മൂന്നര വയസ്സുള്ള മകളെ അംഗണവാടിയിൽ ഉപേക്ഷിച്ചു കാമുകന്റെ ഒപ്പം പോയ യുവതി ഒടുവിൽ പോലീസ് പിടിയിൽ

മകളെ അംഗണവാടിയിൽ ഉപേക്ഷിച്ച് കാമുകന്റെ ഒപ്പം ഒളിച്ചോടിയ യുവതി ഒടുവിൽ പോലീസ് പിടിയിലായി. രണ്ട് മക്കലൌടെ അമ്മ ആയ കടയ്ക്കൽ സ്വദേശിനി ആയ യുവതിയാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലാകുന്നത്. ഇവരുടെ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഏറെ നാളത്തെ അന്വേഷണത്തിന് ശേഷമാണ് യുവതിയെയും കാമുകനെയും പോലീസ് കണ്ടെത്തിയത്.

മൂന്നര വയസ്സുള്ള മകളെ അംഗണവാടിയിൽ ഉപേക്ഷിച്ചു കാമുകന്റെ ഒപ്പം പോയ യുവതി ഒടുവിൽ പോലീസ് പിടിയിൽ 1

കഴിഞ്ഞ മാസം 22- ആം  തീയതിയാണ് യുവതി മൂന്നര വയസ്സുള്ള തന്റെ മൂത്ത മകളെ അംഗണവാടിയിൽ ഉപേക്ഷിച്ചതിനു ശേഷം കാമുകന്റെ ഒപ്പം നാടു വിട്ടു പോയത്. യുവതിക്കായി വീട്ടുകാർ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടര്‍ന്നു ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഇവരുടെ ഭർത്താവും ബന്ധുക്കളും പോലീസിൽ പരാതി നൽകിയിരുന്നു. ഇതോടെ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.  തുടര്‍ന്നു  നടത്തിയ അന്വേഷണത്തിലാണ് യുവതി കാമുകന്റെ ഒപ്പം കടന്നു കളഞ്ഞതാണെന്ന് പോലീസ് കണ്ടെത്തിയത്.

ആദ്യമൊന്നും യുവതിയെയും കാമുകനേയും കുറിച്ചുള്ള ഒരു വിവരവും പോലീസ്സിന് ലഭിച്ചില്ല.   പിന്നീട് യുവതിയുടെയും കാമുകന്റെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇവരെ പിടി കൂടാൻ സഹായിച്ചതെന്ന് പോലീസ് പറയുന്നു. പിന്നീട് ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. രണ്ടു കുട്ടികളുടെ മാതാവായ യുവതി മൂന്നര വയസ്സുള്ള മൂത്ത മകളെ അംഗണവാടിയിൽ ഉപേക്ഷിച്ച് കടന്നു കളയുക ആയിരുന്നു . ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍  രണ്ടാമത്തെ കുട്ടിയെ യുവതി അവരുടെ ഒപ്പം കൂട്ടുകയും ചെയ്തു. കടക്കൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെയും കാമുകനെയും പോലീസ് പിടികൂടിയത്.

Exit mobile version