വൈകുന്നേരം വീട്ടിലേക്ക് പോകുന്നതിനിടെയാണ് യുവാവിന് സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് ലഭിക്കുന്നത്. പയ്യന്നൂർ കാറമ്മേല്‍ മുച്ചിലോട്ട് കാവിന് സമീപത്ത് വെച്ചാണ് കാറമേൽ സ്വദേശിയായ പി വി ഷിനോജ് എന്ന 29 കാരന് 15 പവന്‍ വരുന്ന സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് കിട്ടിയത്. അപ്പോൾ സമയം 8 മണി ആയിരുന്നു. ബാഗിൽ ലക്ഷങ്ങൾ വില വരുന്ന സ്വർണാഭരണങ്ങൾ ആണെന്ന് മനസ്സിലാക്കിയ ഷിനോജ് ബാഗ് വിശദമായി പരിശോധിച്ചു. ബാഗിനുള്ളില്‍ ഒരു ഡോക്ടറുടെ കുറിപ്പടി ലഭിച്ചു. ഇതില്‍ ആശുപതിയുടെ നമ്പര്‍ ഉണ്ടായിരുന്നു. തുടര്‍ന്നു ഷിനോജ് ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ നിന്നും ഉടമയുടെ ഫോൺ നമ്പർ സംഘടിപ്പിച്ചു. പിന്നീട് ഷിനോജ് തന്നെ അവരെ നേരിട്ട് വിളിച്ചു.
കളഞ്ഞു പോയ സ്വർണം വെള്ളൂർ പാലപ്പരയിലെ മുഹ്സിനയുടേതായിരുന്നു. യാത്രയ്ക്കിടെ കൈവശം ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിഷമത്തിൽ ഇരിക്കുകയായിരുന്നു അപ്പോള്‍ മുഹ്സിന. അപ്പോഴാണ് ആശ്വാസ സന്ദേശം പോലെ ഷിനോജിന്റെ ഫോൺകോൾ ലഭിക്കുന്നത്.
തുടർന്ന് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി, ഷിനോജ് സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് മുഹ്സിനയ്ക്ക് തിരികെ ഏൽപ്പിച്ചു. സ്വര്‍ണാഭരണം ഒരിയ്ക്കലും തിരികെ ലഭിക്കുമെന്ന് കരുതിയതല്ല. എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതിയ മുതൽ തിരികെ കിട്ടിയ ആശ്വാസത്തിലാണ് മുഹ്സിന. അതേസമയം സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് അതിന്റെ ഉടമയ്ക്ക് തിരികെ നൽകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഷിനോജ്. നാട്ടുകാരുടെ സാന്നിധ്യത്തിലാണ് ഷിനോജ് ഈ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് കൈമാറിയത്. മുന്‍ എം എല്‍ എ ആയ കെ പീ കുഞ്ഞിക്കണ്ണന്റെ ഡ്രൈവര്‍ ആയി ചെയ്തു വരികയാണ് ഷിനോജ്.