ഉടമ കാറിന്റെ പിന്നിൽ കെട്ടിവലിച്ചു കൊണ്ടുപോയ നായ  വിടവാങ്ങി; അബാക്കയുടെ വിയോഗം ഹൃദയാഘാതം മൂലം

2020 ഡിസംബറിൽ ഉടമ കാറിനു പിറകിൽ കെട്ടിവലിച്ചു കൊണ്ടുപോയ നായ ഒടുവിൽ വിടവാങ്ങി. നായോട് കാട്ടിയ ക്രൂരത അന്ന് വലിയ വാർത്തയായിരുന്നു. പിന്നീട് ഈ നായയെ അനിമൽ വെൽഫെയർ ഓർഗനൈസേഷൻ ആയ ദയ ഏറ്റെടുത്ത് വളർത്തി. ആ നായക്ക് വേണ്ടുന്ന ചികിത്സയും മറ്റു സംരക്ഷണവും ആ സംഘടനയുടെ മേല്‍നോട്ടത്തില്‍ നിർവഹിച്ചു. വളരെ ആരോഗ്യവതിയായിരുന്ന നായയെ കഴിഞ്ഞ ദിവസം രാവിലെ ജീവൻ വെടിഞ്ഞ നിലയിൽ കണ്ടെത്തുക ആയായിരുന്നു. പിന്നീട് നടന്ന പരിശോധനയിൽ ഹൃദയാഘാതം മൂലമാണ് നായ ചത്തതെന്ന് കണ്ടെത്തി.

ഉടമ കാറിന്റെ പിന്നിൽ കെട്ടിവലിച്ചു കൊണ്ടുപോയ നായ  വിടവാങ്ങി; അബാക്കയുടെ വിയോഗം ഹൃദയാഘാതം മൂലം 1

 ദയ ആനിമൽ വെൽഫെയർ അസോസിയേഷൻ തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ നായയുടെ വേർപാടിനെ കുറിച്ച് ലോകത്തെ അറിയിച്ചത്. അബാക്ക എന്നാണ് ദയ ഈ നായക്ക് പേര് നൽകിയത്. ഉടമയുടെ ദ്രോഹങ്ങളിൽ നിന്നും ആ നായ സ്വാതന്ത്ര്യം കൊതിച്ചിരിക്കാമെന്നും അതുകൊണ്ടാണ് ദയയുടെ പ്രവർത്തകർ നായക്ക് അബാക്ക എന്ന പേര് നൽകിയത്. അബാക്ക ചരിത്രത്തിലെ ആദ്യത്തെ സ്വാതന്ത്രസമര സേനാനിയായ കരുതപ്പെടുന്നത്.

ഉടമ കാറിന്റെ പിന്നിൽ കെട്ടിവലിച്ചു കൊണ്ടുപോയ നായ  വിടവാങ്ങി; അബാക്കയുടെ വിയോഗം ഹൃദയാഘാതം മൂലം 2

 നായയെ കഴുത്തിൽ കുരുക്കിട്ട് ടാക്സി കാറിന്റെ പിന്നിൽ കെട്ട് വലിച്ചു കൊണ്ടു പോകുന്നതിന്റെ വീഡിയോ പിറകിൽ ബൈക്കിൽ വന്ന യുവാവ് മൊബൈൽ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. തളർന്നു വീണ നായയുടെ ശരീരം റോഡിൽ ഉരഞ്ഞ് തൊലി പോയ നിലയിലായിരുന്നു. തുടർന്ന് ഇത് നാട്ടുകാർ ചോദ്യം ചെയ്തതോടെ ഡ്രൈവർ നായയേ വഴിയിൽ ഉപേക്ഷിച്ചു പോവുക ആയിരുന്നു. പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 എറണാകുളം ചെങ്ങമനാട് അത്താണി ഭാഗത്തുനിന്നും ഉള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചത്. അഖിൽ എന്നയാളാണ് വീഡിയോ പകർത്തിയത്. അന്ന് ഈ വാർത്ത വലിയ ചർച്ചയായി മാറിയിരുന്നു.

Exit mobile version