മൂത്രത്തിന് അസഹ്യമായ ദുര്‍ഗന്ധം. പരിശോധിച്ചപ്പോള്‍  മൂത്രത്തിലൂടെയും മലവിസർജനം സംഭവിക്കുന്ന അപൂർവ രോഗമെന്ന് ഡോക്ടര്‍; 22 കാരന് നടത്തിയ ശസ്ത്രക്രിയ ഒടുവിൽ വിജയം കണ്ടു

വളരെ അപൂർവ്വമായ ഫിസ്റ്റുല രോഗത്തെ കഴിഞ്ഞ കുറച്ചു നാളുകളായി ദുരിതം അനുഭവിക്കുന്ന 22 കാരന് നടത്തിയ ശസ്ത്രക്രിയ ഒടുവിൽ വിജയം കണ്ടു. മൂത്രത്തിലൂടെ മല വിസര്‍ജ്ജനം ഉണ്ടാകുന്ന അപൂർവ്വ രോഗ ബാധിതനായിരുന്നു ഈ 22 കാരൻ. പൂനയിലെ സിറ്റി ഹോസ്പിറ്റലിൽ ആണ് ശസ്ത്രക്രിയ നടന്നത്. അമോല്‍ ദാര്‍ എന്നാണ് യുവാവിന്റെ പേര്. 

മൂത്രത്തിന് അസഹ്യമായ ദുര്‍ഗന്ധം. പരിശോധിച്ചപ്പോള്‍  മൂത്രത്തിലൂടെയും മലവിസർജനം സംഭവിക്കുന്ന അപൂർവ രോഗമെന്ന് ഡോക്ടര്‍; 22 കാരന് നടത്തിയ ശസ്ത്രക്രിയ ഒടുവിൽ വിജയം കണ്ടു 1

കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി തവണ ജമ്മു സ്വദേശിയായ അമോൽ ദാറിന് ശസ്ത്രക്രിയ വേണ്ടി വന്നു. ജനിക്കുമ്പോൾ തന്നെ അമോൽ ദാറിന് മലദ്വാരം ഉണ്ടായിരുന്നില്ല. ശസ്ത്രക്രിയയിലൂടെ ആണ് ഇതിന് പരിഹാരം കണ്ടെത്തിയത്.

15 വയസുള്ളപ്പോൾ മുതൽ മൂത്രം ഒഴിക്കുമ്പോൾ വല്ലാത്ത ദുർഗന്ധം ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് അപൂർവ്വമായ ഫിസ്റ്റുല രോഗമാണ് ഇതിന് കാരണം എന്ന് കണ്ടെത്തിയത്.

മൂത്രത്തിന് അസഹ്യമായ ദുര്‍ഗന്ധം. പരിശോധിച്ചപ്പോള്‍  മൂത്രത്തിലൂടെയും മലവിസർജനം സംഭവിക്കുന്ന അപൂർവ രോഗമെന്ന് ഡോക്ടര്‍; 22 കാരന് നടത്തിയ ശസ്ത്രക്രിയ ഒടുവിൽ വിജയം കണ്ടു 2

അമൂലിന് 30 % മല വിസർജനം നടന്നത് മൂത്രത്തിലൂടെ ആയിരുന്നു. അതുകൊണ്ടു തന്നെ ബാക്ടീരിയ മൂലമുള്ള അണുബാധ ഉണ്ടാകുന്നത് പതിവായി. അണുബാധ ഉണ്ടാകുമ്പോള്‍ ഉള്ള വേദനയും അസഹ്യമായിരുന്നു. ലോകത്ത് ഇതുവരെ 8 കേസുകൾ മാത്രമാണ് ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മുതിര്‍ന്നവരില്‍ ഈ രോഗം കണ്ടെത്തുന്നത് ആദ്യമായിട്ടാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് ആദ്യത്തെ ശസ്ത്രക്രിയ നടത്തിയത്. ഈ ശാസ്ത്രക്രീയ  5 മണിക്കൂറില്‍ അധികം സമയം  നീണ്ടു നിന്നു. പിന്നീട് വിവിധ മാസങ്ങളിലായി നാലോളം ശസ്ത്രക്രിയകൾ കൂടി വേണ്ടി വന്നു. അമൂലിന്റെ ഈ രോഗം പൂർണമായി മാറുന്നത് അഞ്ച് മാസം മുൻപാണ്.

Exit mobile version