട്ടാന്‍ മാത്രം ഇദ്ദേഹം ചിലവഴിക്കുന്നത് 13 ലക്ഷം രൂപയാണ്.