ഒരുമിച്ച് മരിക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ച കാമുകിയെ മരണത്തിന് വിട്ടുകൊടുത്ത് കാമുകൻ പിൻവാങ്ങി. സെപ്റ്റംബർ 15ന് തൃപ്പൂണിത്തറ റെയിൽവേ ഓവർ ബ്രിഡ്ജിന് അടുത്ത് ട്രെയിൻ തട്ടി മരണപ്പെട്ട 21 കാരി ആയ ഇടുക്കി സ്വദേശിനി വിദ്യ കാമുകന്റെ വഞ്ചനയുടെ ഇരയാണ്.
വിദ്യ തന്റെ കാമുകനായ വിഷ്ണുവിന്റെ ഒപ്പമാണ് മരിക്കാൻ ഇറങ്ങി തിരിക്കുന്നത് . ഇരുവരും നാലു വർഷത്തോളമായി പ്രണയത്തിലായിരുന്നു. തൊടുപുഴയിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വിദ്യാ വിഷ്ണുമായി അടുക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം വിദ്യയ്ക്ക് പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.വിദ്യ കാക്കനാട് ഒരു സൂപ്പർ മാർക്കറ്റിൽ ജോലിക്ക് കയറുന്നത് 10 മാസം മുൻപാണ്. അച്ഛൻ രോഗിയാണ്, അമ്മയ്ക്ക് കൂലിപ്പണിയാണ്. ഒരു ചേച്ചിയുള്ളത് വിവാഹതയാണ്. വിദ്യയുടെ വരുമാനമാണ് കുടുംബത്തിന്റെ പ്രധാന ആശ്രയം.
വിദ്യ എറണാകുളത്ത് എത്തിയതോടെ വിഷ്ണുവും വിദ്യയുടെ പുറകെ എറണാകുളത്ത് എത്തി. വിഷ്ണു ബന്ധുവീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. വിഷ്ണു താമസിക്കുന്നിടത്ത് കാണാനായി വിദ്യ ഇടയ്ക്ക് വരാറുണ്ടായിരുന്നു. എന്നാൽ പതിയെ പതിയെ വിദ്യയെ ഒഴിവാക്കാൻ വിഷ്ണു ശ്രമം തുടങ്ങി. വിഷ്ണുവിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധം ഉണ്ട് എന്നത് ഇരുവര്‍ക്കും ഇടയില്‍ തർക്കത്തിനു കാരണമായി.
ഏറ്റവും ഒടുവില്‍ വിഷ്ണു താമസിക്കുന്ന ഫ്ലാറ്റിൽ വിദ്യ എത്തിയപ്പോള്‍ വലിയ വഴക്കുണ്ടായിരുന്നു. വിഷ്ണു വിദ്യയെ ക്രൂരമായി മർദ്ദിച്ചു. രാത്രി വിഷ്ണു വിദ്യയെ വലിച്ചു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഒരുമിച്ച് മരിക്കാം എന്ന് പറഞ്ഞാണ് ഇരുവരും പുറത്തേക്ക് പോയത്. റെയിൽവേ ഓവർ ബ്രിഡ്ജിന് അടുത്തുവച്ച് ഇരുവരും തമ്മിൽവീണ്ടും തർക്കമായി. ആ പിടിവലിക്കിടയിൽ വിദ്യ ട്രെയിന്റെ മുമ്പിലേക്ക് ഓടുകയായിരുന്നു. വിഷ്ണു തടഞ്ഞില്ല. വിദ്യ മരിക്കാനായി ട്രെയിന്റെ മുന്നിലേക്ക് ഓടുന്നത് വിഷ്ണു നോക്കി നിന്നു. വിഷ്ണു മദ്യത്തിനും മയക്കുമരുന്ന് അടിമയായിരുന്നുവെന്ന് പോലീസ് പറയുന്നു. വിദ്യയുടെ അമ്മയുടെ പരാതി തുടർന്നാണ് പോലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.