യഥാർത്ഥ പ്രണയം  മറ്റുള്ളവർക്ക് പൈങ്കിളിയായി തോന്നിയേക്കാം; അത് അവരുടെ മാത്രം കുഴപ്പമാണ്; അവൾ സുന്ദരിയാണ് അവളുടെ മുഖത്ത് ഞാൻ അഭംഗി കാണുന്നില്ല; വൈറൽ പ്രണയ ജോഡികൾ പറയുന്നു

പ്രണയം എപ്പോഴും മൂന്നാമതൊരാളുടെ കണ്ണിൽ തികഞ്ഞ വിഡ്ഢിത്തമായി തോന്നിയേക്കാം. അത് കാണുന്നവരുടെ കണ്ണിലെ കുഴപ്പമാണ്.  പ്രണയത്തിനു മുന്നിൽ സർവ്വ പരിമിതികളും നിഷ്പ്രഭമാകും. ആത്യന്തികമായി സ്നേഹം മാത്രം അവശേഷിക്കും. പ്രണയം ജനിക്കുന്നത് മനസ്സുകൾക്കിടയിലാണ്. അതിന് പരിമിതികളില്ല. അത്തരം ഒരു പ്രണയ കഥയാണ് സമൂഹ മാധ്യമത്തിൽ വൈറലായ അമ്മു അപ്പു പ്രണയ ജോഡികൾക്ക് പറയാനുള്ളത്.

യഥാർത്ഥ പ്രണയം  മറ്റുള്ളവർക്ക് പൈങ്കിളിയായി തോന്നിയേക്കാം; അത് അവരുടെ മാത്രം കുഴപ്പമാണ്; അവൾ സുന്ദരിയാണ് അവളുടെ മുഖത്ത് ഞാൻ അഭംഗി കാണുന്നില്ല; വൈറൽ പ്രണയ ജോഡികൾ പറയുന്നു 1

ഒരു അപകടത്തിൽപ്പെട്ടു  മുഖത്തിന്റെ ഒരു ഭാഗം പടർന്നുപോയ അമ്മുവിന്റെയും അപ്പുവിന്റെയും പ്രണയ കഥ സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരുന്നു. സൈക്കോളജിസ്റ്റായ അമ്മു അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടു മുഖത്തിന് സാരമായി പരിക്കേൽക്കുന്നത്. ഏറെ നാളത്തെ ചികിത്സക്കൊടുവിലാണ് സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തുന്നത്. അപകടം പറ്റിയ മുഖത്തോടെയുള്ള അമ്മുവിന്റെ ജീവിതം അത്ര സുഗമമായിരുന്നില്ല. എങ്കിലും മുതിർന്നപ്പോൾ മുഖം മറക്കാതെയും ഫിൽറ്റർ ഇടാതെയും ആണ് അമ്മു എന്ന അമൃത സമൂഹ മാധ്യമത്തിൽ റീലുകൾ ചെയ്ത് ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.

യഥാർത്ഥ പ്രണയം  മറ്റുള്ളവർക്ക് പൈങ്കിളിയായി തോന്നിയേക്കാം; അത് അവരുടെ മാത്രം കുഴപ്പമാണ്; അവൾ സുന്ദരിയാണ് അവളുടെ മുഖത്ത് ഞാൻ അഭംഗി കാണുന്നില്ല; വൈറൽ പ്രണയ ജോഡികൾ പറയുന്നു 2

അത്ര സുഖകരമായ സ്കൂൾ കാലഘട്ടമായിരുന്നു അമ്മുവിന് ഉണ്ടായിരുന്നത്.  പിന്നീടാണ് ഡിഗ്രി പഠനം പൂർത്തിയാക്കി താന്‍ സ്പോർട്സിലേക്ക് എത്തുന്നതെന്ന് അമ്മു പറയുന്നു. അമ്മുവിന് കരുത്തായും കൂട്ടായും ഒപ്പം നിൽക്കുന്നത് ജീവിത പങ്കാളിയായ അപ്പുവാണ്. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. അമ്മുവിന്റെ മുഖത്ത് എന്തെങ്കിലും അഭംഗിയുള്ളതായി തനിക്ക് ഇതുവരെ തോന്നിയിട്ടില്ല എന്ന് അപ്പു പറയുന്നു. അമ്മുവനോട് ഉള്ളത് സഹതാപം കൊണ്ട് ഉണ്ടായ ഇഷ്ടമല്ലെന്നും യഥാർത്ഥത്തിലുള്ള പ്രണയമാണെന്നും അപ്പു വിശദമാക്കുന്നു. രണ്ടാളും മനസ്സിലുള്ള ഇഷ്ടം ഒരുപോലെയാണ് തുറന്നു പറഞ്ഞത്. ഇപ്പോൾ ഇരുവരുടെയും പ്രണയകഥ സമൂഹ മാധ്യമത്തിൽ തരംഗമാണ്.

Exit mobile version