നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ആറാട്ട് എന്ന ചിത്രത്തിനു തീയറ്റർ റിവ്യൂ നടത്തി ശ്രദ്ധേയനായ സന്തോഷ് വർക്കി. തന്റെ സ്വന്തം youtube ചാനലിലൂടെയാണ് അദ്ദേഹം അഭിപ്രായം പങ്കുവെച്ചത്.
കേസിൽ ഒരുപാട് ലൂപ് ഹോൾസ് ഉണ്ട്. ഈ നിലയിലാണ് കേസ് മുന്നോട്ടുപോകുന്നതെങ്കിൽ ദിലീപ് രക്ഷപെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സത്യം എന്താണെന്ന് ദിലീപിന് അറിയാം. തുടക്കത്തിൽ എല്ലാവരും പറഞ്ഞതുപോലെയാണ് താനും വിശ്വസിച്ചിരുന്നത്. എന്നാൽ പിന്നീട് പലരും ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്നു. അവരിൽ ശ്രീലേഖ ഐപിഎസ് ഉൾപ്പെടെയുള്ളവർ ഉണ്ട്. അതുകൊണ്ട് താൻ വല്ലാത്ത ആശയക്കുഴപ്പത്തിലാണ്.
ഇരയുടെ ഒപ്പം നിൽക്കുന്നവർ ഇപ്പോൾ കുറവാണ്. അമ്മയിലെ 90% ആളുകളും ദിലീപിനെയാണ് സപ്പോർട്ട് ചെയ്യുന്നത്. രണ്ടായിരത്തിനുശേഷം മലയാളം സിനിമയെ നശിപ്പിച്ചത് ദിലീപ് ആണെന്നും സന്തോഷ് വർക്കി ആരോപിച്ചു. ദിലീപ് ഒരു പക്കാ ബിസിനസ്മാനാണ്. ദിലീപ് ഒരു നടൻ അല്ല ബിസിനസുകാരനോ രാഷ്ട്രീയക്കാരനോ ആവേണ്ട വ്യക്തിയാണ്. മമ്മൂട്ടിയെക്കാളും മോഹൻലാലിനെക്കാളും ബിസിനസ് ചെയ്യാൻ ദിലീപിന് അറിയാം. ചെറിയ സമയം കൊണ്ടാണ് ദിലീപ് പണം ഉണ്ടാക്കിയത്. പല കളികളും കളിച്ചാണ് ദിലീപ് ഇവിടം വരെ എത്തിയത്. ഇരയുടെ ഒപ്പം നിൽക്കുന്നത് ഡബ്ല്യുസിസി മാത്രമാണ്, പക്ഷേ അവർക്ക് പല നഷ്ടങ്ങളും അതുമൂലം ഉണ്ടായിട്ടുണ്ട്.
ദിലീപിന് നല്ല ബുദ്ധിയുണ്ട്. ഒന്നുമില്ലായ്മയിൽ നിന്നുമാണ് ദിലീപ്
ഇവിടം വരെ എത്തിയത്. സിനിമയിൽ ഒരുപാട് പേരെ ദിലീപ് ഒതുക്കിയിട്ടുണ്ട്. ഒരിക്കൽ മലയാള സിനിമ തന്നെ ദിലീപിന്റെ കയ്യിലായിരുന്നു. അപ്പോൾ ആരെങ്കിലും ദിലീപിനെതിരെ കളിച്ചതാണോ എന്നും സന്തോഷ് വർക്കി സംശയം പ്രകടിപ്പിച്ചു. എന്താണ് സത്യമെന്ന് ആർക്കും അറിയില്ല. ദിലീപ് ഏതെങ്കിലും തരത്തിലുള്ള ട്രാപ്പിൽ പെടും എന്ന് വിശ്വസിക്കാൻ കഴിയില്ല. കാരണം ദിലീപ് അങ്ങനെ പെടുന്ന വ്യക്തിയല്ല. ദിലീപിന്റെ പതനം ആഗ്രഹിച്ച് പലരും ഉണ്ടെന്നും സന്തോഷ് അഭിപ്രായപ്പെട്ടു.